ഡൗൺ സിൻഡ്രോം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മനുഷ്യശരീരത്തിൽ 21-ആം ക്രോമസോം ജോഡിയിലെ ഒരു ഭാഗം അധികമായി വരുന്ന അവസ്ഥയാണ് ഡൗൺ സിൻഡ്രോം. ട്രൈസോമി 21, ട്രൈസോമി ജി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. 1866-ൽ ഈ രോഗാവസ്ഥ ആദ്യമായി വിശദീകരിച്ച ബ്രിട്ടീഷ് ഡോക്ടറായ ജോൺ ലാങ്ഡൺ ഡൗണിന്റെ പേരിലാണ് ഈ രോഗം അറിയപ്പെടുന്നത്. 21-ആം ക്രോമസോം ജോഡിയിൽ ഒരു ഭാഗം അധികമായി വരുന്നതാണ് രോഗകാരണം എന്ന് കണ്ടെത്തിയത് 1959-ൽ ജെറോം ലെഷോൺ ആണ്. ഡൗൺ സിൻഡ്രോം ഉള്ള കുട്ടികൾക്ക് അവബോധവും ശരീരവളർച്ചയും സാധാരണപോലെ ഉണ്ടാവുകയില്ല. ജനിച്ചുവീഴുന്ന 800 മുതൽ 1000 വരെ കുട്ടികളിൽ ഒരാൾക്ക് ഡൗൺ സിൻഡ്രോം ഉണ്ടാകാം. പ്രായമേറിയ അമ്മമാർക്ക് ജനിക്കുന്ന കുട്ടികളിൽ ഡൗൺ സിൻഡ്രോം നിരക്ക് കൂടുതലാണ്.