തുകല്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൃഗചര്‍മ്മം സംസ്കരിച്ച് നിര്‍മ്മിക്കുന്ന ഒരു ഉല്‍പ്പന്നമാണ് തുകല്‍. ചെരുപ്പ്, വസ്ത്രങ്ങള്‍ തുടങ്ങിയ നിത്യോപയോഗവസ്തുക്കള്‍ മുതല്‍ വ്യാവസായികാവശ്യങ്ങള്‍ക്കും തുകല്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
[തിരുത്തുക] നിര്‍മ്മിതി
മൃഗചര്‍മത്തില്‍നിന്ന് രോമവും അധിചര്‍മവും (epidermis) നീക്കംചെയ്തശേഷം ടാനിന്‍ അടങ്ങുന്ന ലായനികളില്‍ കുതിര്‍ത്ത് പതം വരുത്തിയാണ് തുകലുണ്ടാക്കുന്നത്. സാധാരണ മൃഗചര്‍മം വളരെവേഗം അഴുകുകയും നശിക്കുകയും ചെയ്യുന്നു. എന്നാല്‍ ഊറയ്ക്കിടുന്നതോടെ ഇത് ജലത്തില്‍ അലേയവും ചീയാത്തതും ആയ തുകല്‍ ആയിത്തീരുന്നു.
മിക്ക മൃഗങ്ങളുടേയും ചര്‍മം തുകല്‍ നിര്‍മാണത്തിനുപയോഗിക്കാം. എന്നാല്‍ കന്നുകാലികള്‍, ചെമ്മരിയാട്, ആട്, പന്നി, കുതിര,ഒട്ടകം, നീര്‍നായ (Seal), നീര്‍ക്കുതിര (Walruses) എന്നീ മൃഗങ്ങ ളുടെ ചര്‍മമാണ് കൂടുതലായി ഉപയോഗപ്പെടുത്തുന്നത്. മുയല്‍,കങ്കാരു, മുതല, ചീങ്കണ്ണി, പാമ്പ്, പല്ലി, ഒട്ടകപ്പക്ഷി, ഒട്ടകം, തിമിംഗലം, ആന (വിശേഷിച്ച് ആനച്ചെവി) എന്നിവയുടെ ചര്‍മം പകിട്ടാര്‍ന്ന ചിലയിനം തുകല്‍ നിര്‍മിക്കാനുപയോഗിക്കാറുണ്ട്.
[തിരുത്തുക] ഗുണമേന്മകള്‍
ഉരഞ്ഞ് തേയ്മാനം സംഭവിക്കുന്നതിനേയും വെള്ളം ഊറി കടക്കുന്നതിനേയും പ്രതിരോധിക്കാനുള്ള ക്ഷമത, മിതമായ താപരോധശേഷി എന്നിവ ഇതുവഴി ചര്‍മത്തിനു ലഭിക്കുന്നു. വലിവുറപ്പ്, ഇലാസ്തികത, വഴക്കം എന്നിവയാണ് ചര്‍മത്തെ അപേക്ഷിച്ച് തുകലിനുള്ള മറ്റു ഗുണങ്ങള്‍.