താരിഖ് റമദാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താരിഖ് റമദാൻ
ജനനം 1962 സെപ്റ്റംബർ 26 (1962-09-26) (വയസ് 49)
ജനീവ, Switzerland
ഉദ്യോഗം പണ്ഡിതനും ഇസ്ലാമിക ദൈവശാസ്ത്രജ്ഞനും


യഥാർ‍‌ത്ഥ നാമം താരിഖ് സ‌ഈദ് റമദാൻ. പ്രമുഖ യൂറോപ്യൻ ബുദ്ധിജീവിയും മുസ്ലിം ദൈവശാസ്ത്രജ്ഞനും. സ്വിറ്റ്സർലാൻറിലെ ജനീവയിൽ 1962 സെപ്റ്റംബർ 26-ന് ജനനം. ഇസ്ലാമിക സമൂഹത്തിൻറെ ആന്തരികമായ ബഹുസ്വരതയെ ഉയർ‍‌ത്തിപ്പിടിക്കുന്ന പണ്ഡിതരിലൊരാളും യൂറോപ്യൻ മുസ്ലീംകൾ പുതുതായി ഒരു യൂറോപ്യൻ ഇസ്ലാം രൂപവത്കരിക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറയുന്ന ബുദ്ധിജീവിയുമാണ് താരിഖ് റമദാൻ. ഇസ്ലാമിക ചിന്തയുടെ നവീകരണത്തിനും ഇസ്ലാമിക പാഠങ്ങളുടെ പുനർ‌വായനക്കും ആഹ്വാനം ചെയ്യുന്നതിനാൽ മുസ്ലിം മാർട്ടിൻ ലൂഥർ എന്ന് വിളിക്കപ്പെടുന്നു.

ഇരുപത്തൊന്നാം നൂറ്റാണ്ടിനെ നന്നായി സ്വാധീനിക്കുന്ന 100 പ്രമുഖ വ്യക്തികളിലൊരാളായി അമേരിക്കയിലെ ടൈം വാരിക അദ്ദേഹത്തെ തെരെഞ്ഞെടുത്തിരുന്നു.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

[തിരുത്തുക] ജനനവും വിദ്യാഭ്യാസവും

മുസ്ലിം ബ്രദർ‌ഹുഡ് സ്ഥാപകനായ ഹസനുൽ ബന്നയുടെ പൗത്രനും ബ്രദർ‌ഹുഡ് നേതാവായിരുന്ന സ‌ഈദ് റമദാൻറെ പുത്രനുമാണ് താരിഖ് റമദാൻ. ഈജിപ്ഷ്യൻ പ്രസിഡൻറായിരുന്ന ഗമാൽ അബ്ദുന്നാസറിൻറെ കാലത്ത് ബ്രദർ‍‌ഹുഡ് ആക്റ്റിവിസത്തിൻറെ പേരിൽ ഈജിപ്തിൽ നിന്നും സ്വിറ്റ്സർലാൻറിലേക്ക് നാടു കടത്തപ്പെട്ടയാളായിരുന്നു സ‌ഈദ് റമദാൻ. സ്വിറ്റ്സർലാന്റിലെ ജനീവയിൽ വെച്ചാണ് താരിഖ് പിറക്കുന്നത്.

ഒരു വർ‌ഷം നേരത്തേ ബിരുദം കരസ്ഥമാക്കിയ താരിഖ് ജനീവ യൂനിവേഴ്സിറ്റിയിൽ നിന്ന് തത്വചിന്തയും സാഹിത്യവും സാമൂഹ്യശാസ്ത്രവും അഭ്യസിച്ചു. ഫ്രഞ്ച് സാഹിത്യത്തിലും തത്ത്വചിന്തയിലും ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹത്തിൻറെ പി.എച്.ഡി അറബിഭാഷയിലും ഇസ്ലാമിക പഠനങ്ങളിലുമായിരുന്നു. കൂടാതെ ഈജിപ്തിലെ അൽ‌-അസ്‌ഹർ യൂനിവേഴ്സിറ്റിയിൽ നിന്ന് അറബിയിലും ഇസ്ലാമിക പഠനങ്ങളിലും ബിരുദം നേടിയിട്ടുണ്ട്.


[തിരുത്തുക] വീക്ഷണങ്ങൾ

  • യൂറോപ്യൻ ജീവിതത്തിലെ മുസ്ലിം ഇടങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് താരിഖ് റമദാനെ വ്യത്യസ്തനാക്കുന്നത്. യൂറോപ്യൻ മുസ്ലീംകൾ അവിടുത്തെ സാംസ്കാരിക സാമൂഹ്യാന്തരീക്ഷവുമായി ഒത്തു പോകുന്ന വിധത്തിൽ ഇസ്ലാമിനെയും ഇസ്ലാമിക പാഠങ്ങളേയും പുനർ‌വ്യാഖ്യാനിക്കണമെന്നാണ് അദ്ദേഹത്തിൻറെ പക്ഷം.
  • വധശിക്ഷയുടെ എല്ലാ രൂപങ്ങളേയും താരിഖ് റമദാൻ എതിർക്കുന്നു. ഇസ്ലാമിക ലോകം വധശിക്ഷ അടക്കമുള്ള ഹുദൂദ് ശിക്ഷാ സമ്പ്രദായങ്ങൾ നടപ്പാക്കുന്നതിന് മൊറൊട്ടോറിയം പ്രഖ്യാപിക്കണമെന്ന അദ്ദേഹത്തിൻറെ ആഹ്വാനം ഇസ്ലാമിക ചിന്തകർക്കിടയിൽ വിവാദത്തിന് തിരി കൊളുത്തിയിരുന്നു.

[തിരുത്തുക] രചനകൾ

[തിരുത്തുക] താരിഖ് റമദാനെക്കുറിച്ചുള്ള രചനകൾ

[തിരുത്തുക] പുറമേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=താരിഖ്_റമദാൻ&oldid=1108248" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ