തക്കിട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെണ്ടമേളത്തിലെ ഒരു അഭ്യാസമുറയാണ് തക്കിട്ട. ചെണ്ടകൊണ്ടഭ്യസിക്കാൻ ആദ്യമായി സാധകം ചെയ്തുതുടങ്ങുന്ന പാഠക്കൈയാണ് തക്കിട്ട. ഇടത് കൈപ്പടത്തിന്റെ മധ്യം മുതൽ വിരലറ്റം വരെയുള്ള ഭാഗം ചെണ്ടയുടെ വക്കത്ത് അടിക്കുകയാണ് ഒരു രീതി. ഇതാണ് . വലതു കൈയിലെ കോൽകൊണ്ട് ചെണ്ടയുടെ നടുക്ക് കുഴമറിച്ച് രണ്ടു കൊട്ട് കൊട്ടുകയാണ് രണ്ടാമത്തെ രീതി. ഇതാണ് കി.ട. ഇങ്ങനെ യും കി.ട.യും കൊട്ടി സാധകം ചെയ്യുന്നതാണ് തക്കിട്ട.

കി കൊട്ടുന്നതിന് വലതുകൈയുടെ കുഴ ആദ്യം ഉള്ളിലേക്ക് മറിച്ചുകൊട്ടണം. തുടർന്ന് പുറത്തേക്കു മറിച്ചുകൊട്ടുമ്പോൾ യായി. ഓരോ കൊട്ടിന്റെയും ഇടയ്ക്കുള്ള സമയം തുല്യമായി രിക്കണം.

തക്കിട്ട ഘട്ടത്തിൽ കൊട്ടേണ്ട എണ്ണങ്ങൾ ഇവയാണ്.

  1. ഡി ഡി ധി ഡി ഡി ധി ഡി ഡി ധി ഡി ഡി തിം ഢീം x ഢീം x
  1. ഡി ഡി ധി ഡി ഡി ധി ഡി ഡി ധി ഡി ഡി താം ഢിം x ഢിം x

ആദ്യവരിയിലെ എണ്ണങ്ങൾ 14 അക്ഷരകാലം തന്നെ ആവർ ത്തിച്ചാവർത്തിച്ച് ഇരുപത്തിനാലു പ്രാവശ്യം കൊട്ടി 96 അക്ഷര കാലം തികയ്ക്കുമ്പോൾ ഒരു താളവട്ടമാകും. തുടർന്ന് താളവട്ട പരിസമാപ്തിയാണ്. ഖണ്ഡാവസാനങ്ങളിൽ തുറന്നു താളം പിടിക്കുന്നതുകൊണ്ട് തക്കിട്ട ഘട്ടത്തിന്റെ താളവട്ട പരിസമാപ്തി വ്യക്തവും ഹൃദ്യവുമാണ്.

തക്കിട്ട ഘട്ടത്തിൽ നാലക്ഷരകാലംകൊണ്ട് ഒരു വരി കൊട്ടാനുള്ള അഥവാ ഒരു യൂണിറ്റ് ഉണ്ടാക്കാനുള്ള സൗകര്യമുണ്ട്. ഇതിന് ചെണ്ടകൊട്ടിൽ വളരെ പ്രചാരം സിദ്ധിച്ചിട്ടുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തക്കിട്ട എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തക്കിട്ട&oldid=1634210" എന്ന താളിൽനിന്ന് ശേഖരിച്ചത്