തവിട്ടുനിറമുള്ള മണ്‍പാത്ര സംസ്കാരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗംഗാ-യമുന സമതലത്തില്‍ ക്രി.മു. 2-ആം സഹസ്രാബ്ദത്തില്‍ നിലനിന്ന ഒരു വെങ്കലയുഗ സംസ്കാരമാണ് തവിട്ടുനിറമുള്ള മണ്‍പാത്ര സംസ്കാരം. ഇത് സിന്ധു നദീതട സംസ്കാരത്തിന്റെ അതേ കാലത്തും തുടര്‍ച്ചയായും നിലനിന്നു. വടക്കേ ഇന്ത്യന്‍ വെങ്കലയുഗത്തിന്റെ അവസാന പാദമാണ് ഓക്ര് നിറമുള്ള മണ്‍പാത്ര സംസ്കാരം. ഇതിനു പിന്നാലെ അയോയുഗ കറുപ്പും ചുവപ്പും ചായപ്പാത്ര, ചായം പൂശിയ ചാരപ്പാത്ര സംസ്കാരങ്ങള്‍ നിലവില്‍ വന്നു. രാജസ്ഥാനിലെ ജോഥ്പുരയ്ക്ക് അടുത്തുനിന്നും കിട്ടിയ ഈ സംസ്കാരത്തിലെ മണ്‍പാത്രങ്ങളുടെ ആദ്യകാല അവശിഷ്ടങ്ങള്‍ക്ക് ക്രി.മു. 3-ആം സഹസ്രാബ്ദം പഴക്കം നിര്‍ണ്ണയിച്ചിരിക്കുന്നു. (ജോഥ്പുര എന്നത് ജോഥ്പൂര്‍ നഗരമല്ല). ഈ സംസ്കാരം ഗംഗാതടത്തില്‍ എത്തിയത് ക്രി.മു. 2-ആം സഹസ്രാബ്ദത്തിന്റെ തുടക്കത്തിലാണ്.
[തിരുത്തുക] അവലംബം
- Yule, P. 1985. Metalwork of the Bronze Age in India. C.H. Beck, Munich ISBN 3 406 30440 0
- Yule, P./Hauptmann, A./Hughes, M. 1989 [1992]. The Copper Hoards of the Indian Subcontinent: Preliminaries for an Interpretation, Jahrbuch des Römisch-Germanischen Zentralmuseums Mainz 36, 193-275, ISSN 0076-2741
- Gupta, S.P. (ed.). 1995. The lost Sarasvati and the Indus Civilization. Kusumanjali Prakashan, Jodhpur.
- Sharma, Deo Prakash, 2002. Newly Discovered Copper Hoard, Weapons of South Asia (C. 2800-1500 B.C.), Delhi, Bharatiya Kala Prakashan.