ഡി.എന്‍.എ.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

The structure of part of a DNA double helix
ഡി.എന്‍.എ.

ജീവകോശങ്ങളുടെ അടിസ്ഥാന ജനിതകഘടകമാണ് ന്യൂക്ളിക് അമ്ലങ്ങള്‍. ഇവ രണ്ട് തരമുണ്ട്, ഡി ഓക്സിറൈബോന്യൂക്ളിക് ആസിഡും റൈബോന്യൂക്ളിക് ആസിഡും. ചുറ്റുഗോവണിയുടെ രൂപമാണ് ഡി ഓക്സിറൈബോന്യൂക്ളിക് ആസിഡിന്. ഇതിനെ വാട്സന്‍ ആന്റ് ക്രീക്ക് മോഡല്‍ എന്നു പറയുന്നു. ഇത് കണ്ടു പിടിച്ചത് 1953 ലാണ്.

ജീവന്റെ ചുരുളുകള്‍ എന്നറിയപ്പെടുന്ന ഡി.എന്‍.എ.ജീനുകള്‍, ഡി.എന്‍.എ ഖണ്ഡങ്ങളായിട്ടാണ് പാരമ്പര്യസ്വഭാവങ്ങള്‍ കൈമാറുന്നത്.ഒരു ജീവിയില്‍ നിന്നും മറ്റൊന്നിലേയ്ക്ക് ജീനുകള്‍ പറിച്ചുനട്ട് പുതിയ ജീവിവര്‍ഗ്ഗങ്ങള്‍ ശാസ്ത്രലോകം സൃഷ്ടിയ്ക്കുന്നു.ആധുനികതന്മാത്രാ ജീവശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ അടിസ്ഥാനം ഡി.എന്‍.എയുടെ കണ്ടുപിടുത്തമാണ്.ജനിതക കോഡും മാംസ്യവിശ്ലേഷണത്തിന്റെ രഹസ്യവുമെല്ലാം തുടര്‍ന്നാണ് കണ്ടെത്തിയത്.

[തിരുത്തുക] മനുഷ്യ ഡി.എന്‍.എ

2006ല്‍ ആണ് മനുഷ്യ ഡി.എന്‍.എയുടെ സവിശേഷതകള്‍ പൂര്‍ണ്ണമായും ഗവേഷകര്‍ക്ക് തിരിച്ചറിയാനായത്.കോശത്തിലെ മര്‍മ്മത്തിനുള്ളില്‍ 23ജോഡി ക്രോമസോമുകള്‍ ഉണ്ട്.ഒന്നാമത്തെ ക്രോമസോം ഏറ്റവും വലുതും 22ആമത്തെ ഏറ്റവും ചെറുതാണെന്നും തിരിച്ചറിഞ്ഞു.അപകോഡീകരിയ്ക്കാന്‍ ബാക്കിയുണ്ടായിരുന്ന ക്രോമസോം ഒന്നിനെ ഇക്കാലത്താണ് വായിച്ചെടുത്തത്.

ഡി.എന്‍.എയിലടങ്ങിയിരിയ്ക്കുന്ന പൂര്‍ണ്ണജനിതകസാരത്തേയാണ് മാനവ ജിനോം എന്ന് പറയുന്നത്.ക്രോമസോം1 ഈ ജിനോമിന്റെ ഏകദേശം 8%ത്തോളം വരും. പാര്‍ക്കിന്‍സണ്‍സ്, അല്‍ഷൈമേഴ്സ് തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ട ജീനുകള്‍ ഈ ക്രോമസോമിലാണുള്ളത്. പ്രസ്തുത വിഷയത്തിലുണ്ടായ ഗവേഷണങ്ങള്‍ നിയാന്‍ഡര്‍ത്തല്‍ മനുഷ്യന്റെ ജനിതകരഹസ്യം കണ്ടെത്തുന്നതിലും സഹായകമായി.

തന്മാത്ര ഘടന.
ഡി.എന്‍.എ.Replication

"http://ml.wikipedia.org/wiki/%E0%B4%A1%E0%B4%BF.%E0%B4%8E%E0%B4%A8%E0%B5%8D%E2%80%8D.%E0%B4%8E." എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം