താലീസപത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

താലീസപത്രം
താലീസപത്രം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
A. spectabilis
Binomial name
Abies spectabilis
(D.Don) Mirb.
Synonyms
  • Abies brevifolia (A.Henry) Dallim.
  • Abies chilrowensis Parl.
  • Abies spectabilis (D. Don) Spach
  • Abies spectabilis var. brevifolia (A.Henry) Rehder
  • Abies spectabilis subsp. langtangensis (Silba) Silba
  • Abies spectabilis var. langtangensis Silba
  • Abies webbiana (Wall. ex D.Don) Lindl.
  • Abies webbiana var. brevifolia A.Henry
  • Picea naphta Knight
  • Picea webbiana (Wall. ex D.Don) Loudon
  • Pinus spectabilis D.Don
  • Pinus striata Buch.-Ham. ex Gord. [Invalid]
  • Pinus tinctoria Wall. ex D.Don
  • Pinus webbiana Wall. ex D.Don

ശ്വാസകോശരോഗങ്ങളിൽ വളരെ ഫലപ്രദമായി ഉപയോഗിക്കുന്ന ഒരു സസ്യമാണ് താലീസപത്രം. നെല്ലിയുടെ ഇലയോട് സാദൃശ്യമുള്ളതുകൊണ്ട് ധാത്രിപത്രം എന്നും വിളിക്കുന്നു. Ebies spectabilis -ആണ് കേരളത്തിൽ താലീസപത്രമായി കണക്കാക്കുന്നത്. സംസ്കൃതത്തിൽ താലീശം, താലീസ, താലീപത്രം എന്നും ഇംഗ്ലീഷിൽ Himalayan silver fir , common yew എന്നും വിളിക്കുന്നു. ഹിമാചൽ പ്രദേശ്, ഉത്തരപ്രദേസിലെ വടക്കൻ പ്രദേശങ്ങൾ, സിക്കിം, ഭൂട്ടാൻ തുടങ്ങിയ സ്ഥലങ്ങളിലെ 1800 മീറ്റർ മുതൽ 3900 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ കാണുന്നു.

വിവിധയിനങ്ങൾ[തിരുത്തുക]

Taxus baccata, Flacourtia cataphracta, Rhododendron anthopogon എന്നിവയേയും ചില സ്ഥലങ്ങളിൽ താലീസപത്രമായി കണക്കാക്കുന്നു

രൂപവിവരണം[തിരുത്തുക]

50മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഇടതൂർന്ന് വളരുന്ന ശാഖകൾക്ക് 10 മീറ്ററോളം നീളം വരും. പൂക്കൾ ഒറ്റയായും കൂട്ടമായും കാണാറുണ്ട്.

രസാദി ഗുണങ്ങൾ[തിരുത്തുക]

  • രസം  : തിക്തം, മധുരം
  • ഗുണം  : ലഘു, തീക്ഷ്ണം
  • വീര്യം : ഉഷ്ണം
  • വിപാകം  : മധുരം

ഔഷധയോഗ്യമായ ഭാഗങ്ങൾ[തിരുത്തുക]

ഇല

ഔഷധ ഗുണം[തിരുത്തുക]

രുചി വർദ്ധിപ്പിക്കുന്നു. ഗുൽമം, അഗ്നിമാന്ദ്യം, ആമദോഷം, ക്ഷയം എന്നിവയെ ശമിപ്പിക്കുന്നു.

അവലംബം[തിരുത്തുക]

ഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=താലീസപത്രം&oldid=3633768" എന്ന താളിൽനിന്ന് ശേഖരിച്ചത്