തിന
| തിന | |
|---|---|
| തിനയുടെ പൂങ്കുല | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| ക്ലാസ്സ്: | Monocots |
| നിര: | Poales |
| കുടുംബം: | Poaceae |
| ഉപകുടുംബം: | Panicoideae |
| ജനുസ്സ്: | Setaria |
| വർഗ്ഗം: | S. italica |
| ശാസ്ത്രീയ നാമം | |
| Setaria italica (L.) P. Beauvois |
|
| പര്യായങ്ങൾ | |
|
Panicum italicum L. |
|
ഉഷ്ണമേഖലാപ്രദേശങ്ങളിൽ വളരുന്ന പുൽവർഗ്ഗത്തിൽപ്പെട്ട ഒരു ധാന്യമാണ് തിന. ചൈനയാണ് തിനയുടെ ജന്മദേശം. കളസസ്യമായും വഴിയോരങ്ങളിലും കണ്ടുവരുന്ന തിന; ഇറ്റാലിയൻ മില്ലറ്റ്, ജർമ്മൻ മില്ലറ്റ്, ഹംഗേറിയൻ മില്ലറ്റ് എന്നിങ്ങനെ വളരുന്ന രാജ്യങ്ങളുടെ പേരിൽ അറിയപ്പെടുന്നു. Poaceae സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Setaria italica എന്നാണ്. പക്ഷികളൂടേയും എലി പോലെയുള്ള ജന്തുക്കളുടേയും മുഖ്യ ആഹാരമായ ഇതിനെ മനുഷ്യരും ആഹരിക്കാറുണ്ട്.
ഘടന [തിരുത്തുക]
ശരാശരി ഒരു മീറ്റർ മുതൽ ഒന്നര മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു ഏകവർഷി സസ്യമാണിത്. കട്ടികുറഞ്ഞതും പച്ചനിറമുള്ളതുമായ തണ്ടുകളാണ് തിനയ്ക്കുള്ളത്. ഈ തണ്ടുകളിൽ ഏകാന്തരക്രമത്തിൽ നീളമുള്ളതും അഗ്രഭാഗം കൂത്തതുമായ ഇലകൾ ക്രമീകരിച്ചിരിക്കുന്നു. വേനൽക്കാലത്താണ് ഇതിൽ പൂക്കൾ ഉണ്ടാകുന്നത്[1]. തണ്ടുകളുടെ അറ്റത്തായി പൂക്കൾ ഉണ്ടാകുന്നു. രോമാവൃതമായ വെളുത്ത പൂക്കളിൽ കാറ്റിന്റെ സഹായത്താലാണ് പരാഗണം നടത്തുന്നത്.