തവിട്ടുമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തവിട്ടുമരം
തവിട്ടുമരം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Myrtales
കുടുംബം: Myrtaceae
ജനുസ്സ്: Rhodomyrtus
വർഗ്ഗം: R. tomentosa
ശാസ്ത്രീയ നാമം
Rhodomyrtus tomentosa
(Aiton) Hassk.
പര്യായങ്ങൾ
  • Cynomyrtus tomentosa (Aiton) Scriv.
  • Myrtus tomentosa Aiton

കൊരട്ട, ചെറുകൊട്ടിലാമ്പഴം, എന്നെല്ലാം അറിയപ്പെടുന്ന തവിട്ടുമരം 5 മീറ്ററോളം ഉയരം വയ്ക്കുന്ന ചെറിയ ഒരു മരമാണ്. (ശാസ്ത്രീയനാമം: Rhodomyrtus tomentosa). തെക്ക്-തെക്ക് കിഴക്കേഷ്യ വംശജനാണ്. തീയിനെ തടയുന്ന ഒരു സസ്യമാണിത്. ഈ ആവശ്യത്തിനായി ഹിമാലയത്തിൽ നട്ടു വളർത്താറുണ്ട്. ചില രാജ്യങ്ങളിൽ അധിനിവേശസസ്യമായി കരുതപ്പെടുന്നു. തിന്നാൻ കൊള്ളുന്ന പഴങ്ങൾ കുട്ടികൾക്ക് വളരെ പ്രിയമുള്ളതാണ്. പഴത്തിൽ നിന്നും ജാമും ജെല്ലിയും ഉണ്ടാക്കാം. മലേഷ്യയിൽ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. നല്ലൊരു അലങ്കാരസസ്യമായ ഈ ചെടിയെ പലയിടത്തും ഉദ്യാനങ്ങളിൽ പരിപാലിച്ചുവരുന്നു. [1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'തവിട്ടുമരം' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Rhodomyrtus tomentosa എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=തവിട്ടുമരം&oldid=1730958" എന്ന താളിൽനിന്നു ശേഖരിച്ചത്