തീപ്പൊരിക്കണ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തീപ്പൊരിക്കണ്ണൻ
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Gruiformes
കുടുംബം: Rallidae
ജനുസ്സ്: Gallicrex
Blyth, 1852
വർഗ്ഗം: G. cinerea
ശാസ്ത്രീയ നാമം
Gallicrex cinerea
(Gmelin, 1789)

കുളക്കോഴിയുടെ അടുത്ത ബന്ധുവാണ് തീപ്പൊരിക്കണ്ണൻ(ഇംഗ്ലീഷ്: Watercock). ചതുപ്പുനിലങ്ങളും വയലുകളും ആണ് ഇതിന്റെ സ്വാഭാവിക വാസസ്ഥലം. പ്രജനനകാലത്ത് ആൺ പക്ഷിയുടെ ദേഹം കറുത്ത നിറവും കൊക്കും കണ്ണും തലയിലെ പൂവും കാലുകളും ചുവപ്പ് നിറവും ആയിരിക്കും. മറ്റു കാലങ്ങളിൽ ആൺ പക്ഷിക്ക് തവിട്ടു നിറമാണ്. പെൺ പക്ഷിയുടെ ദേഹം എപ്പോഴും തവിട്ടു നിറമാണ്. ചെറിയ പ്രാണികളും മത്സ്യങ്ങളുമാണ് പ്രധാന ആഹാരം. പൂർണ്ണ വളർച്ചയെത്തിയ ആൺ പക്ഷിക്ക് ഏതാണ്ട് 43 സെന്റീ മീറ്ററും പെൺ പക്ഷിക്ക് ഏതാണ്ട് 36 സെന്റീ മീറ്ററും നീളമുണ്ടാകും.[1]

[തിരുത്തുക] അവലംബം

  1. ഇന്ദുചൂഡൻ (1996). കേരളത്തിലെ പക്ഷികൾ. കേരളസാഹിത്യ അക്കാദമി. 
"http://ml.wikipedia.org/w/index.php?title=തീപ്പൊരിക്കണ്ണൻ&oldid=1300617" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ