തുമ്പി
| തുമ്പി Odonata Temporal range: Triassic–Recent [1] |
|
|---|---|
| Female Black-tailed Skimmer (Orthetrum cancellatum), a dragonfly (Epiprocta: Libellulidae) | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | ജന്തു |
| ഫൈലം: | ആർത്രോപോഡ് |
| ക്ലാസ്സ്: | പ്രാണി |
| ഉപവർഗ്ഗം: | Pterygota |
| Infraclass: | Palaeoptera (disputed) |
| ഉപരിനിര: | Odonatoptera |
| നിര: | Odonata Fabricius, 1793 |
| Suborders | |
|
Epiprocta (dragonflies) |
|
രണ്ട് ജോടി സുതാര്യമായ ചിറകുകളും സങ്കീർണ്ണമായ കണ്ണുകളോടും നീണ്ട ശരീരത്തോടും കൂടിയ പറക്കാൻ കഴിയുന്ന ഒരു ജലജന്യ ഷഡ്പദമാണ് തുമ്പി. ആറു കാലുകളുണ്ടെങ്കിലും നടക്കുവാൻ ഇവയ്‌ക്കു സാധിക്കില്ല. ഇവ സാധാരണയായി കൊതുകുകൾ, ഈച്ച, കായീച്ച, കണ്ണീച്ച പോലെയുള്ള ചെറുപ്രാണികൾ തേനീച്ച, ചിത്രശലഭങ്ങൾ എന്നിവയെ ആഹാരമാക്കുന്നു.
തുമ്പികളുടെ ലാർവകൾ ജലത്തിൽ വസിക്കുന്നവയായതിനാൽ ഇവയെ തടാകങ്ങൾ കുളങ്ങൾ കായലുകൾ നീർച്ചാലുകൾ ഈർപ്പമുള്ള പ്രദേശങ്ങൾ എന്നിവയുടെ ചുറ്റുവട്ടങ്ങളിൽ കണ്ടുവരുന്നു. കല്ലൻതുമ്പികളേയും സൂചിത്തുമ്പികളേയും ഇൻസെക്റ്റ് ഉൾപ്പെടുന്ന ഒഡോനേറ്റ (Odonata) എന്ന വർഗ്ഗത്തിൽ പെടുത്തിയിരിക്കുന്നു. ഇന്ന് ലോകത്തിൽ 600 ജനുസുകളിലായി 6500 ഓളം ഇനങ്ങൾ ഉണ്ട്. ഇന്ത്യയിൽ 500-ലധികം തുമ്പി ഇനങ്ങൾ കാണപ്പെടുന്നു. പ്രാദേശികമായ മേധാവിത്വം കാണിക്കുന്ന ജീവിവർഗ്ഗമാണ് തുമ്പികൾ. പ്രാദേശിക മേധാവിത്വം കൂടുതലായി പുറപ്പെടുവിക്കുന്ന ആൺതുമ്പികൾ മറ്റ് ആൺതുമ്പികളെ തങ്ങളുടെ അധീനതാ പ്രദേശത്ത് പ്രവേശിപ്പിക്കാതിരിക്കാൻ ശ്രമിക്കുന്നു. ഈ പ്രവർത്തിക്കു വേണ്ടിയും അതോടൊപ്പം കൂടുതൽ പെൺതുമ്പികളുമായി ഇണ ചേരുവാനുമാണ് ഇവ കൂടുതലായി സമയം ചിലവാക്കുക.
ഉള്ളടക്കം |
[തിരുത്തുക] ജീവിതചക്രം
തുമ്പികളുടെ ജീവിതചക്രത്തിന് അപൂർണരൂപാന്തരണമാണുള്ളത് (Incomplete metamorphosis: egg -nymph -adult). ജലത്തിലാണ് തുമ്പികൾ മുട്ടയിടുന്നത്. ഒരു തവണ ഒന്നിലേറെ മുട്ടയിടുന്ന തുമ്പികളിൽ സൂചിത്തുമ്പികൾ 100 മുതൽ 400 വരെ മുട്ടകളിടുന്നു. തുമ്പികൾ അവയുടെ തനത് ആവാസവ്യവസ്ഥയിൽ മാത്രമാണ് മുട്ടയിടുന്നത്. മറ്റൊരു ഉപ വിഭാഗമായ കല്ലൻ തുമ്പികൾ ആയിരത്തിലധികം മുട്ടകളിടും. സാധാരണ കാലാവസ്ഥയിൽ 5 മുതൽ 40 വരെ ദിവസങ്ങൾ കൊണ്ട് മുട്ടകൾ വിരിയുമെങ്കിലും പ്രതികൂല കാലാവസ്ഥയിൽ ചിലപ്പോൾ പല മാസങ്ങൾക്കു ശേഷമാണ് മുട്ടകൾ വിരിയുക. മുട്ട വിരിഞ്ഞുണ്ടാകുന്ന നിംഫ് (Nymph ) ജലത്തിലെ സൂഷ്മ ജീവികളെയും സസ്യങ്ങളെയും ഭക്ഷിച്ചു വളരുന്നു. വളർച്ചക്കിടെ പല തവണ പടം പൊളിക്കും (moulting ) ചിത്രശലഭങ്ങളുടേതു പോലുള്ള സമാധി (പ്യൂപ്പ) തുമ്പികൾക്കില്ല. വളർച്ചയെത്തിയ നിംഫ് ജലത്തിൽ നിന്നും ഉയർന്നു കണപ്പെടുന്ന പാറകളിലോ, ചെറുസസ്യങ്ങളിലോ കയറിയിരിക്കുകയും സാവധാനത്തിൽ പുറംതോട് അടർത്തി പൂർണ വളർച്ചയെത്തിയ തുമ്പികൾ പുറത്തു വരും. അർദ്ധരാത്രിക്കു ശേഷവും പുലർകാലെയുമാണ് തുമ്പിയുടെ ലാർവകൾ പുറത്തു വരുന്നത്. തുമ്പിയുടെ വളർച്ചയ്ക്ക് താപവും സൂര്യപ്രകാശവും അത്യാവശ്യമായതിനാൽ ഉഷ്ണമേഖലാ രാജ്യങ്ങളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.
[തിരുത്തുക] ശരീരഘടന
തല, ഉദരം, ഉടൽ എന്ന് മൂന്നായി ശരീരത്തെ വേർതിരിക്കാം. നീണ്ടു നേർത്ത ഉടലുള്ളവയാണ് തുമ്പികൾ. ഇത് പത്തു ഖണ്ഡങ്ങളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. തന്മൂലം ശരീരം ആവശ്യാനുസരണം വളയ്ക്കുവാൻ സാധിക്കുന്നു. തുമ്പികൾ ഇണ ചേരുന്നത് ചക്രരൂപത്തിൽ പരസ്പരം കോർത്തു പിടിച്ചാണ്. ഇത്തരത്തിൽ കോർത്തു പിടിക്കുവാനുള്ള അവയവം വാൽഭാഗത്തായി കാണപ്പെടുന്നു. ഇണ ചേരുവാനായി ആൺതുമ്പികളിൽ രണ്ടും മൂന്നും ഖണ്ഡങ്ങളിൽ ഉപ പ്രത്യുൽപ്പാദന അവയവവും പെൺതുമ്പികളിൽ മുട്ടയിടുവാനുള്ള ഓവിപോസിറ്ററും ഉണ്ട്. തുമ്പികൾക്ക് അവയുടെ കണ്ണുകളുടെ പ്രത്യേകതകളാൽ നാൽപ്പത് അടി ദൂരത്തിലുള്ള കാഴ്ചകൾ 360 ഡിഗ്രിയിൽ കാണുവാൻ സാധിക്കും.
[തിരുത്തുക] വർഗ്ഗീകരണം
ശാരീരികമായ പ്രത്യേകതകളാൽ ഒഡോനേറ്റ (പല്ലുള്ളത് എന്നർത്ഥം) വർഗ്ഗത്തെ വീണ്ടും മൂന്നായി തരം തിരിച്ചിട്ടുണ്ട്.
[തിരുത്തുക] സൂചിത്തുമ്പികൾ
സൂചിത്തുമ്പികൾ (സൈഗോപ്‌റ്ററ) - (Zygoptera) - Damselfly - സൂചിപോലെ നേർത്ത ഉടലോട് കൂടിയവയാണ് സൂചിത്തുമ്പികൾ. അധികദൂരം പറക്കാത്ത ഇവ ഇരിക്കുമ്പോൾ രണ്ടു ജോടി ചിറകുകളും ഉടലിനോട് ചേർത്ത് വയ്ക്കുന്നു. എന്നാൽ സൂചിത്തുമ്പികളിൽ ലെസ്റ്റിഡേ എന്ന കുടുംബത്തിൽ ഉൾപ്പെടുന്ന ഇനം ചിറകകൾ വിടർത്തിപ്പിടിക്കുന്നവ ആയതിനാൽ ഇവയെ സ്പ്രെഡ്‌വിങ്സ് എന്നു വിളിക്കുന്നു.
[തിരുത്തുക] കല്ലൻ തുമ്പികൾ
കല്ലൻ തുമ്പികൾ (അനിസോപ്‌റ്ററ) - (Anisoptera) - Dragon flies - തുമ്പികളിൽ ശക്തനായ ഇനമാണ് കല്ലൻതുമ്പികൾ. ഇരിക്കുമ്പോൾ നിവർത്തിപ്പിടിക്കുന്ന ചിറകുകളും ശക്തമായ കാലുകളുള്ള ശരീരവുമാണ് ഇവയുടെ പ്രത്യേകത.
[തിരുത്തുക] അനിസോസൈഗോപ്‌റ്ററ
അനിസോസൈഗോപ്‌റ്ററ - (Anisozygoptera) - അനിസൈഗോപ്റ്റെറ എന്ന വർഗ്ഗം ജീവിക്കുന്ന ഫോസിലായാണ് പരിഗണിക്കുന്നത്. ഇവയിൽ രണ്ടു തരങ്ങളാണുള്ളത്. ഇതിൽ Epiphebia laidlawi എന്ന വിഭാഗം ഇന്ത്യയിൽ ഡാർജിലിങ്ങിലാണ് കാണപ്പെടുന്നത്. മറ്റു രണ്ടു വർഗ്ഗങ്ങളും തമ്മിൽ ഇവ വളരെ വ്യത്യസ്തമാണെങ്കിലും അവയുടെ ജീവിത ചക്രങ്ങൾ സാദൃശ്യമുള്ളവയാണ്.
[തിരുത്തുക] അവലംബം
- ↑ Hoell, H.V., Doyen, J.T. & Purcell, A.H. (1998). Introduction to Insect Biology and Diversity, 2nd ed.. Oxford University Press. താളുകൾ. 320. ISBN 0-19-510033-6.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
- Tree of Life Odonata
- തുമ്പി at the Open Directory Project
- Identification key to dragonflies found in Ireland
- British Dragonfly Society
- Dragonflies and Damselflies (Odonata) of the United States
- Phaon (Pinhey's Heritage African Odonata Network)
- Dragonflies and damselflies on the UF / IFAS Featured Creatures Web site
- Photos of dragonflies from Asia-dragonfly.net, Africa-dragonfly.net, America-Dragonfly.net, Libellulasman.com and Odonata.su
- list of field guides to dragonflies, from the International Field Guides Database
[തിരുത്തുക] ചിത്രശാല
- തുമ്പിയുടെ വിവിധ ചിത്രങ്ങൾ
-
വേലിത്തത്തകളുടെ ഇഷ്ട ആഹാരമാണിവ