തിരമാല (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരമാല
Thiramala
സംവിധാനം വിമൽ കുമാർ
പി.ആർ.എസ്. പിള്ള
നിർമ്മാണം പി.ആർ.എസ്. പിള്ള
രചന ടി.എൻ. ഗോപിനാഥൻ നായർ
അഭിനേതാക്കൾ സത്യൻ
കുമാരി തങ്കം
തോമസ് ബർളി
സംഗീതം വിമൽ കുമാർ
റിലീസിങ് തീയതി 1953
രാജ്യം ഇന്ത്യ
ഭാഷ മലയാളം

1953-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തിരമാല. വിമൽകുമാർ, പി.ആർ.എസ്. പിള്ള എന്നിവരാണ് ഈ ചിത്രം സംവിധാനം ചെയ്തത്[1]. രാമു കാര്യാട്ട് എന്ന സംവിധായകൻ സഹസംവിധായകനായി ഈ ചിത്രത്തിൽ പ്രവർത്തിച്ചിരുന്നു.

ഉള്ളടക്കം

ഇതിവൃത്തം [തിരുത്തുക]

പൂമംഗലത്തെ കാരണവർ കുറുപ്പിന്റെ മകൾ ലക്ഷ്മിയെ വള്ളം കടത്തുകാരൻ പണിക്കരുടെ മകൻ വേണു പ്രേമിക്കുന്നതും, കുറുപ്പ്‌ മകളെ പണക്കാരനായ വിജയനു വിവാഹം ചെയ്തു കൊടുക്കുന്നതുമാണ്‌ കഥ.

അണിയറ [തിരുത്തുക]

ചിത്രത്തിന്റെ കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ടി.എൻ ഗോപിനാഥൻ നായരാണ്. കടത്തുകാരൻ എന്ന പേരിൽ ഇത് മുൻപ് റേഡിയോ നാടകമായി അവതരിപ്പിക്കപ്പെട്ടിരുന്നു[അവലംബം ആവശ്യമാണ്]. ൧൯൫൩ മാർച്‌ ൮ ന്‌ റിലീസ്‌ ചെയ്ത ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു. സിനിമയുടെ പ്രിന്റുകൾ ഇപ്പോൾ ലഭ്യമല്ല.

ഗാനങ്ങൾ [തിരുത്തുക]

ചിത്രത്തിലെ ഗാനരചന നിർവഹിച്ചിരിക്കുന്നത് പി. ഭാസ്കരനാണ്. "പ്രണയത്തിന്റെ കോവിലിൽ...", "ഹേ കളിയോടമേ...", "പാലഴിയാം നിലാവിൽ..." എന്നീ ഗാനങ്ങളാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്. അബ്ദുൾ ഖാദർ, ശാന്ത പി. നായർ, മാലതി, ലക്ഷ്മി ശങ്കർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്.

അഭിനേതാക്കൾ [തിരുത്തുക]

അടൂർ ഭാസിയേയാണു നായകനായി ഉദ്ദേശിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന് ചിത്രത്തിൽ ചെറിയ വേഷം മാത്രമാണ് നൽകിയത്. കൊച്ചിയിലെ ബർളി നായകനായി അഭിനയിച്ചു.

അഭിനേതാക്കൾ [തിരുത്തുക]

  • സത്യൻ
  • കുമാരി തങ്കം
  • കുമാരി കല്ല്യാണി
  • മിസ് ചാന്ദ്നി
  • തോമസ് ബെർലിൻ
  • പി. ഭാസ്കരൻ
  • ടി.എസ്.കെ.ജെ. തോമസ്
  • ടി.എസ്. മുത്തയ്യ
  • കുമാരി പ്രഭ - ബാലതാരം
  • അടൂർ ഭാസി
  • വൽസല മേനോൻ
  • പുനത്തിൽ ശിവദാസ്

അവലംബം [തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=തിരമാല_(ചലച്ചിത്രം)&oldid=1698122" എന്ന താളിൽനിന്നു ശേഖരിച്ചത്