തട്ടം (വസ്ത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു തുണി തട്ടമായുപയോഗിച്ച് മലബാറിലെ തെരുവിലൂടെ നടക്കുന്ന രണ്ടു സ്ത്രീകൾ (1920).

മുസ്ലീം സ്ത്രീകൾ തലയിലിടുന്ന വസ്ത്രമാണ് തട്ടം. ഇതിന് തട്ട എന്നും പറയാറുണ്ട്. തലമുടി മറയ്ക്കുന്നതിനായി തലയിലിടുന്ന ശീലയാണിത്. കറുപ്പുനിറത്തിലുള്ള തുണിയാണ് സാധാരണയായി തട്ടത്തിന് ഉപയോഗിക്കാറുള്ളത്. ഇപ്പോൾ എല്ലാ നിറങ്ങളിലുമുള്ള തട്ടങ്ങളുണ്ട്. അരികുകളിൽ ഞാത്തുകളുള്ള ആകർഷകമായ തട്ടങ്ങൾ വരെ ഇപ്പോൾ ഉപയോഗിച്ചുവരുന്നു. തട്ടമിടുന്ന രീതിക്ക് ചില പ്രാദേശിക ഭേദങ്ങളുമുണ്ട്.

കഥകളിയിൽ സ്ത്രീവേഷം തലയിലിടുന്ന ശീലയും തട്ടം എന്ന പേരിലാണ് അറിയപ്പെടുന്നത്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തട്ടം (വസ്ത്രം) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തട്ടം_(വസ്ത്രം)&oldid=1750412" എന്ന താളിൽനിന്ന് ശേഖരിച്ചത്