തീവ്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തീവ്രം | |
|---|---|
പോസ്റ്റർ |
|
| സംവിധാനം | രൂപേഷ് പീതാംബരൻ |
| നിർമ്മാണം | വി.സി. ഇസ്മയിൽ |
| രചന | രൂപേഷ് പീതാംബരൻ |
| അഭിനേതാക്കൾ |
|
| സംഗീതം | റോബി എബ്രഹാം |
| ഗാനരചന | റഫീക്ക് അഹമ്മദ് അരുൺ കെ. നാരായണൻ |
| ഛായാഗ്രഹണം | ഹരി നായർ |
| ചിത്രസംയോജനം | കപിൽ ഗോലകൃഷ്ണൻ |
| സ്റ്റുഡിയോ | വി.സി.ഐ. മൂവീസ് |
| വിതരണം | എൽ.ജെ. ഫിലിംസ് |
| റിലീസിങ് തീയതി | 2012 നവംബർ 16 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
നവാഗതനായ രൂപേഷ് പീതാംബരൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തീവ്രം. ദുൽഖർ സൽമാൻ, ശിഖ നായർ, ശ്രീനിവാസൻ, റിയ സൈറ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. വി.സി.ഐ. മൂവിസിന്റെ ബാനറിൽ വി.സി. ഇസ്മയിൽ നിർമ്മിച്ച ചിത്രം വിതരണം ചെയ്തത് എൽ.ജെ. ഫിലിംസ് ആണ്. റോബി എബ്രഹാം സംഗീതസംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഹരി നായരും ചിത്രസംയോജനം കപിൽ ഗോപാലകൃഷ്ണനും കൈകാര്യം ചെയ്തിരിക്കുന്നു.
അഭിനേതാക്കൾ[തിരുത്തുക]
- ദുൽഖർ സൽമാൻ – ഹർഷവർദ്ധൻ
- ശിഖ നായർ – മായ
- ശ്രീനിവാസൻ – എസ്.ഐ. അലക്സാണ്ടർ
- വിഷ്ണു രാഘവ് – ഡോ. റോയ്
- റിയ സൈറ – നിമ്മി
- അനു മോഹൻ – രാഘവൻ
- വിനയ് ഫോർട്ട് – രാമചന്ദ്രൻ
- ജനാർദ്ദനൻ
- അമല റോസ് – മൈന
സംഗീതം[തിരുത്തുക]
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ്, അരുൺ കെ. നാരായണൻ എന്നിവരാണ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് റോബി എബ്രഹാം. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.
| ഗാനങ്ങൾ | ||||||||||
|---|---|---|---|---|---|---|---|---|---|---|
| # | ഗാനം | ഗായകർ | ദൈർഘ്യം | |||||||
| 1. | "ഇന്നറിയാതെ" | വിനീത് ശ്രീനിവാസൻ, ശ്വേത മോഹൻ | 4:08 | |||||||
| 2. | "രുധിര സൂര്യൻ" | വിജയ് യേശുദാസ് | 4:04 | |||||||
| 3. | "പുതിയൊരു പകലിൽ" | ദീപക് കുട്ടി | 3:32 | |||||||
| 4. | "മണ്ണാകെ വിണ്ണാകെ" | റോബി എബ്രഹാം | 3:26 | |||||||
| 5. | "ഇന്നറിയാതെ" | വിനീത് ശ്രീനിവാസൻ | 4:10 | |||||||
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് തീവ്രം
- തീവ്രം – മലയാളസംഗീതം.ഇൻഫോ