ഡോക്ട്രീന ക്രിസ്തം എൻ ലിൻഗ്വാ മലബാർ തമുൾ
(തമ്പിരാൻ വണക്കം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിശുദ്ധ ഫ്രാൻസിസ് സേവ്യർ പോർച്ചുഗീസ് ഭാഷയിൽ എഴുതിയ കൃതിയുടെ തമിഴ് വിവർത്തനമാണ് ഡോക്ട്രീന ക്രിസ്തം എൻ ലിൻഗ്വാ മലബാർ തമുൾ. 1578ൽ ഈ തമിഴ് കൃതി കൊല്ലത്തു നിന്ന് പ്രസിദ്ധീകരിച്ചു. ഭാരതീയ ഭാഷകളിലൊന്നിന്റെ തനതായ ലിപി ഉപയോഗിച്ച് ആദ്യമായി അച്ചടിച്ച കൃതിയാണിത്. തമ്പിരാൻ വണക്കം എന്നും ഈ കൃതിയെ പരാമർശിക്കാറുണ്ട്.
പരിഭാഷ[തിരുത്തുക]
ഈശോസഭാംഗങ്ങളായ ഫാ. ഹെൻറിക് ഹെൻറിക്കസ്, ഫാ. മാനുവൽ സാൻ പെദ്രോയുമാണ് പരിഭാഷകർ. ആകെ 16 താളുകളാണ് പുസ്തകത്തിൽ ഉള്ളത്. കമപഞ്ഞീയ തെചെസ്യ വകൈയിലെ നെടിരിക് പാതിരിയാൽ തമിഴിലെ പിരുത്തെഴുതിണ തമ്പിരാൻ വണക്കം എന്നാണു പുസ്തകത്തിന് വൈദികർ നൽകിയിട്ടുള്ള പേര്. [1]
അവലംബം[തിരുത്തുക]
- ↑ ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും. കേരള സാഹിത്യ അക്കാദമി. pp. 36–39.
{{cite book}}
:|first=
missing|last=
(help)