തുമ്മലപ്പള്ളി യുറേനിയം ഖനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുമ്മലപ്പള്ളി യുറേനിയം ഖനി
Location
തുമ്മലപ്പള്ളി യുറേനിയം ഖനി is located in India
തുമ്മലപ്പള്ളി യുറേനിയം ഖനി
തുമ്മലപ്പള്ളി യുറേനിയം ഖനി
ഇന്ത്യയിലെ സ്ഥാനം

14.41°N 78.23°E / 14.41°N 78.23°E / 14.41; 78.23Coordinates: 14.41°N 78.23°E / 14.41°N 78.23°E / 14.41; 78.23

Location തുമ്മലപ്പള്ളി യുറേനിയം ഖനി വൈ.എസ്.ആർ ജില്ല
സംസ്ഥാനം ആന്ധ്രാ പ്രദേശ്
Country ഇന്ത്യ India
Owner
Company യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യ
Website www.ucil.gov.in
Production
Products യുറേനിയം

ആന്ധ്രാപ്രദേശിലെ കടപ്പാ(വൈ.എസ്.ആർ ജില്ല)യിലുള്ള തുമ്മലപ്പള്ളി ഗ്രാമത്തിൽ 2011-ൽ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിവെച്ച പദ്ധതിയാണു് തുമ്മലപ്പള്ളി യുറേനിയം ഖനി. ഈ പ്രദേശത്തു പര്യവേക്ഷണം നടത്തി കണ്ടെത്തിയനുസരിച്ച് ലോകത്തിൽ ഇതുവരെ അറിയപ്പെടുന്നതിൽ ഏറ്റവും ഭീമമായ യുറേനിയം നിക്ഷേപങ്ങൾ ഇവിടെയാണുള്ളതു്. ആണവവൈദ്യുതപദ്ധതികൾ വൻതോതിൽ മുന്നോട്ടു കൊണ്ടു പോകാൻ ഭാരതസർക്കാർ ഉദ്ദേശിക്കുന്നപക്ഷം, രാജ്യത്തിന്റെ ഭാവി ഊർജ്ജാസ്തികളിൽ ഈ ഖനി പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കും. [1][2]

ധാതുക്കൾ[തിരുത്തുക]

ബോണ്ട്സ് വർക്ക് ഇൻഡെക്സ് അനുസരിച്ച് തുമ്മലപ്പള്ളി ഖനിയിലെ അയിരിന്റെ ഊർജ്ജസാന്ദ്രത 13.6 കി.വാട്ട് പ്രതി ടൺ ആണു് എന്നു കണ്ടെത്തിയിട്ടുണ്ടു്. അയിരിന്റെ ധാതുഘടകങ്ങൾ ഇപ്രകാരമാണു്: [3]

ധാതു പിണ്ഡം (%)
കാർബണേറ്റ് 83.2
ക്വാർട്ട്സ് + ഫെൽ‌സ്പാർ 11.3
അപ്പാറ്റിറ്റ് 4.3
പൈറൈറ്റ് 0.47
ചാൽകോപൈറൈറ്റ് 0.05
ഗലേന നാമമാത്രം
മാഗ്നെറ്റൈറ്റ് 0.15
ഇൽമനൈറ്റ് + ല്യൂകോക്സൈൻ 0.25
അയേൺ ഹൈഡ്രോക്സൈഡ് (ജിയോതൈറ്റ്) 0.27
പിച്ച് ബ്ലെൻഡ് പൈറൈറ്റിനോടനുബന്ധിച്ച് 0.1
മൊത്തം 100.0

അവലംബം[തിരുത്തുക]

  1. "India: 'Massive' uranium find in Andhra Pradesh". New Delhi: BBC World News. July 19, 2011. ശേഖരിച്ചത് July 19, 2011. 
  2. Ghosh, Abantika (July 19, 2011). "Nuclear-boost: Uranium mine in Andhra could be among largest in world". The Times of India (Rawatbhata). ശേഖരിച്ചത് July 19, 2011. 
  3. Suri, A.K (November – December 2010). Innovative process flowsheet for the recovery of Uranium from Tummalapalle Ore (317). BARC. ശേഖരിച്ചത് JAug 3, 2011. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]