തിരുവമ്പാടി തമ്പാൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തിരുവമ്പാടി തമ്പാൻ | |
|---|---|
![]() പോസ്റ്റർ |
|
| സംവിധാനം | എം. പത്മകുമാർ |
| നിർമ്മാണം | അലക്സാണ്ടർ ജോൺ |
| രചന | എസ്. സുരേഷ് ബാബു |
| അഭിനേതാക്കൾ |
|
| സംഗീതം | ഔസേപ്പച്ചൻ |
| ഗാനരചന | മധു വാസുദേവൻ |
| ഛായാഗ്രഹണം | മനോജ് പിള്ള |
| ചിത്രസംയോജനം | സംജിത്ത് മുഹമ്മദ് |
| സ്റ്റുഡിയോ | ജിനി സിനിമ |
| വിതരണം | ജിനി സിനിമ റിലീസ് |
| റിലീസിങ് തീയതി | 2012 മേയ് 25 |
| സമയദൈർഘ്യം | 150 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
എം. പത്മകുമാർ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തിരുവമ്പാടി തമ്പാൻ. ജയറാം, ഹരിപ്രിയ എന്നിവരാണ് ഈ ചിത്രത്തിലെ നായികാനായകന്മാർ. എസ്. സുരേഷ് ബാബു രചന നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രം ജിനി സിനിമയുടെ ബാനറിൽ അലക്സാണ്ടർ ജോൺ ആണ് നിർമ്മിച്ചത്. തമിഴ് ചലച്ചിത്രനടനായ കിഷോറിന്റെ ആദ്യ മലയാളചലച്ചിത്രമാണിത്.[1] ജഗതി ശ്രീകുമാർ, നെടുമുടി വേണു, സമുദ്രകനി എന്നിവർ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
- ജയറാം – തിരുവമ്പാടി തമ്പാൻ തരകൻ
- ജഗതി ശ്രീകുമാർ – തിരുവമ്പാടി മാത്തൻ തരകൻ
- ഹരിപ്രിയ – അഞ്ജലി
- കിഷോർ – ശക്തിവേൽ
- നെടുമുടി വേണു – കുഞ്ഞൂഞ്ഞ്
- സമുദ്രകനി – രാമാനുജം
- ടി.ജി. രവി – സേവിയർ
- ഷാജു – കണ്ണൻ
- ജയപ്രകാശ് – കിഷോർ
- ജനാർദ്ദനൻ
സംഗീതം [തിരുത്തുക]
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് മധു വാസുദേവൻ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഔസേപ്പച്ചൻ.
| ഗാനങ്ങൾ | ||||||||||
|---|---|---|---|---|---|---|---|---|---|---|
| # | ഗാനം | ഗായകർ | ദൈർഘ്യം | |||||||
| 1. | "ആരാണു ഞാൻ" | സുദീപ് കുമാർ, ശ്വേത മോഹൻ | 3:56 | |||||||
| 2. | "പകലറുതി" | ഔസേപ്പച്ചൻ | ||||||||
| 3. | "പെരുമയെഴും തൃശ്ശിവപേരൂർ" | |||||||||
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് തിരുവമ്പാടി തമ്പാൻ
- തിരുവമ്പാടി തമ്പാൻ – മലയാളസംഗീതം.ഇൻഫോ
