താഴത്തങ്ങാടി ബസ്സപകടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിലെ താഴത്തങ്ങാടിയിലെ അറുപുഴ ഭാഗത്ത് 2010 മാർച്ച് 23-ന്‌ ഉച്ചക്ക് 2.30‌ഓടെ സ്വകാര്യബസ്സ് മീനച്ചിലാറിലേക്ക് മറിഞ്ഞു[1]. പി.ടി.എസ്. എന്ന സ്വകാര്യബസ്സാണ് അപകടത്തിൽ പെട്ടത്. ഈ അപകടത്തിൽ 11 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ബസ്സിൽ 40 ഓളം യാത്രക്കാർ ഉണ്ടായിരുന്നു.

അപകട കാരണം[തിരുത്തുക]

കാറിന് സൈഡ് കൊടുക്കവെ, സ്റ്റിയറിങ് ബാലൻസ് നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിലിടിച്ചാണ് വാഹനം പുഴയിലേക്ക് മറിഞ്ഞതെന്ന് ഡ്രൈവർ അറിയിച്ചു[1].

നഷ്ടപരിഹാരം[തിരുത്തുക]

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 3 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് കേരള സർക്കാർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനിടയിൽ മരിച്ചു വീണ സതീശന്റെ കുടുംബത്തിനു 5 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകും.രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ കബീറിനും, സൂര്യക്കും ഒരു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് 2010 മാർച്ച് 24-ന്‌ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു[2].

അവലംബം[തിരുത്തുക]

  1. 1.0 1.1 "കോട്ടയം ബസ്സപകടം: മരണം 11-ആയി, 22-പേർ ചികിത്സയിൽ". മാതൃഭൂമി. Archived from the original on 2010-03-27. Retrieved 24 March 2010.
  2. "മരിച്ചവരുടെ കുടുംബത്തിനു മൂന്നു ലക്ഷം രൂപ". മനോരമ ഓൺലൈൻ. Archived from the original on 2010-03-29. Retrieved 24 March 2010.
"https://ml.wikipedia.org/w/index.php?title=താഴത്തങ്ങാടി_ബസ്സപകടം&oldid=3633772" എന്ന താളിൽനിന്ന് ശേഖരിച്ചത്