തെക്കൻ സ്രാവ്
| തെക്കൻ സ്രാവ് Temporal range: 23–0 Ma Early Miocene to Present[1] |
|
|---|---|
| Longsnout dogfish, Deania quadrispinosum | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Chondrichthyes |
| ഉപവർഗ്ഗം: | Elasmobranchii |
| നിര: | Squaliformes |
| കുടുംബം: | Centrophoridae |
| ജനുസ്സ്: | Deania D. S. Jordan & Snyder, 1902 |
| Species | |
|
See text. |
|
ഒരിനം സ്രാവു മത്സ്യത്തെയാണ് തെക്കൻ സ്രാവ് എന്നു പറയുന്നത്. കാർക്കാറൈനോയിഡിഫോമെസ് (Carcharhinoidiformes) സ്രാവു ഗോത്രത്തിലെ കാർക്കാറൈനിഡേ (Carcharhinidae) കുടുംബത്തിൽപ്പെടുന്നു. ശാ.നാ: കാർക്കാറൈ നസ് ടെമ്മിൻക്കൈ (Carcharhinus temminckii).
രൂപവിവരണം [തിരുത്തുക]
ഇന്ത്യൻ സമുദ്രത്തിലാണ് തെക്കൻ സ്രാവുകളെ സാധാരണ കണ്ടുവരുന്നത്. 1.5-3 മീ. വരെ നീളത്തിൽ വളരുന്ന തെക്കൻ സ്രാവിന്റെ ശരീരത്തിന് പൊതുവേ ചാരനിറമായിരിക്കും. നീളം കൂടിയ മോന്തയുള്ള ഇവയുടെ നാസാരന്ധ്രങ്ങൾ വായുടെ അടുത്തായാണ് സ്ഥിതിചെയ്യുന്നത്. വായിൽ 36-40 വരെ കനം (വണ്ണം) കുറഞ്ഞ പല്ലുകളുണ്ടായിരിക്കും. ഭുജപത്രത്തിന്റെ മുകൾ ഭാഗം നീളം കൂടിയതാണ്. ഭുജപത്രത്തിനും പ്രാച്യപത്രത്തിനും മധ്യേയുള്ള ഭാഗത്തിന് എതിരെയായിട്ട് ഒന്നാമത്തെ പൃഷ്ടപത്രം സ്ഥിതി ചെയ്യുന്നു; പായു പത്രത്തിനുനേരെ മുകളിലായി ദ്വിതീയ പൃഷ്ഠ പത്രവും. പ്രഥമ പൃഷ്ഠപത്രത്തിനും ദ്വീതീയ പൃഷ്ഠപത്രത്തിനും തുല്യവലുപ്പമാണ്. ജരായുജ പ്രത്യുത്പാദന (viviparous)മാണ് തെക്കൻ സ്രാവുകളുടെ പ്രജനനരീതി.[2] ഇവയ്ക്ക് 20 വർഷം വരെ ആയുസ്സുള്ളതായി കണക്കാക്കപ്പെട്ടിട്ടുണ്ട്.
അവലംബം [തിരുത്തുക]
- ↑ Sepkoski, Jack (2002). "A compendium of fossil marine animal genera (Chondrichthyes entry)". Bulletins of American Paleontology 364: p.560. http://strata.ummp.lsa.umich.edu/jack/showgenera.php?taxon=575&rank=class. ശേഖരിച്ചത് 2008-01-09.
- ↑ http://www.talktalk.co.uk/reference/encyclopaedia/hutchinson/m0006891.html viviparous
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- http://www.fishbase.org/summary/Deania-profundorum.html
- http://species-identification.org/species.php?species_group=sharks&id=179
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തെക്കൻ സ്രാവ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |