തിരുപുറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നെയ്യാറ്റിൻകരയിൽ നിന്ന് 5 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ്‌ തിരുപുറം. തിരുപുറം ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ചരിത്രം[തിരുത്തുക]

മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുപുറത്തിനടുത്തുള്ള പൂവാറ് എന്ന സ്ഥലത്ത് ഒളിച്ചു താമസിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു.[1]1952-ലാണ് ആദ്യമായി പഞ്ചായത്ത് രൂപീകരിച്ചതും തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവിൽ വന്നതും. 1952-ലെ ഭരണ സമിതിയുടെ പ്രസിഡണ്ട് കുഞ്ഞുമൂസകുഞ്ഞ് ആയിരുന്നു. തിരുപുറം പഞ്ചായത്തിലെ മുടന്താണിയിലുളള എം.പത്മനാഭൻ നാടാരുടെ വക കെട്ടിടത്തിലാണ് പഞ്ചായത്തോഫീസ് ആദ്യം പ്രവർത്തിച്ചിരുന്നത്. അതിനുശേഷം പഴയകട കൃഷ്ണൻകുട്ടി നായരുടെ വക കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിച്ചു. പിന്നീട് 1965 ജനുവരി 31 ന് ഇന്നു കാണുന്ന പഞ്ചായത്തോഫീസ് ഉദ്ഘാടനം ചെയ്തു. 1969 സെപ്തംബർ 25-ാം തീയതി തിരുപുറം പഞ്ചായത്ത് തിരുപുറം, പൂവാർ എന്നീ പഞ്ചായത്തുകളായി വിഭജിക്കപ്പെട്ടു. ഇന്നു കാണുന്ന വിധത്തിലുളള പഞ്ചായത്ത് പ്രത്യേകമായി രൂപീകരിക്കപ്പെട്ടത് അന്നാണ്. നിലവിലുണ്ടായിരുന്ന 12 മെമ്പർമാരിൽ 8 പേർ പൂവാർ പഞ്ചായത്തിലേക്കും ബാക്കി വന്ന 4 പേർ തിരുപുറം പഞ്ചായത്തിലും നിലനിന്നു. 1975 നവംബർ 29-ാം തീയതി മുതൽ ഗവൺമെന്റ് നോമിനേറ്റ ചെയ്ത ആറ് പുതിയ മെമ്പർമാരെക്കൂടി പഞ്ചായത്തുകമ്മിറ്റിയിൽ ഉൾപ്പെടുത്തി. 20-10-84 മുതൽ 5-2-1988 വരെ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി നിലവിലില്ലായിരുന്നു. ഈ സമയത്ത് താലൂക്ക് പഞ്ചായത്തോഫീസറാണ് കമ്മിറ്റിയുടെ ചുമതല വഹിച്ചിരുന്നത്.

പ്രമുഖ വ്യക്തിത്വങ്ങൾ[തിരുത്തുക]

തിരുപുറം പഞ്ചായത്തിന്റെ രാഷ്ട്രീയ-സാമൂഹ്യചരിത്രം പരിശോധിച്ചാൽ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ പ്രമുഖമായ ഒരു സ്ഥാനം ഈ നാടിനുണ്ട്. നെയ്യാറ്റിൻകര താലൂക്കിലെ പ്രധാനപ്പെട്ട പല സ്വാതന്ത്ര്യ സമര സേനാനികൾക്കും ജന്മം നൽകിയ ഭൂമിയാണിത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരിൽ രണ്ടു പ്രമുഖ വ്യക്തികളായിരുന്നു തിരു-കൊച്ചി നിയമസഭയിൽ അംഗമായിരുന്ന അഡ്വ:കുഞ്ഞൻനാടാരും നിരവധി വർഷം തിരുപുറം പഞ്ചായത്ത് അംഗമായിരുന്ന കെ.പി.നാടാരും. അതുപോലെ തന്നെ തിരു-കൊച്ചി നിയമ സഭയിൽ അംഗമായിരുന്ന കെ.എം.ശങ്കരൻനാടാരും ഈ പ്രദേശത്തുനിന്ന് ചരിത്രത്തിൽ സ്ഥാനം നേടിയ വ്യക്തിയായിരുന്നു. സർക്കാർ സേവനത്തിനിടയിൽ 1952-ൽ ചരമം പ്രാപിച്ച് പോലീസ് സബ്ഇൻസ്പെക്ടറായിരുന്ന വേലായുധൻനാടാരും ഈ പഞ്ചായത്തിലാണ് ജനിച്ചത്. കിസ്തീയ മഹത്ഗാനങ്ങൾ രചിച്ച് പ്രശസ്തനായ മോശവത്സലം ശാസ്ത്രിയാരുടെ ജന്മം കൊണ്ടും ധന്യമായ ഭൂമിയാണ് ഈ ഗ്രാമം.

സ്ഥാപനങ്ങൾ[തിരുത്തുക]

  • തിരുപുറം ശ്രീമഹാദേവർക്ഷേത്രം[1]
  • തിരുപുറം കോക്സ്മെമ്മോറിയൽ ദേവാലയം[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "തിരുപുറം ഗ്രാമപഞ്ചായത്ത്". എൽ.എസ്.ജി. ശേഖരിച്ചത്: 21 ഏപ്രിൽ 2013. 
"http://ml.wikipedia.org/w/index.php?title=തിരുപുറം&oldid=1916219" എന്ന താളിൽനിന്നു ശേഖരിച്ചത്