തണ്ണീര്‍ മത്തന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:How to read a taxoboxHow to read a taxobox
തണ്ണീര്‍ മത്തന്‍
Citrullus lanatus
Citrullus lanatus
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Plantae
തരം: Magnoliophyta
വര്‍ഗ്ഗം: Magnoliopsida
നിര: Cucurbitales
കുടുംബം: Cucurbitaceae
ജനുസ്സ്‌: Citrullus
വര്‍ഗ്ഗം: C. lanatus
ശാസ്ത്രീയനാമം
Citrullus lanatus
(Thunb.) Matsum. & Nakai

വേനല്‍ക്കാലത്ത് വിപണിയില്‍ ലഭ്യമാകുന്ന പഴങ്ങളില്‍ ഏറ്റവും പ്രചാരമേറിയതാണ്‌ തണ്ണിമത്തന്‍ . കേരളത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ തണ്ണിമത്തന്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ടെങ്കിലും മറ്റ് സ്ഥലങ്ങളില്‍ ഇവ പരിമിതമായെ കൃഷിചെയ്യുന്നതായി കാണാറുള്ളു.മലബര്‍ ഭാഗങ്ങളില്‍ വത്തക്ക എന്നറിയപ്പെടുന്ന തണ്ണിമത്തന്‍ വേനല്‍ക്കലത്തിന്റെ ആരംഭത്തോടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വന്‍തോതില്‍ ഇറക്കുമതി ചെയ്യപ്പെടുന്നു.


വെള്ളരി വര്‍ഗ്ഗ വിളയായ തണ്ണിമത്തന്റെ ജന്മ ദേശം ആഫ്രിക്കയാണ്‌.ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം തന്നെ ഈ വിള വ്യാപകമായി കൃഷി ചെയ്തു വരുന്നു. വിളഞ്ഞ തണ്ണിമത്തന്റെ ഉള്ളിലുള്ള മാംസളമായ ഭാഗമാണ്‌ ഭക്ഷണമായി ഉപയോഗിക്കുന്നത്.മറ്റു വെള്ളരി വര്‍ഗ്ഗ വിളകളെ അപേക്ഷിച്ച് തണ്ണിമത്തനില്‍ ഇരുമ്പിന്റെ അംശം കൂടുതലാണ്‌. തണ്ണിമത്തന്റെ നീര്‌ (juice)നല്ലൊരു ദാഹശമനി കൂടിയാണ്‌.


ചതുരത്തിലുള്ള തണ്ണി മത്തന്‍

[തിരുത്തുക] ചിത്രശാല



References </http://www.karshikakeralam.gov.in/html/thannimathan.html>

[തിരുത്തുക] മറ്റ് ലിങ്കുകള്‍

വിക്കിസ്പീഷിസില്‍ 'തണ്ണീര്‍ മത്തന്‍' എന്ന ജീവികളെ കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ട്
തണ്ണീര്‍ മത്തന്‍ എന്ന വാക്ക് തിരയുക
വിക്കി ഡിക്ഷ്ണറി, സൌജന്യ ഡിക്ഷ്ണറി.
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം