എ.പി.ജെ. അബ്ദുല്‍ കലാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(ഡോ. എ.പി.ജെ. അബ്ദുല്‍ കലാം എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അബ്ദുള്‍ കലാം
എ.പി.ജെ. അബ്ദുല്‍ കലാം

ഇന്ത്യയുടെ 12-ആം രാഷ്ട്രപതി
In office
ജൂലൈ 25, 2002 – ജൂലൈ 25, 2007
വൈസ് പ്രസിഡന്റ്   ഭൈറോണ്‍ സിംഗ് ഷെഖാവത്ത്
മുന്‍‌ഗാമി കെ.ആര്‍. നാരായണന്‍
പിന്‍‌ഗാമി പ്രതിഭാ പാട്ടീല്‍

ജനനം ഒക്ടോബര്‍ 15 1931 (1931-10-15) (പ്രായം 78)[1]
Flag of ഇന്ത്യധനുഷ്കോടി, രാമേശ്വരം, മദ്രാസ് പ്രസിഡന്‍സി, ബ്രിട്ടീഷ് ഇന്ത്യ
രാഷ്ട്രീയ പാര്‍ട്ടി ഇല്ല
ജീവിതപങ്കാളി വിവാഹിതനല്ല
മതം മുസ്ലിം

ഡോ. എ.പി.ജെ. അബ്ദുല്‍ കലാം എന്നറിയപ്പെടുന്ന അവുല്‍ പകീര്‍ ജൈനുല്ലബ്ദീന്‍ അബ്ദുല്‍ കലാം (തമിഴ്:அவுல் பகீர் ஜைனுலாப்தீன் அப்துல் கலாம, ഇംഗ്ലീഷ്:Avul Pakir Jainulabdeen Abdul Kalam) ഇന്ത്യയുടെ പന്ത്രണ്ടാമത് രാഷ്ട്രപതിയായിരുന്നു(2002-2007). 1931 ഒക്ടോബര്‍ 15നു തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച അദ്ദേഹം പ്രഗത്ഭനായ മിസൈല്‍ ടെക്നോളജി ശാസ്ത്രജ്ഞനും എഞ്ചിനീയറുമാണ്. തന്റെ ജനകീയ നയങ്ങളാല്‍, "ജനങ്ങളുടെ രാഷ്ട്രപതി" എന്ന പേരില്‍ പ്രശസ്തനായ അദ്ദേഹം 2007 ജൂലൈ 25നു സ്ഥാനമൊഴിഞ്ഞു.

ഉള്ളടക്കം

[തിരുത്തുക] അംഗീകാരങ്ങള്‍

ഏകദേശം മുപ്പതോളം സര്‍‌വ്വകലാശാലകളില്‍ നിന്നും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.[2]. മാത്രമല്ല ഭാരത സര്‍ക്കാര്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതികള്‍ നല്‍കിയും ഡോ. കലാമിനെ ആദരിച്ചിരിക്കുന്നു. 1981ല്‍ പദ്മഭൂഷണ്‍, 1990ല്‍ പദ്മവിഭൂഷണ്‍,1997ല്‍ ഭാരത രത്നം [3] എന്നീ ബഹുമതികളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.

രാഷ്ട്രപതി പദവിയിലെത്തും മുന്‍പേ ഭാരത രത്നം പുരസ്കാരം ലഭിയ്ക്കുന്ന മൂന്നാമത്തെ രാഷ്ട്രപതിയാണ് ഡോ. അബ്ദുല്‍ കലാം. സര്‍വേപ്പള്ളി രാധാകൃഷ്ണന്‍, സാക്കിര്‍ ഹുസൈന്‍ എന്നിവരാണ് ഈ പട്ടികയിലെ മറ്റു രണ്ടു പേര്‍. രാഷ്ട്രപതി ഭവനില്‍ താമസിയ്ക്കുന്ന ആദ്യത്തെ ശാസ്ത്രജ്ഞന്‍, അവിവാഹിതനായ വ്യക്തി എന്നീ പ്രത്യേകതകള്‍ അബ്ദുല്‍ കലാമിനുണ്ട്. ഇന്ത്യയുടെ രാഷ്ട്രപതി പദവിയിലെത്തുന്ന രാഷ്ട്രീയക്കാരനല്ലാത്ത രണ്ടാമത്തെ വ്യക്തിയും അദ്ദേഹമാണ്, ഇവിടെ‍ അദ്ദേഹത്തിന്റെ മുന്‍‌ഗാമി സര്‍വേപ്പള്ളി രാധാകൃഷ്ണനും. ഇതു കൂടാതെ യുദ്ധ വിമാനത്തില്‍ യാത്ര ചെയ്ത ഇന്‍ഡ്യന്‍ സർവ്വ സൈന്യാധിപൻ, അസംബ്ലി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ആദ്യ പ്രസിഡന്റ് ,എന്നി വിശേഷണങ്ങളും അദ്ദേഹത്തിനു സ്വന്തമാണു്

[തിരുത്തുക] രാഷ്ട്രീയ വീക്ഷണങ്ങള്‍ =

[തിരുത്തുക] വ്യക്തിജീവിതം

ഹൈന്ദവ ക്ഷേത്രങ്ങള്‍ക്ക് പേരുകേട്ട തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു ഇടത്തരം മുസ്ലിം കുടുംബത്തിലാണ് എ.പി.ജെ. അബ്ദുല്‍ കലാം ജനിച്ചത്. നല്ല മത്ഭക്തിയുള്ള വിശ്വാസിയായിരുന്ന അദ്ദേഹത്തിന്റെ അച്ഛന്‍, മത്സ്യബന്ധന യാനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന തൊഴിലായിരുന്നു ചെയ്തിരുന്നത്. രാമേശ്വരത്തെ ഹൈന്ദവ മത നേതാക്കളുമായും സ്കൂള്‍ അദ്ധ്യാപകരുമായും മറ്റും അദ്ദേഹം ഊഷ്മളയായ സുഹൃദ്ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു. തന്റെ പഠനാവശ്യങ്ങള്‍ക്കായുള്ള പണം കണ്ടെത്താനായി പത്രവിതരണക്കാരന്റെ ജോലി ചെറുപ്പത്തില്‍ ചെയ്തിരുന്നതായി ഡോ. കലാം തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്.കലാം ജനിച്ച വീട് രാമേശ്വരത്തെ മോസ്ക് സ്ട്രീടിൽ കാണാവുന്നതാണ്.ഇദ്ദേഹത്തിന്റെ സഹോദരന്റെ അപൂർ‌വകൌതുകവസ്തുക്കൾ വിൽക്കുന്ന കട ഇതിനോടുചേർന്നുതന്നെ കാണാം.

പ്രകൃതിയുമായി ഇണങ്ങിവളർന്ന കലാം പ്രകൃതിയുടെ സംഹാരസ്വഭാവത്തെ മനസ്സിലാക്കാനിട വന്ന ഒരു സംഭവത്തെപറ്റി അഗ്നിച്ചിറകുകളില്‍ പറയുന്നുണ്ട്. 1934ൽ മണിക്കൂറിൽ 100മൈലിലധികം വേഗതയുള്ള കൊടുങ്കാറ്റു പിതാവിന്റെ യാനത്തേയും സേതുക്കരയുടെ ഏതാനും ഭാഗങ്ങളേയും തകർത്തുകളഞ്ഞു എന്നും പാമ്പൻ പാലം,അതിലൂടെ ഓടിക്കൊണ്ടിരുന്ന യാത്രകാരുള്ള തീവണ്ടിസഹിതം തകർന്ന് സമുദ്രത്തിൽ പതിച്ചു എന്നും ഈ ഗ്രന്ഥത്തിൽ പരാമർശിക്കുന്നുണ്ട്.അതുവരെ സമുദ്രത്തിന്റെ സൌന്ദര്യം മാത്രം ആസ്വദിച്ചിരുന്ന തനിക്ക് അതിന്റെ അനിയന്ത്രിതമായ ഊർജ്ജത്തെപറ്റി മനസ്സിലാക്കാന്‍ ഈ സംഭവം ഇടവരുത്തി എന്ന് കലാം പറയുന്നുണ്ട്. പ്രചോദനോദ്ദീപങ്ങളായ അനേകം പുസ്തകങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്.ഇതിൽ പ്രധാനമായത് ഭാരതീയയുവജനങ്ങളെ പ്രേരിപ്പിക്കുന്നതിനായി രചിച്ച ആത്മകഥയായ അഗ്നിച്ചിറകുകൾ ആണ്.

മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളൊന്നും അദ്ദേഹത്തിനില്ല. മാത്രമല്ല ഡോ.കലാം അവിവാഹിതനും ,പൂര്‍ണ്ണ സസ്യഭുക്കുമാണ്.

തിരുച്ചിയിൽ സെന്റ് ജോസഫ്സ് കോളെജിൽ നിന്ന് ബിരുദം.മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എയ്‌റനോടികൽ എഞിനീയറിങിൽ ബിരുദം.എൻ.എ.എസ്.ഐ യിൽ 4മാസം പഠനപര്യടനം.ഡി.ആർ.ഡി.ഓ യുടെ മേധാവി.എസ്.എൽ.വി-3 ന്റെ പ്രോജക്റ്റ് ഡയറക്ടർ,രാജ്യരക്ഷാമത്രിയുടെ ശാസ്ത്രോപദേശകൻ,ഡിപാർട്മെന്റ് ഓഫ് ഡിഫൻസ് റിസർച് ആന്റ് ഡെവലപ്മെന്റിന്റെ സെക്രടറി, എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്


[തിരുത്തുക] പുസ്തകങ്ങള്‍

[തിരുത്തുക] അവലംബം

  1. A Brief Biography of Dr. A. P. J. Abdul Kalam
  2. രാഷ്ട്രപതി വെബ്‌സൈറ്റിന്റെ ആര്‍കൈവ്, വേബാക്ക് മെഷീനില്‍ നിന്നും. ശേഖരിച്ചത് 2007-07-27.
  3. http://india.gov.in/myindia/bharatratna_awards_list1.php

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

Wikiquote-logo-en.svg
വിക്കി ചൊല്ലുകളിലെ‍ താഴെക്കാണിച്ചിരിക്കുന്ന താളില്‍ ഈ ലേഖനവുമായി ബന്ധപ്പെട്ടെ ചൊല്ലുകള്‍ ലഭ്യമാണ്‌:
മുന്‍ഗാമി
കെ.ആര്‍. നാരായണന്‍
ഇന്ത്യയുടെ രാഷ്ട്രപതി
ജൂലൈ 25, 2002-ജൂലൈ 25, 2007
പിന്‍ഗാമി
പ്രതിഭാ പാട്ടീല്‍


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം