തിനോചാലിയ അംഗാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു നാഗാശില്പിയായ തിനോചാലിയ അംഗാമി 1906-ൽ നാഗാലാൻഡിൽ ജനിച്ചു. പിതാവിൽനിന്നും ശിക്ഷണം നേടി. നാഗാരീതിയിലുളള വസ്ത്രാലങ്കരണകലയിലും കുന്തനിർമ്മാണത്തിലും വൈദഗ്ദ്ധ്യം സമ്പാദിച്ചു. നാഗാകുന്തങ്ങൾ നിർമ്മിക്കുന്നതിലുള്ള വൈദഗ്ദ്ധ്യം അടിസ്ഥാനമാക്കി കരകൗശലത്തിനുള്ള ദേശീയസമ്മാനം 1968-ൽ ഇദ്ദേഹത്തിനു ലഭിച്ചു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തിനോചാലിയ അംഗാമി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തിനോചാലിയ_അംഗാമി&oldid=2283282" എന്ന താളിൽനിന്ന് ശേഖരിച്ചത്