ഡൊണാള്‍ഡ് ഡക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാള്‍ട്ട് ഡിസ്നി പ്രോഡക്‌ഷന്‍സ് നിര്‍മ്മിച്ച ഒരു കാര്‍ട്ടൂണ്‍ കഥാപാത്രം ആണ് ഡൊണാള്‍ഡ് ഡക്ക്.മനുഷ്യനോടു സാദൃശ്യമുള്ള വെളുത്ത നിറവും,മഞ്ഞ നീറമുള്ള ചുണ്ടും,കാലുകളും ഉള്ള ഒരു താറാവ് ആണ് ഡൊണാള്‍ഡ് ഡക്ക്.സാധാരണയായി ഒരു നാവികന്റെ ഷര്‍ട്ടും,തൊപ്പിയും,കറുത്തതോ,ചുവന്നതോ ആയ ഒരു ടൈയും ആണ് ഇതിന്റെ വേഷം.നീന്തലിനു പോകുന്ന അവസരങ്ങളില്‍ അല്ലാതെ പാന്റ്സ് ധരിക്കാറില്ല.വളരെ പെട്ടന്നു തന്നെ പ്രകോപിതനാവുകയും,അക്രമണോല്‍സുകമായ കോപവും ഉള്ള ഒരു സ്വഭാവമാണ് ഈ താറാവിന്റേത്.
ഡിസ്നിയുടെ പ്രകാരം ഈ താറാവിന്റെ മുഴുവന്‍ പേര് ഡൊണാള്‍ഡ് ഫാണ്ടേറോയ് ഡക്ക് എന്നാണ്.ഈ താറാവിന്റെ ജന്മദിനമായി കരുതപ്പെടുന്നത് ജൂണ്‍ 9 1934-ല്‍ ആണ്[1].ഈ ദിവസമായിരുന്നു ഡൊണാള്‍ഡ് ഡക്ക് കേന്ദ്ര കഥാപാത്രം ആയ ചലച്ചിത്രം പുറത്തിറങ്ങിയത്.പക്ഷേ ദ ത്രീ കാര്‍ബല്ലറോസ് എന്ന ചിത്രപ്രകാരം ഈ താറാവിന്റെ ജന്മദിനം ഫിബ്രവരി 13ആണ്.ഡൊണാള്‍ഡ്‌സ് ഹാപ്പി ബര്‍ത്ത് ഡേ എന്ന ചിത്രത്തില്‍ ജന്മദിനമായി മാര്‍ച്ച് 13ഉം കൊണ്ടാടപ്പെടുന്നു.
[തിരുത്തുക] കുറിപ്പുകള്‍
[തിരുത്തുക] ആധാരസൂചിക
- ↑ When is Donald Duck's birthday? When did he debut?. Guest Services. Disney. Retrieved on 2007-08-30.


