തമ്മിനേനി വീരഭദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തമ്മിനേനി വീരഭദ്രം
വ്യക്തിഗത വിവരങ്ങൾ
ജനനംതെലങ്കാന
രാഷ്ട്രീയ കക്ഷിസി.പി.ഐ(എം)

സി.പി.ഐ(എം) തെലങ്കാന സംസ്ഥാന സെക്രട്ടറിയാണ് തമ്മിനേനി വീരഭദ്രം (ജനനം : 1954). സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമായ അദ്ദേഹത്തെ 2015 ലെ സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.[1][2]

ജീവിതരേഖ[തിരുത്തുക]

ഖമ്മം സ്വദേശിയായ ഇദ്ദേഹം എസ്.എഫ്.ഐ പ്രവർത്തനങ്ങളിലൂടെയാണ് പൊതു രംഗത്തെത്തിയത്. 1991 ലും 1998 ലും ലോക്സഭാ തെരഞ്ഞെടുപ്പിൽ ഖമ്മം ലോക്സഭാ മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല.

തെലങ്കാന സംസ്ഥാനം രൂപവത്കരിക്കപ്പെട്ടതോടെ, സി.പി.എം. ആന്ധ്ര സംസ്ഥാനകമ്മിറ്റി വിഭജിച്ചിരുന്നു. തമ്മിനേനി വീരഭദ്രം സെക്രട്ടറിയായി 42 അംഗ തെലങ്കാന സംസ്ഥാനകമ്മിറ്റിയാണ് സി.പി.എം രൂപവത്കരിച്ചത്.

അവലംബം[തിരുത്തുക]

  1. The Hindu. CPI(M) pays rich tributes to Puchalapalli Sundaraiah Archived 2011-05-26 at the Wayback Machine.
  2. Business Standard. CPM sets up separate committee for Telangana state
Persondata
NAME Tammineni, Veerabhadram
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 1954
PLACE OF BIRTH teldarupalli
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=തമ്മിനേനി_വീരഭദ്രം&oldid=3654358" എന്ന താളിൽനിന്ന് ശേഖരിച്ചത്