തുപ്പേട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം. സുബ്രഹ്മണ്യൻ നമ്പൂതിരി
തുപ്പേട്ടൻ
തുപ്പേട്ടൻ
ജനനം(1929-03-01)മാർച്ച് 1, 1929
മരണംഫെബ്രുവരി 1, 2019(2019-02-01) (പ്രായം 89)
തൃശ്ശൂർ
ദേശീയതഇന്ത്യൻ
തൊഴിൽനാടകകൃത്ത്, ചിത്രകലാ അദ്ധ്യാപകൻ
ജീവിതപങ്കാളി(കൾ)ഉമാദേവി
കുട്ടികൾസുമ
സാവിത്രി
അജിത, രവി
രാമൻ

കേരളത്തിലെ ഒരു നാടകകൃത്തും നാടകസംവിധായകനുമായിരുന്നു തുപ്പേട്ടൻ (1 മാർച്ച് 1929 - 1 ഫെബ്രുവരി 2019) എന്നപേരിലറിയപ്പെടുന്ന മാമണ്ണ് സുബ്രഹ്മണ്യൻ നമ്പൂതിരി. മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 2003-ൽ വന്നന്ത്യേ കാണാം എന്ന നാടകത്തിലൂടെ നേടി[1] .

ജീവിതരേഖ[തിരുത്തുക]

1929 മാർച്ച് 1-നു് തൃശ്ശൂർ ജില്ലയിലെ പാഞ്ഞാളിലെ വേദ പണ്ഡിതനായ മാമണ്ണ് ഇട്ടിരവി നമ്പൂതിരിയുടെയും ദേവകി അന്തർജ്ജനത്തിന്റെയും മകനായി ജനിച്ചു. പാഞ്ഞാൾ വിദ്യാലയം, സി.എൻ.എൻ. ഹൈസ്‌കൂൾ, ചേർപ്പ്‌, എസ്‌.എം.ടി. എച്ച്‌.എസ്‌. ചേലക്കര, മഹാരാജാസ് കോളേജ്, സ്‌കൂൾ ഓഫ്‌ ആർട്ട്‌സ്‌, മദ്രാസ്‌ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി[2][3]. ഒരു കൊല്ലം കൊച്ചിയിൽ മുണ്ടംവേലി ഹൈസ്‌കൂളിലും പിന്നീട്‌ 27 കൊല്ലം പാഞ്ഞാൾ സ്‌കൂളിലും ചിത്രകലാദ്ധ്യാപകനായിരുന്നു. ഉമാദേവി ഭാര്യയും സുമ, സാവിത്രി, അജിത, രവി, രാമൻ എന്നിവർ മക്കളുമാണ്. 2019 ഫെബ്രുവരി 1-ന് തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു[4]

നാടകങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Akbar Kakkattil wins best novelist award". The Hindu. Archived from the original on 2004-03-11. Retrieved 13 ഡിസംബർ 2011.
  2. "തുപ്പേട്ടൻ". Archived from the original on 2012-08-25. Retrieved 2011-12-13.
  3. "തുപ്പേട്ടൻ - പാഞ്ഞാളിന്റെ സ്വന്തം നാടകക്കാരൻ". Archived from the original on 2005-02-06. Retrieved 2011-12-13.
  4. നാടകകൃത്തും ചിത്രകാരനുമായ തുപ്പേട്ടൻ അന്തരിച്ചു
"https://ml.wikipedia.org/w/index.php?title=തുപ്പേട്ടൻ&oldid=3654484" എന്ന താളിൽനിന്ന് ശേഖരിച്ചത്