ഡി.എന്‍.എ. കംപ്യൂട്ടിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സിലിക്കണ്‍ അടിസ്ഥാനമാക്കിയുള്ള പരമ്പരാഗത കമ്പ്യൂട്ടര്‍ പ്രയുക്തശാസ്ത്രത്തില്‍ നിന്നും വിഭിന്നമായി ഡി.എന്‍.എ., ജൈവരസതന്ത്രം,തന്മാത്ര ജെവശാസ്ത്രം എന്നിവ ഉപയോഗിച്ചുള്ള കമ്പ്യൂടിങിനേയാണ് ഡി എന്‍ എ കമ്പ്യൂടിങ് എന്ന് പറയുന്നത്. ഡി എന്‍ എ കം‌പ്യൂടിങിനെ തന്മാത്ര കംപ്യൂടിങ് എന്നും പറയുന്നു. ഈ ശാഖ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. ഈ മേഖലയിലുള്ള വികസനവും ഗവേഷണവും സിദ്ധാന്തങ്ങള്‍, പരീക്ഷണങ്ങള്‍, പ്രയോഗങ്ങള്‍ എന്നിവയിലൂടെ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.


ഉള്ളടക്കം

[തിരുത്തുക] ചരിത്രം

1994-ല്‍ ദക്ഷിണ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനായ ലിയോനാര്‍ഡ് അഡിള്‍മാനാണ് ഡി.എന്‍.എ. കംപ്യൂട്ട‍ിംഗ് എന്ന ആശയത്തിന് തുടക്കമിട്ടത്. 7പോയന്റ് ഹാമില്‍ടോണിയന്‍ പ്രശ്നത്തിനു ഒരു നിര്‍ദ്ധാരണം എന്ന നിലയിലാണ് ആഡല്‍മാന്‍ അദ്യമായി ഈ ആശയം തെളിവോടെ അവതരിപ്പിച്ചത്. പ്രധാനവഴി ഡി എന്‍ എ ഇഴകളിലുള്ള വസ്തുതകളെ കോഡ് ചെയ്ത് സംഗണകക്രിയകള്‍ ചെയ്യാന്‍ പര്യാപ്തമാക്കുക എന്നതാണ്. സങ്കീര്‍ണ്ണമായ ഗണിത പ്രശ്നങ്ങള്‍ പരിഹരിക്കാനായിരുന്നു അഡിള്‍മാന്‍ ഇതുപയോഗിച്ചത്.[1]

ഡി.എന്‍.എയുടെ സാധ്യതകളെക്കുറിച്ചുള്ള അഡിള്‍മാന്‍റെ അന്വേഷണഫലങ്ങള്‍ 1994-ലെ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചു.

പരമ്പരാഗത സിലികണ്‍ അടിസ്ഥാന കം‌പ്യൂടറുകള്‍ക്ക് നിരവധി പരിമിതികള്‍ ഉണ്ട്.1994ല്‍ ഡി എന്‍ എയിലുള്ള ബേസുകളുടെ ഒരു ശ്രേണിയായി വസ്തുതകളെ ആഡല്‍മാന്‍ അവതരിപ്പിച്ചപ്പോള്‍ ലളിതവും ഫലപ്രദവുമായി എങ്ങനെ ഡി എന്‍ എ സമാന്തര ക്രിയകള്‍ക്കായി ഉപയോഗിക്കാം എന്ന് കാണിച്ചുതന്നു. തന്മാത്രാ ജീവശാസ്ത്രം സംഗണകക്രിയകളില്‍ ഉപയോഗിച്ചതിനു 2 കാരണങ്ങള്‍ ഉണ്ട്.

  1. ഡി എന്‍ എയുടെ വിവരസാന്ദ്രത സിലികണിന്റേതിനേക്കാള്‍ കൂടുതലാണ്.
  2. ഡി എന്‍ എ യിലുള്ള ക്രിയകള്‍ സമാന്തരങ്ങളാണ്.


2002-ല്‍ ഇസ്രായേലിലെ വെയ്സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകര്‍ സിലിക്കണ്‍ മൈക്രോ ചിപ്പിനു പകരം എന്‍സൈമുകളും ഡി.എന്‍.എ. മോളിക്യൂളുകളും ഉപയോഗിച്ച് പ്രോഗ്രാം ചെയ്യാവുന്ന മോളിക്യുലാര്‍ കമ്പ്യൂട്ടിംഗ് ഉപകരണം വികസിപ്പിച്ചു.[2]സെക്കന്‍ഡില്‍ 330 ട്രില്യണ്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പര്യാപ്തമായിരുന്നു ഈ ഉപകരണം.

വെയ്സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകരായ എഹൂദ ഷാപിറോ, യാക്കോവ് ബെനന്‍സണ്‍, ബിന്യാമിന്‍ ഗില്‍, യൂറി ബെന്‍-ഡൊര്‍ എന്നിവര്‍ ചേര്‍ന്ന് ഡി.എന്‍.എ. കംപ്യൂട്ട‍ര്‍ നിര്‍മ്മിച്ചെന്ന് ശാസ്ത്ര മാഗസിനായ നാച്വര്‍ ജേണലിലൂടെ അവകാശം ഉന്നയിച്ചു.[3]

[തിരുത്തുക] നേട്ടങ്ങള്‍

ലോകത്തിന്നേവരെ നിര്‍മ്മിച്ച കമ്പ്യൂട്ടറുകളുടെ ഡേറ്റ സൂക്ഷിക്കാനുള്ള കഴിവ് ഒരു പൌണ്ട് ഡി.എന്‍.എയുടെ സംഭരണ ശേഷിക്കടുത്തു വരില്ല. ഡി.എന്‍.എയുടെ ലഭ്യതയും ഇവിടെ അനുകൂല ഘടകമാണ്.

[തിരുത്തുക] ഇതു കൂടി കാണൂ

[തിരുത്തുക] അവലംബം

  1. ലിയോനാര്‍ഡ് എം. അഡിള്‍മാന്‍ (1994-11-11). "Molecular Computation Of Solutions To Combinatorial Problems". Science (journal) 266 (11): 1021–1024.  — The first DNA computing paper. Describes a solution for the directed Hamiltonian path problem.
  2. Computer Made from DNA and Enzymes
  3. യാക്കോവ് ബെനന്‍സണ്‍, ബിന്യാമിന്‍ ഗില്‍, യൂറി ബെന്‍-ഡൊര്‍, Rivka Adar, എഹൂദ ഷാപിറോ (2004-04-28). "An autonomous molecular computer for logical control of gene expression". Nature (journal) 429: 423–429. 

[തിരുത്തുക] അധിക വിവരങ്ങള്‍

[തിരുത്തുക] പുറം കണ്ണികള്‍

[തിരുത്തുക] External links


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം