ഡെക്കാന്‍ സുല്‍ത്താനത്തുകള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(ഡെക്കാന്‍ സുല്‍ത്താനത്ത് എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


തെക്കേ ഇന്ത്യയിലും മദ്ധ്യ ഇന്ത്യയിലുമായി നിലനിന്ന അഞ്ച് പില്‍ക്കാല മദ്ധ്യകാല മുസ്ലീം സാമ്രാജ്യങ്ങളായിരുന്നു ഡെക്കാന്‍ സുല്‍ത്താനത്തുകള്‍. ബിജാപ്പൂര്‍, ഗോല്‍ക്കൊണ്ട, അഹ്മദ്നഗര്‍, ബീദാര്‍, ബേരാര്‍, എന്നിവയായിരുന്നു ഡെക്കാന്‍ സുല്‍ത്താനത്തുകള്‍. കൃഷ്ണ നദിയ്ക്കും വിന്ധ്യ പര്‍വ്വതങ്ങള്‍ക്കും ഇടയ്ക് ഡെക്കാന്‍ പീഠഭൂമിയില്‍ ആണ് ഈ സുല്‍ത്താനത്തുകള്‍ നിലനിന്നത്. ബാഹ്മണി സുല്‍ത്താനത്ത് വിഘടിച്ചതോടെ ഇവ സ്വതന്ത്ര രാജ്യങ്ങളായി. ബിജാപ്പൂര്‍ സുല്‍ത്താനത്ത്, അഹ്മദ്നഗര്‍ സുല്‍ത്താനത്ത്, ബേരാര്‍ സുല്‍ത്താനത്ത് എന്നിവ 1490-ല്‍ സ്വതന്ത്രമായി. ബീദാര്‍ സുല്‍ത്താനത്ത്, ഗോല്‍ക്കൊണ്ട സുല്‍ത്താനത്ത് എന്നിവ 1512-ല്‍ സ്വതന്ത്രമായി. 1510-ല്‍ പോര്‍ച്ചുഗീസുകാരുടെ ഗോവന്‍ ആക്രമണം ബിജാപ്പൂര്‍ ചെറുത്തു തോല്പ്പിച്ചു. എന്നാല്‍ അതിനടുത്ത വര്‍ഷം അവര്‍ക്ക് ഗോവ നഷ്ടപ്പെട്ടു.

പൊതുവേ പരസ്പരം മല്‍സരിച്ചെങ്കിലും, ഇവര്‍ 1565-ല്‍ അടിമ രാജവംശത്തിനു എതിരെ യോജിച്ചു. തളിക്കോട്ട യുദ്ധത്തില്‍ ഇവര്‍ വിജയനഗരത്തെ തോല്പ്പിച്ചു. 1574-ല്‍, ബീരാരിലെ ഒരു സൈനിക അട്ടിമറിക്കു ശേഷം, അഹ്മദ് നഗര്‍ ബീരാര്‍ ആക്രമിച്ച് പിടിച്ചടക്കി. 1619-ല്‍ ബിജാപ്പൂര്‍ ബീരാര്‍ പിടിച്ചടക്കി. ഡെക്കാന്‍ സുല്‍ത്താനത്തുകളെ പില്‍ക്കാലത്ത് മുഗള്‍ സാമ്രാജ്യം കീഴടക്കി - 1596-ല്‍ ബീരാര്‍ അഹ്മദ്നദറില്‍ നിന്നും മുഗള്‍ സാമ്രാജ്യം പിടിച്ചടക്കി. 1616-നും 1636-നും ഇടയ്ക്ക് അഹ്മദ്നഗര്‍ മുഗള്‍ സാമ്രാജ്യം പിടിച്ചടക്കി. ഔറംഗസീബിന്റെ 1686-7 പടയോട്ടങ്ങളില്‍ ഗോല്‍ക്കൊണ്ടയും ബിജാപ്പൂറും മുഗള്‍ സാമ്രാജ്യം പിടിച്ചടക്കി.

ഉള്ളടക്കം

[തിരുത്തുക] അഹ്മദ്നഗര്‍ സുല്‍ത്താനത്ത്

ചാന്ദ് ബീബി, ഒരു 18-ആം നൂറ്റാണ്ടിലെ പെയിന്റിങ്ങ്


[തിരുത്തുക] കുറിപ്പുകള്‍


[തിരുത്തുക] അവലംബം

  • Michell, George & Mark Zebrowski. The New Cambridge History of India Vol. I:7 Architecture and Art of the Deccan Sultanates, Cambridge University Press, Cambridge, 1999, ISBN 0 521 56321 6

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം