തരുണവാചസ്പതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംസ്കൃത കാവ്യശാസ്ത്രകാരൻ. 12-ാം ശ.-മാണ് ജീവിതകാലം. ധർമവാചസ്പതി എന്ന പേരിലും അറിയപ്പെട്ടിരുന്നു. ദണ്ഡിയുടെ പ്രശസ്ത കാവ്യശാസ്ത്രഗ്രന്ഥമായ കാവ്യാദർശത്തിനു വാചസ്പതി രചിച്ച വ്യാഖ്യാനം പ്രസിദ്ധമാണ്. ഈ ഒരേ ഒരു രചനയിലൂടെ സംസ്കൃത കാവ്യമീമാംസാമണ്ഡലത്തിൽ ചിര പ്രതിഷ്ഠ നേടാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. എം. രംഗാചാര്യ വിശദമായ ആമുഖപഠനത്തോടുകൂടി ഇത് മദ്രാസിൽ നിന്നു പ്രസിദ്ധീകരിച്ചിട്ടുണ്ട്.

15-ാം ശ.-ത്തിൽ രചിച്ച അജ്ഞാതകർത്തൃകമായ സുഭാഷിത സംഗ്രഹം എന്ന കൃതിയിൽ ഈ വ്യാഖ്യാനത്തിലെ ഭാഗങ്ങൾ ഉദ്ധരിച്ചുകാണുന്നു. ഉത്കൃഷ്ടമായ സ്വതന്ത്ര്യ കൃതിക്കു ലഭിക്കുന്നതിനു സമാനമായ പ്രസിദ്ധി ശ്രേഷ്ഠമായ വ്യാഖ്യാനഗ്രന്ഥങ്ങൾക്കും ലഭ്യമാണ് എന്നതിനുദാഹരണമാണ് ശങ്കരാചാര്യർ, അഭിനവഗുപ്തൻ, മല്ലിനാഥൻ, തരുണവാചസ്പതി തുടങ്ങിയവരുടെ വ്യാഖ്യാനഗ്രന്ഥങ്ങൾ.

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തരുണവാചസ്പതി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തരുണവാചസ്പതി&oldid=1722872" എന്ന താളിൽനിന്ന് ശേഖരിച്ചത്