താത്താർ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tatar
татарча / tatarça / تاتارچا
Native toRussia, other former Soviet Union
EthnicityTatars
Native speakers
6,496,600[1]
Turkic
Cyrillic alphabet, Latin alphabet and Arabic alphabet
Official status
Official language in
 Tatarstan (Russia)
Regulated byInstitute of Language, Literature and Arts of the Academy of Sciences of the Republic of Tatarstan
Language codes
ISO 639-1tt
ISO 639-2tat
ISO 639-3tat

ആൾടെയ്ക് ഭാഷാഗോത്രത്തിൽ ടർകിക് ഉപസമൂഹത്തിലെ ഉത്തര പശ്ചിമ ശാഖയായ കിപ്ഛാകിൽപ്പെട്ട ഒരു വികസിത ഭാഷയാണ് താത്താർ ഭാഷ. താർതാർ (Tartar) എന്ന പേരിലും ഈ ഭാഷ അറിയപ്പെടുന്നു. റഷ്യയിലും സൈബീരിയയിലുമായി 60 ലക്ഷത്തോളം ജനങ്ങൾ ഈ ഭാഷ സംസാരിക്കുന്നവരാണ്.

കസാൻതാത്താറിൽ പ്രചാരത്തിലിരിക്കുന്ന മധ്യതാത്താർ, മധ്യവോൾഗയിലെ പശ്ചിമ (മിഷാരി) താത്താർ, സൈബീരിയയിൽ ഉപയോഗിക്കുന്ന പൂർവതാത്താർ എന്നിങ്ങനെ താത്താർ ഭാഷയെ മൂന്നായി വിഭജിച്ചിരിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിലാണ് താത്താർ ജനസമൂഹം റഷ്യയിൽ പ്രവേശിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിൽ പ്രാചീന താത്താർ ഭാഷയിൽനിന്ന് ആധുനിക താത്താർ സാഹിത്യഭാഷ ഉരുത്തിരിഞ്ഞു.


തുർക്കി ഭാഷയിലെ [e], [o], [ö] എന്നീ സ്വരങ്ങൾക്കു സമാനമായി താത്താർ ഭാഷയിൽ [i],[u],[ü] എന്നീ സ്വരങ്ങൾ ഉപയോഗിക്കുന്നു. ഈ ഭാഷയുടെ ലിപിവ്യവസ്ഥ അപൂർണമാണ്. ഏകാക്ഷരങ്ങളും ബഹ്വക്ഷരങ്ങളും വരുന്ന പദങ്ങളുടെ ആദ്യക്ഷരത്തിൽ ഓഷ്ഠ്യസ്വരം(ഃ) വരുന്നത് ഈ ഭാഷയുടെ ഒരു പ്രത്യേകതയാണ്. വചനം, സംബന്ധവാചികൾ, വിശേഷണങ്ങൾ, വിധേയധർമം (predication), വിഭക്തി എന്നീ പ്രയോഗങ്ങൾ നാമ വിഭാഗത്തിൽ കാണുന്നു. വിശേഷണങ്ങൾക്ക് രൂപഭേദങ്ങളില്ല. ഏകരൂപം മാത്രമേ പ്രയോഗത്തിലുള്ളൂ. ആറ് വചനഭേദങ്ങൾ താത്താർ ഭാഷയിൽ കാണുന്നു. നിഷേധപ്രയോഗങ്ങൾ, കർത്തരി-കർമണി പ്രയോഗങ്ങൾ, അനുക്രമ വ്യവസ്ഥ, സർവനാമങ്ങൾ, വചനങ്ങൾ എന്നിവ മാറുമ്പോൾ ക്രിയകൾക്കു വരുന്ന രൂപഭേദങ്ങൾ എന്നിവയും വ്യാകരണപരമായ സവിശേഷതകളിൽപ്പെടുന്നു.

1927 വരെ അറബിലിപിയും 1939 വരെ റോമൻലിപിയും താത്താർ ഭാഷയിൽ ഉപയോഗിച്ചിരുന്നു. അതിനുശേഷം സിറിലിക് ലിപിവ്യവസ്ഥയാണ് തുടർന്നുവരുന്നത്.

അവലംബം[തിരുത്തുക]

  1. Ethnologue report
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ താത്താർ ഭാഷ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=താത്താർ_ഭാഷ&oldid=1819921" എന്ന താളിൽനിന്ന് ശേഖരിച്ചത്