തളിനങ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തളിനങ്ക നൃത്തത്തിന്റെ പിൽക്കാല രൂപമായ മോഹിനിയാട്ടം

പതിനഞ്ചാം നൂറ്റാണ്ടിൽ കേരളത്തിൽ നിലനിന്നിരുന്ന നൃത്താരാധാന സമ്പ്രദായമാണ് തളിനങ്കകൾ . ശൈവ-വൈഷ്ണവ സമ്പ്രദായത്തിലുള്ള ഒരേയൊരു സ്ത്രീ നൃത്തരൂപമായിരുന്നു. ഇന്ദ്രകാളീയം, പഞ്ചമരവ്, കൂത്തനൂൽ എന്നീ ഗ്രന്ഥങ്ങളിൽ ഇതേ പറ്റി വിവരിച്ചിട്ടുണ്ട്. ഈ നൃത്താരാധനാ സമ്പ്രദായത്തെക്കുറിച്ചുള്ള ചരിത്ര രേഖകൾ പലതും ഭാമിനി-വിജയനഗര സാമ്രാജ്യങ്ങളുടെ യുദ്ധത്തോടെ നാമാവശേഷമായി.[1] തളിനങ്ക നൃത്യം എന്ന കലാരൂപമാണ് പിന്നീട് കേരളത്തിന്റെ മോഹിനിയാട്ടം എന്ന നൃത്തരൂപത്തിന്റെ തുടക്കം കുറിച്ചത്.[2][3]

പേരിന്റെ ഉത്ഭവം[തിരുത്തുക]

തളിനങ്ക എന്ന പേരിന്റെ ഉത്ഭവം തളി എന്നും നൻകൈ എന്നുമുള്ള വാക്കുകളിൽ നിന്നുമാണെന്നു കരുതപ്പെടുന്നു. തളി എന്നത് ഗ്രാമത്തലവന്മാരുടെ സംഗമ കേന്ദ്രം എന്നർത്ഥമുള്ള വാക്കാണ്. നൻ‌കൈ എന്ന വാക്കാണ് നങ്കൈ ആയത്.[1]

വിവിധ തളിനങ്കകൾ[തിരുത്തുക]

നൃത്തം, സംഗീതം, അഭിനയം എന്നിവയുടെ വ്യത്യസ്ത ധാരകൾ പിന്തുടരുന്നതനുസരിച്ച് തളിനങ്കകളെ നാലു തരമായി തിരിക്കാറുണ്ട്,

  • ഉത്തമോത്തമ
  • ഉത്തമ
  • മധ്യമ
  • അധമ

ഇങ്ങനെയാണ് തളിനങ്കകളുടെ പിരിവുകൾ.

ഉത്തരോത്തമ[തിരുത്തുക]

ക്ഷേത്രത്തിനകത്ത് ദൈവ സന്നിധിയിൽ വസിക്കാൻ അവകാശമുള്ള തളിനങ്കകളായിരുന്നു ഉത്തരോത്തമകൾ. ക്ഷേത്രത്തിൽ ശ്രീകോവിലിനുള്ളിലെ വിഗ്രഹത്തെ തൊടാനുള്ള അനുമതി വരെ ഉള്ളവരാണ് ഈ വിഭാഗക്കാർ. ക്ഷേത്രം അടച്ചുകഴിഞ്ഞ് രഹസ്യമായ വാതിലുകളിലൂടെ ശ്രീകോവിലുള്ളിലേക്ക് കടക്കാൻ അനുമതിയുണ്ടായിരുന്ന ഇവർ വിഗ്രഹരൂപവുമായി ആത്മസംവേദനത്തിൽ ഏർപ്പെടുന്ന പതിവും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഉത്തരോത്തമയായ ഒരു തളിനങ്ക മരിച്ചാൽ ശ്രീകോവിലിലെ വിളക്കിൽ നിന്നുമായിരുന്നു ചിതയിലേക്കു തീ പകർന്നിരുന്നത്. മരണത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ ഏഴുദിവസം പുല ആചരിക്കുന്ന പതിവും ഉണ്ടായിരുന്നു.[1]

ഉത്തമ[തിരുത്തുക]

ഉത്തരോത്തമകളെപ്പോലെ പ്രത്യേകാധികാരങ്ങളില്ലാതിരുന്ന എന്നാൽ ശ്രീകോവിലിനു തൊട്ടുപുറത്തുനിന്ന് നൃത്താരാധന നടത്തിയിരുന്ന തളിനങ്കകളാണ് ഉത്തമകൾ എന്നറിയപ്പെട്ടിരുന്നത്. മറ്റു വിഭാഗക്കാർക്ക് ഇതിനും വെളിയിലായിരുന്നു സ്ഥാനം.

മധ്യമ[തിരുത്തുക]

ഉത്ത്രോത്തമകൾക്കും ഉത്തമകൾക്കും പുറകിൽ സ്ഥാനമുണ്ടായിരുന്ന തളിനങ്ക വിഭാഗമാണ് മധ്യമ. ഇവർക്ക് ചുറ്റമ്പലത്തിനു പുറത്തുനിന്നായിരുന്നു നൃത്യാരാധന നിർവ്വഹിച്ചിരുന്നത്. ഇവർക്കും പുറകിൽ ആയിരുന്നു അധമകൾ എന്ന വിഭാഗത്തിന്റെ സ്ഥാനം.

അധമ[തിരുത്തുക]

തളിനങ്കകളുടെ കൂട്ടത്തിൽ ഏറ്റവും പുറകിൽ നിന്നിരുന്ന വിഭാഗക്കാരായിരുന്നു അധമകൾ. ഇവർക്കു ക്ഷേത്രത്തിനു പുറത്തെ പണികളാണ് കൊടുത്തിരുന്നത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 പി. രഘു; ഡോ. ലീല ഓംചേരി (2014 ഫെബ്രുവരി 9). "ലീലായനം (ഡോ. ലീല ഓംചേരിയുമായുള്ള അഭിമുഖം)". മാതൃഭൂമി. Archived from the original (അഭിമുഖം) on 2014-02-09 07:42:27. Retrieved 2014 ഫെബ്രുവരി 9. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  2. ദീപ്തി ഓംചേരി ഭല്ല (2006). Vanishing Temple Arts: Temples of Kerala & Kanyaakumaari District (in ഇംഗ്ലീഷ്). Shubhi Publications. ISBN 9788182900783. Archived from the original on 2013-03-18. Retrieved 2014 ഫെബ്രുവരി 9. {{cite book}}: Check date values in: |accessdate= (help)
  3. Oscar Eckenstein (2006). Karakorams and Kashmir (in ഇംഗ്ലീഷ്). Shubhi Publications. ISBN 9788187226079. Retrieved 2014 ഫെബ്രുവരി 9. {{cite book}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=തളിനങ്ക&oldid=3805022" എന്ന താളിൽനിന്ന് ശേഖരിച്ചത്