തവിടൻ നെല്ലിക്കോഴി
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| തവിടൻ നെല്ലിക്കോഴി | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Gruiformes |
| കുടുംബം: | Rallidae |
| ജനുസ്സ്: | Rallina |
| വർഗ്ഗം: | R. eurizonoides |
| ശാസ്ത്രീയ നാമം | |
| Rallina eurizonoides Lafresnaye, 1845 |
|
ആകൃതിയിലും സ്വഭാവത്തിലും കുളക്കോഴിയോടു സാദൃശ്യമുള്ള പക്ഷിയാണ് തവിടൻ നെല്ലിക്കോഴി. തിത്തിരിപ്പക്ഷിയോളം വലുപ്പമുള്ള ഇവ ഗ്രൂയിഫോമസ് പക്ഷിഗോത്രത്തിലെ റാല്ലിഡെ കുടുംബത്തിൽപ്പെടുന്നു. ഇവയുടെ ശാസ്ത്രീയനാമം റാല്ലിന യുറിസോണോയ്ഡെസ് എന്നാണ്
താമസം [തിരുത്തുക]
വയലുകളിലും ചതുപ്പുപ്രദേശങ്ങളിലെ പുല്ലിനിടയിലും പൊ ന്തകളിലും ഇവ ഒളിച്ചു ജീവിക്കുന്നു. കുളക്കോഴിയെപ്പോലെയാണ് ഇവ പറക്കുന്നത്. രാവിലെയും വൈകുന്നേരവും ഇരതേടുന്ന ഇവ വയലിലെ വെള്ളത്തിലും ചെളിയിലുമുള്ള ചെറുപ്രാണികളേയും ജലസസ്യങ്ങളേയും ഭക്ഷിക്കുന്നു. മനുഷ്യരേയും ശത്രുക്കളേയും കണ്ടാൽ ഇവ പൊന്തയ്ക്കുള്ളിലേക്ക് ഓടി മറയുന്നു.
ശരീരഘടന [തിരുത്തുക]
പക്ഷിയുടെ തല, കഴുത്ത്, മാറിടം എന്നീ ഭാഗങ്ങൾക്ക് തവിട്ടു ഛായയുള്ള ചുവപ്പും; പുറം, ചിറകുകൾ, വാൽ എന്നീ ഭാഗങ്ങൾക്ക് പച്ചകലർന്ന തവിട്ടും നിറമാണ്. സ്ളേറ്റിന്റേ നിറമുള്ള കാലുകളിലെ വിരലുകൾ നീളമുള്ളതാണ്, എന്നാൽ നഖങ്ങൾക്ക് അധികം നീളമുണ്ടായിരിക്കില്ല. പക്ഷിയുടെ ഉദരത്തിലും വാലിന്റെ അടിവശത്തും വെളുപ്പും കറുപ്പും പട്ടകൾ കാണപ്പെടുന്നു. കുറുകിയ വാൽ പെട്ടെന്ന് ഉയർത്തിയും താഴ്ത്തിയും താളത്തിൽ ചലിപ്പിക്കുന്ന സ്വഭാവം ഈ പക്ഷികൾക്കുണ്ട്.
പ്രജനനം [തിരുത്തുക]
ജൂൺ മുതൽ സെപ്‌റ്റംബർ വരെയുള്ള മാസങ്ങളിലാണ് ഇവ കൂടുകെട്ടുന്നത്. ഇവ ആറോളം മുട്ടകളിടും. ആൺ പെൺ പക്ഷികൾ മാറിമാറി അടയിരുന്ന് മുട്ട വിരിയിക്കുന്നു.
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തവിടൻ നെല്ലിക്കോഴി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |