ഡൊമിനിക് ലാപിയര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഒരു ഫ്രഞ്ച് എഴുത്തുകാരനാണ് ഡൊമിനിക് ലാപിയര്‍ (ജനനം: 1931).

[തിരുത്തുക] ജീവിതരേഖ

1931 ല്‍ ഫ്രാന്‍സിലെ ലാറോഷെല്ലി എന്ന സ്ഥലത്ത് ജനിച്ചു. പെന്‍സിവാനിയയിലെ ലാഫായെറ്റി ബിരുദമെടുത്തു. 14 വര്‍ഷം അന്താരാഷ്ട്രതലത്തില്‍ പാരീസ് മാച്ച് എന്ന ആനുകാലികപ്രസിദ്ധീകരണത്തിന്റെ പത്രപ്രവര്‍ത്തകനായിരുന്നു.

അദ്ദേഹത്തിന്റെ രണ്ട് പുസ്തകങ്ങള്‍ - Is Paris Burning? (ലാറി കോളിന്‍സുമായി ചേര്‍ന്ന് എഴുതിയത്), City of Joy - ചലച്ചിത്രമാക്കിയിട്ടുണ്ട്.[1][2] 2005 ല്‍ പുറത്തിറങ്ങിയ Is New York Burning? എന്ന പുസ്തകമാണ് കോളിന്‍സും ലാപിയറും ചേര്‍ന്നെഴുതിയവയില്‍ ഒടുവിലത്തേത്.[3]

1981 മുതല്‍ അദ്ദേഹം തന്റെ പുസ്തകങ്ങളുടെ പകര്‍പ്പവകാശ തുകയുടെ ഒരു പങ്ക് കൊല്‍ക്കത്തയിലെ തെരുവുകളില്‍ ജീവിക്കുന്ന കുട്ടികള്‍ക്ക് സഹായമെത്തിക്കുന്ന സിറ്റി ഓഫ് ജോയ് ഫൗണ്ടേഷന് നല്‍കിപ്പോരുന്നു.[4][5] ഫ്രാന്‍‍സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ സംഘടനയുടെ ഔദ്യോഗികനാമം Action pour les enfants des lépreux de Calcutta എന്നാണ്. Five Past Midnight in Bhopal എന്ന പുസ്തകത്തിന്റെ പകര്‍പ്പവകാശത്തുക ഭോപ്പാല്‍ ദുരന്തത്തന് ഇരകളായവരുടെ ചികിത്സക്കായി ഭോപ്പാലിലെ സംഭാവനാ ക്ലിനിക്കിന് അദ്ദേഹം നല്‍കിവരുന്നു.[4]

2008-ല്‍ അദ്ദേഹത്തിന് മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പദ്മഭൂഷണ്‍ നല്‍കി ഭാരതം ആദരിച്ചു.[6] 1980-ല്‍ സിറ്റി ഓഫ് ജോയ് ഫൗണ്ടേഷനില്‍ പങ്കാളിയായ ഡൊമിനിക് കൊങ്കോണ്‍ ലാപിയറെ വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ ഏകപുത്രി അലക്സാണ്ട്രയും എഴുത്തുകാരിയാണ്.

[തിരുത്തുക] കൃതികള്‍

ലാറി കോളിന്‍സുമായി ചേര്‍ന്നെഴുതിയവ

ജേവിയര്‍ മോറോയുമായി ചേര്‍ന്നെഴുതിയത്

[തിരുത്തുക] അവലംബം

  1. Paris brûle-t-il? (1966). IMDB. ശേഖരിച്ചത് ഡിസംബര്‍ 26, 2008.
  2. City of Joy (1992). IMDB. ശേഖരിച്ചത് ഡിസംബര്‍ 26, 2008.
  3. Is New York Burning? - Review. Ciao. ശേഖരിച്ചത് ഡിസംബര്‍ 26, 2008.
  4. 4.0 4.1 Dominique Lapierre's Indian connection. Rediff.com. ശേഖരിച്ചത് ഡിസംബര്‍ 26, 2008.
  5. Dominique Lapierre: Bestselling Writer Turns Philanthropist. CityofJoyAid.org. ശേഖരിച്ചത് ഡിസംബര്‍ 26, 2008.
  6. Padma Bhushan a gift from Sundarbans: Lapierre. ExpressIndia. ശേഖരിച്ചത് ഡിസംബര്‍ 26, 2008.
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍