തപൻ സിൻഹ
| তপন সিন্হা Tapan Sinha |
|
|---|---|
| ജനനം | 1924 2 ഒക്ടോബർ കൊൽക്കത്ത, പശ്ചിമ ബംഗാൾ ഇന്ത്യ |
| മരണം | 2009 ജനുവരി 15 (പ്രായം 84) കൊൽക്കത്ത |
| ജീവിത പങ്കാളി | അരുദ്ധതി ദേവി |
ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തും, സംഗീത സംവിധായകനുമായിരുന്നു തപൻ സിൻഹ (ബംഗാളി: তপন সিন্হা), (2 ഒക്റ്റോബർ 1924 – 15 ജനുവരി 2009).
ഉള്ളടക്കം |
[തിരുത്തുക] ജീവിതരേഖ
1924-ൽ കൊൽക്കത്തയിൽ ജനനം. ഭൗദ്ധിക ശാസ്ത്രത്തിൽ പാട്ണ സർവ്വകലാശാലയിൽ നിന്നും ബിരുദയും കൽക്കട്ട സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.[1] 1950-ൽ ചലച്ചിത്ര പഠനത്തിന് ലണ്ടനിൽ പോകുകയും ചില ബ്രിട്ടീഷ് ചലച്ചിത്രങ്ങളിൽ പ്രവർത്തിക്കുകയും ചെയ്തു. 1954-ൽ ആദ്യചിത്രം അൻഗുഷ് പുറത്തിറങ്ങി. ആദ്യകാലങ്ങളിൽ ജോൺ ഫോഡ്, കാരോൾ റീഡ്, ബില്ലി വിൽഡർ തുടങ്ങിയ സമകാലീന ബ്രിട്ടീഷ്-അമേരിക്കൻ ചലച്ചിത്രകാരന്മാർ അദ്ദേഹത്തിൽ സ്വാധീനം ചെലുത്തി.
1957-ൽ കാബൂളിവാല എന്ന ചിത്രത്തിന് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഗോൾഡൻ ബെയർ നാമനിർദേശം ലഭിച്ചു.[2] 1988-ൽ പുറത്തിറങ്ങിയ ആജ് കി റോബിൻഹുഡ് എന്ന ചിത്രത്തിന് ബെർലിൻ ചലച്ചിത്രമേളയിൽ യുനിസെഫ് പുരസ്ക്കരം നേടി.[3] 1991-ൽ പുറത്തിറങ്ങിയ ഏക്ക് ഡോക്റ്റർ കി മോത്ത് എന്ന ചിത്രം മികച്ച സംവിധായകനുള്ള സുവർണ്ണ കമലം ഉൾപ്പെടെ ധാരാളം പുരസ്ക്കാരങ്ങൾ നേടിയ ചലച്ചിത്രമാണ്.[4]
ബംഗാളിക്കു പുറമേ ഹിന്ദിയിലും, ഓറിയയിലും ഇദ്ദേഹം ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ബെർലിൻ, വെനീസ്, ലണ്ടൻ, മോസ്ക്കോ, സാൻഫ്രാൻസിസ്ക്കോ, ലൊക്കാർണോ, എന്നിങ്ങനെ നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പങ്കെടുത്തിട്ടുണ്ട്. സാൻഫ്രാൻസിസ്ക്കോ, തഷ്ക്കന്റ് ചലച്ചിത്രമേളകളിൽ ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
[തിരുത്തുക] പുരസ്ക്കാരങ്ങൾ
- 1988 ബെർലിൽ അന്താരാഷ്ട്ര ചലച്ചിത്രമേള
- UNICEF Award - Honorable Mention - Aaj Ka Robin Hood (1988)
- ഗോൾഡൻ ബെയർ നാമനിർദേശം - Aaj Ka Robin Hood (1988)
- 2001 കൈറോ അന്താരാഷ്ട്ര ചലച്ചിത്രമേള
- ഗോൾഡൻ പിരമിഡ് നാമനിർദേശം - Daughters of This Century (2001)
- 1971 മോസ്ക്കോ അന്താരാഷ്ട്ര ചലച്ചിത്രമേള
- ഗോൾഡൻ പ്രൈസ് നാമനിർദേശം - Sagina Mahato (1971)
- സുവർണ്ണ കമലം - മികച്ച സംവിധായകൻ - ഏക്ക് ഡോക്റ്റർ കി മോത്ത് (1991)
- രചത കമലം - മികച്ച രണ്ടാമത്തെ ചിത്രം - ഏക്ക് ഡോക്റ്റർ കി മോത്ത് (1991)
- 1991 ഫിലിംഫെയർ അവാർഡ്
- മികച്ച തിരക്കഥ - ഏക്ക് ഡോക്റ്റർ കി മോത്ത് (1991)
- BFJA Awards
- Best Film, Best Director
[തിരുത്തുക] അവലംബം
[തിരുത്തുക] പുറമേനിന്നുള്ള കണ്ണികൾ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Tapan Sinha
- Tapan Sinha: Saluting The Indomitable Human Spirit
- The Films of Tapan Sinha
- Tapan Sinha at calcuttaweb.com
- Tapan Sinha passes away