ഡോബര്‍മാന്‍ പിന്‍ഷര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഡോബര്‍മാന്‍ പിന്‍ഷര്‍ | ||
|---|---|---|
|
|
||
| മറ്റു പേരുകള്‍ | ||
| ഡോബര്‍മാന്‍ | ||
| ഉരുത്തിരിഞ്ഞ രാജ്യം | ||
| ജര്‍മ്മനി | ||
| വിളിപ്പേരുകള്‍ | ||
| ഡോബ് ഡോബി |
||
| വര്‍ഗ്ഗീകരണം | ||
| എഫ്.സി.ഐ: | Group 2 Section 1 #143 | Stds |
| എ.കെ.സി: | ജോലിചെയ്യുന്ന നായകള്‍ | Stds |
| എ.എന്‍.കെ.സി: | Group 6 (ഉപയോഗമുള്ള നായകള്‍) | Stds |
| സി.കെ.സി: | Group 3 - ജോലിചെയ്യുന്ന നായകള്‍ | Stds |
| കെ.സി (യു.കെ): | ജോലിചെയ്യുന്ന നായകള്‍ | Stds |
| എന്‍.സെഡ്.കെ.സി: | ഉപയോഗമുള്ള നായകള്‍ | Stds |
| യു.കെ.സി: | കാവല്‍ നായകള്‍ | Stds |
വളരെ പ്രചാരം സിദ്ധിച്ചിട്ടുള്ള ഒരു നായ ജനുസ്സാണ് ഡോബര്‍മാന്‍ പിന്‍ഷര്‍. സാധാരണ ഈ ജനുസ്സ് ഡോബര്‍മാന്‍ എന്നറിയപ്പെടുന്നു. ഡോബര്‍മാന്‍ ജനുസ്സ് അവയുടെ ധൈര്യത്തിനും ബുദ്ധിശക്തിക്കും വിശ്വസ്തതക്കും പേരുകേട്ടവയാണ്. കാവലിനും പൊലീസ് നായയായും ഇവയെ വളരെ അധികം ഉപയോഗിച്ചുപോരുന്നു.
ഉള്ളടക്കം |
[തിരുത്തുക] ഒറ്റനോട്ടത്തില്‍
| ഡോബര്‍മാന്‍ പിന്‍ഷര്‍ ഒറ്റനോട്ടത്തില്‍ | ||
|---|---|---|
|
|
||
| ഭാരം: | ആണ്‍ നായ 35-50 കിലോഗ്രാം, പെണ്‍ നായ 30-42 കിലോഗ്രാം | |
| ഉയരം: | 24-28 ഇഞ്ച് | |
| രോമക്കുപ്പായം: | ചെറിയ പരുപരുത്ത രോമങള്‍ | |
| ഊര്‍ജ്ജസ്വലത: | കൂടുതല്‍ | |
| പഠിക്കാനുള്ള കഴിവ്: | വളരെ കൂടുതല്‍ | |
| സ്വഭാവവിശേഷങള്‍: | മാന്യതയുള്ള പെരുമാറ്റം, വളരെയധികം സ്നേഹം,വിശ്വസ്ത, സംരക്ഷണമനോഭാവം | |
| കാവല്‍ നില്‍ക്കാനുള്ള കഴിവ്: | വളരെ കൂടുതല്‍ | |
| ഒരു പ്രസവത്തില്‍: | 3-8 കുട്ടികള്‍ | |
| ജീവിതകാലം: | 8-12 കൊല്ലം | |
[തിരുത്തുക] ചരിത്രം
1890ല്‍ ജര്‍മ്മനിയിലെ അപ്ലോഡയിലാണ് ഡോബര്‍മാന്‍ ജനുസ്സ് ഉരുത്തിരിഞ്ഞത്, ലൂയിസ് ഡോബര്‍മാന്‍ എന്നയാളായിരുന്നു ശ്രദ്ധാപൂര്‍വമായ പ്രജനനത്തിലൂടെ ഇവയെ സൃഷ്ടിച്ചത്.[1] അദ്ദേഹത്തിന്റെ പേരില്‍ നിന്നാണ് ഡോബര്‍മാന്‍ എന്ന് ഈ നായ ജനുസ്സിന് പേര്‍ ലഭിച്ചത്.
പ്രാദേശിക നികുതിപിരിവുകാരനായിരുന്നു ലൂയിസ് ഡോബര്‍മാന്‍.അദ്ദേഹത്തിന്റെ ജോലിക്കിടയില്‍ പലപ്പോഴും കൊള്ളക്കാരുടെ സാനിധ്യമുള്ള സ്ഥലങളിലൂടെ കടന്നുപോവണമായിരുന്നു,അതു കൊണ്ട് തന്നെ ഒരു സംരക്ഷണ നായയെ അദ്ദേഹത്തിന് ആവശ്യമായിരുന്നു. അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടിക്കുന്ന ജോലിയും ചെയ്തിരുന്ന അദ്ദേഹം അവയില്‍ നിന്ന് ഒരു നായ് ജനുസ്സിന്നെ ഉരുത്തിരിച്ചെടുത്തു.ശക്തിയും, വിശ്വസ്തതയും, ബുദ്ധികൂര്‍മ്മതയും, ആക്രമണത്വരയും ഒത്തിണങിയ ഒരു നായജനുസ്സായിരുന്നു ലൂയിസ് ഡോബര്‍മാന്റെ ഉന്നം.[2] അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു.
ഡോബര്‍മാന്‍ ജനുസ്സ് വികസിപ്പിച്ചെടുക്കാന്‍ ഉപയോഗിച്ച നായജനുസ്സുകള്‍ ഏതെല്ലാമാണെന്ന് ഇപ്പോഴും വ്യക്തമായി ആര്‍ക്കും അറിയില്ല. റോട്ട്‌വൈലര്‍, തുറിന്‍ജിയന്‍ ഷെപ്പേര്‍ഡ്, ജര്‍മന്‍ പിന്‍ഷര്‍, ജര്‍മന്‍ ഷെപ്പേര്‍ഡ്, വെയ്മാര്‍നര്‍, ഗ്രേറ്റ് ഡേന്‍, ഗ്രേ ഹൗണ്ട് എന്നീ ജനുസ്സുകളില്‍ നിന്നാണ് എന്നു രേഖകളൂണ്ട്.[2]
[തിരുത്തുക] ശരീരപ്രകൃതി
ഇടത്തരം വലിപ്പമുള്ള നായയാണ് ഡോബര്‍മാന്‍ പിന്‍ഷര്‍. പെണ്‍ നായകള്‍ക്ക്‍ സാധാരണ 24-27 ഇഞ്ച് വരെയും ആണ്‍നായകള്‍ക്ക് 26-28 ഇഞ്ച് വരേയും ഉയരം കാണപ്പെടുന്നു. ഇതുപോലെ പെണ്ണിന് 30-40 കിലോഗ്രാം വരെയും ആണിന് 35-45 കിലോഗ്രാം വരെയും ഭാരം ഉണ്ടാകും. ഈ നായജനുസ്സിന് വിരിഞ്ഞ നെഞ്ചും ശക്തവും ഒതുങിയതുമായ ശരീരവുമാണുള്ളത്. നായപ്രദര്‍ശനങള്‍ക്കുപയോഗിക്കുന്ന നായകള്‍ക്ക് മുകളില്‍ പറഞ്ഞിരിക്കുന്ന ഉയരവും ഭാരവുമാണ് ഉണ്ടാവുകയെന്നാലും അതിനേക്കാള്‍ വലുതും ശക്തിയുള്ളതുമായ ഡോബര്‍മാന്‍ നായ്ക്കളും ഉണ്ട്. നായപ്രദര്‍ശനത്തിനുപയോഗിക്കുന്നവ കൂടുതല്‍ മെലിഞ്ഞവയും ഒതുക്കമുള്ളവയും ആയിരിക്കും. വലിയ ഡോബര്‍മാന്‍ നായ്ക്കളെ സാധാരണ കാവല്‍ നായയായും പൊലീസ് നായയായും ഉപയോഗിക്കുന്നു.
[തിരുത്തുക] നിറം
കറുപ്പ് നിറമാണ് ഡോബര്‍മാന്‍ ജനുസ്സില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. നാലുനിറങള്‍ ഡോബര്‍മാന്‍ ജനുസ്സില്‍ കാണപ്പെടുന്നു. അവ കറുപ്പ്, ചോക്ലേറ്റ് ബ്രൗണ്‍, നീല, ഇസബെല്ല എന്നിവയാണ്.
1994 മുതല്‍ നീല, ഇസബെല്ല നിറങള്‍െക്ക് എഫ്.സി.ഐ അംഗീകാരമില്ല. അതു മൂലം ഈ നിറങളിലുള്ള ഡോബര്‍മാന്‍ നായകളെ നായ്പ്രദര്‍ശനങളില്‍ പങ്കെടുപ്പിക്കുന്നില്ല.
1976ല്‍ ആദ്യത്തെ വെള്ള ഡോബര്‍മാന്‍ നായ ജനിച്ചു.[3]. പെണ്‍ നായയാണ് ആദ്യം ഉണ്ടായത്. ഈ നായ തുടര്‍ന്ന് അതിന്റെ തന്നെ ഒരു കുട്ടിയുമായി ഇണചേര്‍ന്ന് വീണ്ടും വെള്ള ഡോബര്‍മാന്‍ നായക്കുട്ടികളെ ഉല്പ്പദിപ്പിച്ചു. തുടര്‍ന്ന് നായവളര്‍ത്ത്ലുകാര്‍ ശ്രദ്ധാപൂര്‍വകമായ പ്രജനനത്തിലൂടെ വെളുത്ത ഡോബര്‍മാന്‍ പിന്‍ഷര്‍ പരമ്പര സൃഷ്ടിച്ചു.
[തിരുത്തുക] വാല്‍
ഡോബര്‍മാന്‍ പിന്‍ഷര്‍ വാല്‍ മുറിക്കല്‍ പ്രക്രിയക്ക് (ഇംഗ്ലീഷ്:Docking) വിധേയമാക്കുന്ന നായ ജനുസ്സുകളില്‍ ഒന്നാണ്. ജനിക്കുമ്പോള്‍ അവക്ക് നീളമുള്ള വാല്‍ ഉണ്ടാവും. സാധാരണ നായകളില്‍ വാല്‍ മുറിക്കുന്നത് വാലിന് ഗുരുതരമായ പ്രശ്നങള്‍ ഉള്ള ജനുസ്സുകളിലും, - ഉദാ:ബുള്‍ ഡോഗിന്റെ സ്ക്രൂ ടെയില്‍ - വാല്‍ മുറിക്കല്‍ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു എന്നു കരുതുന്ന ജനുസ്സുകളിലുമാണ്.
ഡോബര്‍മാന്‍ ജനുസ്സില്‍ വാലിലെ ഒന്നോ രണ്ടോ കശേരുക്കള്‍ നിര്‍ത്തി ബാക്കിഭാഗമോ വാല്‍ മുഴുവനായുമോ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നു. ഡോബര്‍മാന്‍ ജനുസ്സിന്റെ വാല്‍ മുറിക്കുന്നത് സൗന്ദര്യ വര്‍ദ്ധനത്തിനായാണ്.
ഇന്നു പല രാജ്യങളിലും വാല്‍ മുറിക്കള്‍ നിയമപരമായി നിരോധിക്കപ്പെട്ടിരിക്കുന്നു.[4][5] എങ്കിലും ഇന്ത്യയടക്കം ഒരുപാടു രാജ്യളില്‍ ഇത് നിയമ വിധേയമാണ്.
[തിരുത്തുക] ചെവി
ഡോബര്‍മാന്‍ പിന്‍ഷര്‍ ജനുസ്സിന്റെ ചെവി മുറിച്ച് ഉയര്‍ത്തിനിര്‍ത്തുന്ന പരിപാടി(Cropping) പലയിടത്തും ഉണ്ട്. പ്രകൃതിദത്തമായ ചെവി വീണുകിടക്കുന്ന തരത്തിലുള്ളതാണ്.പണ്ട് പ്രധാനമായും കാവല്‍ ജോലിക്കായി ഉപയോഗിച്ചിരുന്നാപ്പോള്‍ ചെവികള്‍ മുറിച്ച് ഉയര്‍ത്തിനിര്‍ത്തുന്നത് കേള്‍വിശക്തി വര്‍ദ്ധിപ്പിക്കാനായിരുന്നു.
7 മുതല്‍ 9 മാസം വരെ പ്രായമുള്ളപ്പോളാണ് ചെവി മുറിക്കല്‍ നടത്താറ്.ചെവികളുടെ ഒരു ഭാഗം മുറിച്ചുമാറ്റി ചെറിയ വടിക്കഷണങളും തുണിയും ഉപയോഗിച്ച് ചുറ്റിക്കെട്ടി ഉയര്‍ത്തിനിര്‍ത്തുന്നു. നായ്ക്കുട്ടി വളരുന്നതിനനുസരിച്ച് പിന്നെ ചെവികള്‍ ചുറ്റിക്കെട്ട് മാറ്റിയാലും ഉയര്‍ന്നു തന്നെ നില്‍ക്കും .12 മാസത്തിനു ശേഷം ഇങങെ ചെയ്താലും ചെവികള്‍ ഉയര്‍ന്നു നില്‍ക്കാറില്ല. ഇന്ന് പല നായ് വളര്‍ത്തലുകാരും നായകളെ വേദനിപ്പിക്കാല്‍ ആഗ്രഹിക്കാത്തതുമൂലം ചെവി മുറിക്കാറില്ല. പല രാജ്യങളും ചെവിമുറിക്കുന്നതും നിയമം മൂലം നിരോധിച്ചിട്ടുണ്ട്.
[തിരുത്തുക] പെരുമാറ്റവും ഉപയോഗവും
പൊതുവായി ഡോബര്‍മാന്‍ മാന്യമായ പെരുമാറ്റവും, സ്നേഹവും, വിശ്വസ്തതയും, ബുദ്ധികൂര്‍മ്മതയുമുള്ള ജനുസ്സാണ്. കാവല്‍നായയായതു കൊണ്ടുതന്നെ ആക്രമണ സ്വഭാവം അവക്കുണ്ട്, പക്ഷെ ഡോബര്‍മാന്‍ നായകള്‍ അവയുടെ ഉടമസ്തനോ കുടുംബാംഗങള്‍ക്കോ അവയുടെ തന്നെ ഏതെങ്കില്‍ലും കൈവശവസ്തുവിനോ അപകടമുണ്ടെന്ന് തോന്നിയാലല്ലാതെ ആക്രമണത്തിനു ഒരുമ്പെടാറില്ല. അമേരിക്കയിലെ ഡീസീസ് കണ്ട്രോള്‍ സെന്റെരിന്റെ ഗവേഷണപ്രകാരം പിറ്റ് ബുള്‍ ടെറിയര്‍,റോട്ട്‌വൈലര്‍,ജര്‍മന്‍ ഷെപ്പേര്‍ഡ്, അലാസ്കന്‍ മാലമ്യൂട് തുടങിയ മറ്റു പല നായ് ജനുസ്സുകളേക്കാളും കുറഞ്ഞ ആക്രമണ നിരക്കാണ് ഡോബര്‍മാന്‍ പിന്‍ഷര്‍ ജനുസ്സിന്റെത്.[6] നായ വളര്‍ത്തലുകാരുടെ അനുഭവപ്രകാരം നല്ല വംശശുദ്ധിയുള്ള സാമൂഹികമായി ഇടപഴകാന്‍ കൂടുതല്‍ അവസരം ലഭിച്ചിട്ടുള്ള ഡോബര്‍മാന്‍ നായകള്‍ വളരെ ശാന്തസ്വഭാവികളും മറ്റു നായകളോടും പൂച്ചകളോടും വരെ ആക്രമണത്വര ഇല്ലാത്തവരുമായിരിയ്ക്കും.
ഡോബര്‍മാന്‍ ജനുസ്സിന്റെ യജമാനനോടുള്ള സംരക്ഷണ മനോഭാവവും, മനുഷ്യരെ ശാരീരികമായി ആക്രമിച്ച് കീഴടക്കാനുള്ള കഴിവും മൂലം സംരക്ഷക നായയായും കാവല്‍ നായയായും ഇവയെ ഉപയോഗിക്കുന്നു.പൊലീസ് ജോലിയിലും സൈന്യത്തിലും ഇവയെ വളരെ അധികം ഉപയോഗിക്കുന്നുണ്ട്, [[രണ്ടാം ലോക മഹായുദ്ധം|രണ്ടാം ലോക മഹായുദ്ധത്തില്‍}} അമേരിക്കന്‍ സൈനിക വിഭാഗമായ മറീനുകള്‍ ഡോബര്‍മാന്‍ നായ്ക്കളെ ഉപയോഗിച്ചിരുന്നു. ഗുവാം യുദ്ധത്തില്‍ (Battle of Guam) അമേരിക്കന്‍ സൈന്യത്തിന്റെ മരിച്ച ഡോബര്‍മാന്‍ നായ്ക്കള്‍ക്കു വേണ്ടി ഗുവാമില്‍ ഒരു സ്മാരകം സ്ഥിതി ചെയ്യുന്നുണ്ട്.[7] ഇങനത്തെ ജോലികള്‍ക്കുപയോഗിക്കുന്നതു കൊണ്ട് ഭീകരതയുടെ ഒരു പരിവേഷം അടുത്ത കാലം വരെ ഡോബര്‍മാന്‍ പിന്‍ഷര്‍ ജനുസ്സിനുണ്ടായിരുന്നു. പല ചലച്ചിത്രങളിലേയും വീഡിയോ ഗെയിമുകളിലേയും അക്രമകാരികളായ ഡോബര്‍മാന്‍ കഥാപാത്രങള്‍ ഇതിന് ഒരു പരിധി വരെ കാരണമായിട്ടുണ്ട്.
[തിരുത്തുക] ആരോഗ്യം
ശരാശരി ആരോഗ്യമുള്ള ഡോബര്‍മാന്‍ ജനുസ്സ് നായയുടെ ആയുസ്സ് 10 വര്‍ഷമാണ്. സര്‍വ സാധാരണമായി കാണുന്ന രോഗങള്‍ ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതി(dilated cardiomyopathy)[8],വോബ്ലര്‍ രോഗം (wobbler disease)[9], വോണ്‍ വില്‍ബ്രാന്‍ഡ് രോഗം (von Willebrand's disease)[8] എന്നിവയാണ്. അത്ര സാധാരണമല്ലെങ്കിലും താഴെകൊടുത്തിട്ടുള്ള രോഗങളും ഡോബര്‍മാന്‍ ജനുസ്സിന് വരാം
- ഹൈപ്പോതൈറോയിഡിസം Hypothyroidism [9]
- കാന്‍സര്‍ [9]
- പ്രോഗ്രസീവ് റെറ്റിനല്‍ അട്രോഫി Progressive retinal atrophy [10]
- തിമിരം Cataracts [8]
- ഗ്ലോക്കോമ Glaucoma [9]
- കോപ്പര്‍ ടോക്സിക്കോസിസ് Copper toxicosis [9]
- ഹിപ് ഡിസ്പ്ലേസിയ Hip dysplasia [10]
- പെരിഫെരല്‍ ന്യൂറോപ്പതി Peripheral neuropathy ("ഡാന്‍സിങ് ഡോബര്‍മാന്‍ രോഗം", വളരെ അപൂര്‍വം) [8]
[തിരുത്തുക] അവലംബം
- ↑ http://www.petcrest.com/doberhi.html
- ↑ 2.0 2.1 http://my.execpc.com/~dober/history.html
- ↑ വെള്ള ഡോബര്‍മാന്‍ പിന്‍ഷര്‍
- ↑ http://www.cdb.org/euro.htm
- ↑ http://www.anti-dockingalliance.co.uk/page_9.htm
- ↑ http://www.cdc.gov/ncipc/duip/dogbreeds.pdf US Centers for Disease Control: Breeds of dogs involved in fatal human attacks in the United States between 1979 and 1998. Retrieved March 25, 2007
- ↑ ഗുവാം യുദ്ധത്തില്‍ മരിച്ച ഡോബര്‍മാന്‍ നായകളുടെ സ്മാരകം
- ↑ 8.0 8.1 8.2 8.3 http://www.upei.ca/~cidd/breeds/doberman2.htm പരമ്പരാഗത രോഗങള്‍
- ↑ 9.0 9.1 9.2 9.3 9.4 http://www.dpcc.ca/dpcc-health.htm ഡോബര്‍മാന്‍ പിന്‍ഷര്‍: ആരോഗ്യപ്രശ്നങള്‍
- ↑ 10.0 10.1 ഡോബര്‍മാനിലെ ജനിതകരോഗങള്‍
|
ഇംഗ്ലീഷ് മാസ്റ്റിഫ് • ഐറിഷ് വുള്ഫ്ഹൗന്ഡ് • ഗോള്‍ഡന്‍ റിട്രീവര്‍ • ലാബ്രഡോര്‍ റിട്രീവര്‍ • ഗ്രേറ്റ് ഡേന്‍ • ചിഹ്വാഹ |