തസ്കരൻ മണിയൻ പിള്ളയുടെ ആത്മകഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മണിയൻപിള്ള എന്ന കുപ്രസിദ്ധ മോഷ്ടാവിന്റെ ജീവചരിത്രമാണ് തസ്കരൻ മണിയൻപിള്ളയുടെ ആത്മകഥ. അതിസാഹസികമായ ഈ ജീവിതകഥ എഴുതിയത് ജി.ആർ. ഇന്ദുഗോപൻ. ഡി.സി.ബുക്സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.[1][2]

1950-ൽ കൊല്ലം ഇരവിപുരം വാളത്തുംഗലിൽ ജനിച്ച മണിയൻപിള്ള 1970 കളിൽ കേരളത്തിലെ കുപ്രസിദ്ധ മോഷ്ടാക്കളിൽ ഒരാളായിത്തീർന്നു. 1983-ൽ കർണ്ണാടക നിയമസഭയിലേയ്ക്ക് മത്സരിക്കാൻ ഒരുങ്ങുന്ന സമയത്ത് കേരള പോലീസ് അറസ്റ്റ് ചെയ്തു. നഞ്ചൻകോട് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിൻറെ അധീനതയിൽ ആ സമയത്തെ ആസ്തികൾ ലേലം ചെയ്ത വകയിൽ മാത്രം 93 ലക്ഷം രൂപയുണ്ടായിരുന്നു.

അവലംബം[തിരുത്തുക]