തിയാൻഗോങ് 1
| Tiangong-1 天宫一号 |
||
|---|---|---|
| Drawing of Tiangong-1 (left) docked to Shenzhou (right) | ||
| Station statistics | ||
| Crew: | 3 (പ്രതീക്ഷിക്കുന്നു) | |
| Launch: | September 29, 2011 | |
| Launch pad: | Jiuquan LA-4/SLS-1 | |
| Mass: | 8,506 kg ([[ lb) | |
| Length: | 10.4 m (34.1 ft) | |
| Diameter: | 3.35 m ([[ ft) | |
| Living volume: | 15 m3 ([[C cu ft) | |
| Perigee: | 355 kilometres ([[C mi)[1] | |
| Apogee: | 362 kilometres ([[C mi)[1] | |
| Orbit inclination: | 42 degrees[2] | |
| Days in orbit: | 597 (as of 18 മേയ്) |
|
| Tiangong-1 天宫一号 |
||
| Tiangong1 | |||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| Traditional Chinese | 天宮一號 | ||||||||||||||||||||
| Simplified Chinese | 天宫一号 | ||||||||||||||||||||
| Literal meaning | Heavenly Palace-1 or Sky Palace-1 | ||||||||||||||||||||
|
|||||||||||||||||||||
ചൈന വിക്ഷേപിച്ച, മനുഷ്യവാസ യോഗ്യമായ ബഹിരാകാശനിലയമാണ് തിയാൻഗോങ് 1 (Chinese: 天宫一号). സ്വർഗ്ഗീയ കൊട്ടാരം (Heavenly Palace) എന്നാണ് തിയാൻഗോങ് എന്നതിന്റെ വാച്യാർത്ഥം. 2011 സെപ്റ്റംബർ 29 ന് രാവിലെ 9.16ന് ഗോബി മരുഭൂമിയിൽ ജിയുക്യൂവാനിലെ വിക്ഷേപണത്തറയിൽ നിന്നും ലോങ് മാർച്ച് റോക്കറ്റിന്റെ സഹായത്താൽ ഇത് വിക്ഷേപിച്ചു. താഴ്ന ഭൂസ്ഥിര ഭ്രമണപഥത്തിലാണ് ഈ കൃത്രിമോപഗ്രഹം സ്ഥിതിചെയ്യുന്നത്. [3]
ചൈനയുടെ "പ്രോജക്ട് - 921-2" എന്ന ബഹിരാകാശ പദ്ധതിയുടെ ഭാഗമായി വിക്ഷേപിച്ച തിയോൻഗോങ് 1 ന്റെ ആയുസ്സ് ഏകദേശം രണ്ടുവർഷമായി കണക്കാക്കുന്നു. സ്ഥിരമായി പ്രവർത്തിക്കുന്ന ബഹിരാകാശനിലയത്തിൽ മനുഷ്യരെ എത്തിച്ച് ഗവേഷണം നടത്തുന്നതിന്റെ മുന്നോടിയായിട്ടാണ് ഇതിന്റെ വിക്ഷേപണം. ബഹിരാകാശ വാഹനങ്ങളുടെ പറന്നിറങ്ങൽ, നിലയവുമായുള്ള സംയോജനം, തിരികെയുള്ള യാത്ര തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ചുണ്ടാക്കേണ്ട തയ്യാറെടുപ്പുകൾ പഠിക്കുക എന്നതാണ് ഇപ്പോൾ ആൾരഹിതമായി വിക്ഷേപിച്ച തിയോൻഗോങ് 1 മോഡ്യൂളിന്റെ ലക്ഷ്യം. 2020 - ൽ പൂർത്തിയാക്കാനുദ്ദേശിക്കുന്ന ഈ ബഹിരാകാശ പദ്ധതിയുടെ ഭാഗമായി വരുന്ന നാളുകളിൽ തിയാൻഗോങ് 2, തിയാൻഗോങ് 3 ഘടകങ്ങകളും വരുന്ന നാളുകളിൽ വിക്ഷേപിക്കുവാൻ ചൈന ലക്ഷ്യമിടുന്നു. [4]
അവലംബം [തിരുത്തുക]
- ↑ 1.0 1.1 http://www.people.com.cn/h/2011/1001/c25408-1418236438.html People's Daily ശേഖരിച്ചത് 2011-10-01.
- ↑ Peat, Chris. "Tiangong 1 - Visible Passes". Heavens-Above GmbH. ശേഖരിച്ചത് October 3, 2011.
- ↑ The Guardianശേഖരിച്ചത് 05-11-2011
- ↑ Xinhua ശേഖരിച്ചത് 05-11-2011