തേക്കടി ബോട്ടപകടം
അപകടത്തിൽ പെട്ട ജലകന്യക ബോട്ട് |
|
| സ്ഥലം | തേക്കടി |
|---|---|
| തീയ്യതി | 30 സെപ്റ്റംബർ 2009 |
| ബോട്ടിലുണ്ടായിരുന്ന ജനങ്ങൾ | 76 ??? |
| മരണപ്പെട്ടവർ | 46 |
| ബോട്ടിന്റെ പേർ | ജലകന്യക |
2009 സെപ്റ്റംബർ 30-ന് വൈകുന്നേരം 4 മണിയോടെ തേക്കടിയിൽനിന്ന് മുല്ലപ്പെരിയാറിലേക്ക് പോകുകയായിരുന്ന കെ.ടി.ഡി.സിയുടെ ജലകന്യക എന്ന ബോട്ട് അപകടത്തിൽപ്പെട്ടു. 76 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ഈ ബോട്ട് പുറപ്പെട്ടിടത്തു നിന്ന് 12 കിലോമീറ്റർ അകലെ മണക്കാവല എന്ന പ്രദേശത്തു വെച്ചാണ് മറിഞ്ഞത്. ആകെ സഞ്ചാരികളിൽ 46 പേർ ബോട്ടപകടത്തിൽ മരിച്ചു[1].
കാരണം [തിരുത്തുക]
76 പേരുമായി സഞ്ചരിക്കുകയായിരുന്ന ബോട്ടിലെ വിനോദ സഞ്ചാരികൾ കരയിൽ കാട്ടാനക്കൂട്ടത്തെ കണ്ടതോടെ ഒരു വശത്തേക്കു നീങ്ങി. ഇതു കാരണം ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു എന്നാണ് പ്രാഥമിക നിഗമനം[2].
മരണപ്പെട്ടവരിൽ ഭൂരിഭാഗം പേരും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരോ വിദേശികളോ ആണ്. മരിച്ചവരിൽ 11 സ്ത്രീകളും 13 കുട്ടികളും ഉൾപ്പെടുന്നു[3]. മരിച്ചവരിൽ രണ്ട് പേർ മുംബൈ സ്വദേശികളും രണ്ടു പേർ തമിഴ്‌നാട് സ്വദേശികളുമാണ്[4].
അന്വേഷണങ്ങൾ [തിരുത്തുക]
ക്രൈംബ്രാഞ്ച് കോട്ടയം ഓഫീസാണ് ആദ്യം തേക്കടി ബോട്ടുദുരന്ത അന്വേഷണം ആരംഭിച്ചത്. ജസ്റ്റീസ് ഇ.മൊയ്തീൻ കുഞ്ഞ് കമ്മീഷനാണ് തുടരന്വേഷണം നടത്തിയത്. കൊച്ചി സർവകലാശാലയിലെ ഷിപ്പിംഗ് ടെക്‌നോളജി വിഭാഗം മുൻ തലവനും ഷിപ്പിംഗ് സാങ്കേതിക വിദഗ്ധനുമായ ഡോ.എസ്.കെ. പ്യാരിലാൽ അപകടമുണ്ടാക്കിയ ബോട്ടിന്റെ ചരിവ് നിർമാണത്തിലെ പിഴവ് എന്നിവ സംബന്ധിച്ച് പരിശോധന നടത്തുകയും ക്രൈംബ്രാഞ്ചിനു റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഈ അടിസ്ഥാനത്തിൽ കമ്മീഷൻ പ്യാരിലാലിന്റെ മൊഴിയെടുത്തു. ബോട്ടിന്റെ നിർമാണ പിഴവുകൾ കംപ്യൂട്ടർ സോഫ്റ്റ്‌വേറിന്റെ സഹായത്തോടെ പ്യാരിലാൽ കമ്മീഷൻ മുമ്പാകെ അവതരിപ്പിച്ചു.
അവലംബം [തിരുത്തുക]
- ↑ "തേക്കടി ദുരന്തം: മരണസംഖ്യ 46; തിരച്ചിൽ നിർത്തി" (in മലയാളം). മാതൃഭൂമി. 05 Oct 2009. ശേഖരിച്ചത് 05 Oct 2009.
- ↑ "30 മരണം സ്ഥിരീകരിച്ചു: 20 പേരെ രക്ഷപ്പെടുത്തി" (in മലയാളം). മാതൃഭൂമി. ശേഖരിച്ചത് 2009-09-30.
- ↑ "തേക്കടി ദുരന്തം: മരണം 38 ആയി". Mathrubhumi. ശേഖരിച്ചത് 2009-10-01.
- ↑ "തേക്കടിയിൽ ബോട്ടു മുങ്ങി 30 മരണം" (in Malayalam). Manorama Online. ശേഖരിച്ചത് 2009-09-30.