തല്‍പുരുഷസമാസം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉത്തരപദത്തിന് പ്രാധാന്യമുള്ള സമാസമാണ് തല്‍പുരുഷസമാസം.
ഉദാ: ആനത്തല.
ഇത് ആനയുടെ എന്ന പദവും തല എന്ന പദവും ചേര്‍ന്നുണ്ടായ പദമാണ്. ഇതില്‍ പൂര്‍വ്വപദത്തിലെ ഉടെ എന്ന പ്രത്യയം ലോപിച്ച് ഒറ്റ പദമായി മാറി.
തല്‍പുരുഷസമാസത്തില്‍ പൂര്‍വ്വപദത്തിലെ വിഭക്തികള്‍ മാറുന്നതിനനുസരിച്ച് പലതായി തിരിക്കാം അവ ഉദാഹരണസഹിതം താഴെ വിവരിക്കുന്നു.
ഉള്ളടക്കം |
[തിരുത്തുക] നിര്‍ദ്ദേശികാതല്‍പുരുഷന്‍
പ്രത്യയങ്ങളൊന്നും ചേര്‍ക്കാതെ പൂര്‍വ്വപദം നിലകൊള്ളുകയാണെങ്കില്‍ അത് നിര്‍ദ്ദേശിക.
- കേരളദേശം - കേരളം എന്ന ദേശം
- അശോക ചക്രവര്‍ത്തി - അശൊകന്‍ എന്ന ചക്രവര്‍ത്തി.
[തിരുത്തുക] പ്രതിഗ്രാഹികാതല്‍പുരുഷന്‍
പൂര്‍വ്വപദം ഒരു കര്‍മ്മത്തോടു കൂടി എ എന്ന പ്രത്യയം ചേര്‍ന്നതാണെങ്കില്‍ അത് പ്രതിഗ്രാഹിക.
- മരംകൊത്തി - മരത്തെ കൊത്തുന്ന പക്ഷി.
- മുടിവെട്ട് - മുടിയെ വെട്ടുന്ന ജോലി.
[തിരുത്തുക] സംയോജികാതല്‍പുരുഷന്‍
പൂര്‍വ്വപദത്തോടു കൂടി ഓട് എന്ന പ്രത്യയം ചേര്‍ന്നിരിക്കുന്നു.
- ഈശ്വരതുല്യന്‍ - ഈശ്വരനോട് തുല്യന്‍.
- രാക്ഷസതുല്യന്‍ - രാക്ഷസനോട് തുല്യന്‍.
[തിരുത്തുക] ഉദ്ദേശികാതല്‍പുരുഷന്‍
ക്ക്, ന് എന്നിവ ചേര്‍ന്നാല്‍ ഉദ്ദേശിക.
- ശീശുഭക്ഷണം - ശിശുവിന് നല്‍കുന്ന ഭക്ഷണം
- കാലിത്തീറ്റ - കാലിക്ക് നല്‍കുന്ന തീറ്റ.
[തിരുത്തുക] പ്രയോജികാ തല്‍പുരുഷന്‍
ആല്‍ എന്ന പ്രത്യയം ചേര്‍ന്നാല്‍ പ്രയോജിക.
- സ്വര്‍ണ്ണമോതിരം - സ്വര്‍ണ്ണത്താല്‍ മോതിരം
- സ്വര്‍ണ്ണവാള്‍ - സ്വര്‍ണ്ണത്താല്‍ വാള്‍.
[തിരുത്തുക] സംബന്ധികാ തല്‍പുരുഷന്‍
ന്റെ, ഉടെ മുതലായ പ്രത്യയങ്ങള്‍ ചേര്‍ന്നാല്‍ സംബന്ധിക.
- പിതൃസ്വത്ത് - പിതാവിന്റെ സ്വത്ത്.
- രാജകിരീടം - രാജാവിന്റെ കിരീടം.
[തിരുത്തുക] ആധാരികാ തല്‍പുരുഷന്‍
ല്‍, കല്‍ പ്രത്യയങ്ങള്‍ ചേര്‍ന്നാല്‍ ആധാരിക.
- സംഗീതവാസന - സംഗീതത്തില്‍ ഉള്ള വാസന.
ഇവയെ എല്ലാം ചുരുക്കത്തില്‍ നിപ്രസംഉപ്രസംആ എന്ന് പറയാം