ഡിസ്ലെക്സിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dyslexia
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും
അന്താരാഷ്ട്ര രോഗ വർഗ്ഗീകരണം-10 R48.0
അന്താരാഷ്ട്ര രോഗ വർഗ്ഗീകരണം-9 315.02
മെ.മനു.പാ കോഡ് 127700
രോഗവിവരസംഗ്രഹ കോഡ് 4016
വൈദ്യവിഷയശീർഷക കോഡ് D004410

ഒരു വ്യക്തിക്ക് സാധാരണ പോലെ വായിക്കാനും മനസിലാക്കാനുമുള്ള കഴിവിന്റെ പോരയ്മക്കുള്ള തലച്ചോറിലേ രാസപരമായുള്ള തകരാറുകൾ മൂലമുണ്ടാകുന്ന അസാധാരണ പെരുമാറ്റത്തിന് പൊതുവേ പറയുന്ന പേരാണ് ഡിസ്ലെക്സിയ (Dyslexia). വായിക്കുവാനും എഴുതുവാനും ഉള്ള ശേഷിക്കുറവ്.[1] . ഡിസ്ലെക്സിയ എന്ന ഗ്രീക്കുപദത്തിന്, വാക്കുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്, എന്നാണർഥം. മറ്റു ബുദ്ധിമുട്ടുകളെ സൂചിപ്പിക്കാനും ഈ പദം പ്രയോഗിച്ചുവരുന്നു. ഇതിനെ പഠനശേഷിക്കുറവ് അല്ലെങ്കിൽ പഠനവൈകല്യം എന്ന് പൊതുവേ പറയാം. ഇത് ബുദ്ധിമാന്ദ്യമല്ല. സാധാരണ ബുദ്ധിശക്തിയുള്ള കുട്ടികൾക്ക് , എഴുത്ത്, വായന, ഗണിതം, എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളെയാണ് പഠനവൈകല്യം എന്ന് പൊതുവേ വിളിക്കുന്നത്‌. ശരാശരിയിലോ അതിലും കവിഞ്ഞ അളവിലോ ബുദ്ധി ഉണ്ടായിട്ടും അതിനു അനുസ്യൂതമായി പെരുമാറാൻ (behaviour) കഴിയാത്ത അവസ്ഥയാണ് ഡിസ്ലെക്സിയ. കാഴ്ച, കേഴ്വി, ഞരമ്പ്‌ രോഗം എന്നിവ അല്ലെങ്കിൽ പഠിപ്പിച്ചതിലെ പോരായ്മ എന്നിവയാൽ ഉണ്ടാകുന്ന വായിക്കുവാനുള്ള ബുദ്ധിമുട്ട് ഡിസ്ലെക്സിയ അല്ല..ഡിസ്ലെക്സിയ ബാധിച്ച കുട്ടികൾക്ക് ബുദ്ധിശക്തിക്ക് കുറവ് ഉണ്ടാകാറില്ല. പഠനം നിർവഹിക്കുവാൻ മസ്തിഷ്കത്തിലെ വ്യത്യസ്ത കോശങ്ങളുടെ സംയോജിത പ്രവർത്തനം ആവശ്യമാണ്.[2][3]

ഉള്ളടക്കം

[തിരുത്തുക] ലക്ഷണങ്ങൾ

ബൌദ്ധിക (cognitive ) പ്രവർത്തനത്തിനു തകരാറുകൾ സംഭവിക്കുമ്പോഴാണ് ഡിസ്ലെക്സിയ ഉണ്ടാകുന്നത്. വായന, എഴുത്ത്, അക്ഷരവിന്യാസം, കണക്കുകൂട്ടൽ തുടങ്ങിയ കഴിവുകൾ സ്വായത്തമാക്കുവാൻ തന്മൂലം ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ചിത്രരചനയും സംഗീതവും പോലെ അമൂർത്തമായ ആശയങ്ങൾ കൈകാര്യം ചെയ്യുന്നതു മസ്തിഷ്കത്തിന്റെ വലത്തേ അർധഗോളമാണ്. യുക്തിയും ഗണിതവും ഭാഷാസിദ്ധിയും ഇടത്തേ അർധഗോളത്തിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. വായിക്കുകയും കേൾക്കുകയും വഴിയുള്ള ഉൾക്കൊള്ളലും എഴുത്തിലൂടെയും സംസാരത്തിലൂടെയുമുള്ള ആശയവിനിമയവും ഇവിടെത്തന്നെ. വലത്തേ അർധഗോളത്തിലും ഒരു ചെറിയ 'ഭാഷാ കേന്ദ്രം' ഉണ്ട്. ദൃശ്യവും ശ്രാവ്യവുമായ സന്ദേശങ്ങൾ വിവിധ ഭാഗങ്ങളിലായി അപഗ്രഥിച്ചു തിരിച്ചറിയുകയാണ് ഭാഷ ഉപയോഗിക്കുമ്പോൾ മസ്തിഷ്കം ചെയ്യുന്നത്. ഡിസ്ലെക്സിക് മസ്തിഷ്കങ്ങൾ 'ഭാഷാകേന്ദ്ര'ങ്ങളുടെ കാര്യത്തിൽ ആന്തരഘടനയിൽ വ്യത്യസ്തമാണ്. ഇതുമൂലം സന്ദേശങ്ങൾ വേണ്ടവിധം അപഗ്രഥിക്കാനും പ്രതികരിക്കാനും അവർക്കു കഴിയാതെവരുന്നു. ഇതു പഠനശേഷിയെ പ്രതികൂലമായി ബാധിക്കുന്നു.

[തിരുത്തുക] കാരണങ്ങൾ

ഗർഭാവസ്ഥയിലോ, പ്രസവത്തിനോടനുബന്ധിച്ചോ തലച്ചോറിനു സംഭവിക്കുന്ന ആഘാതങ്ങൾ, അസാധാരണ രാസവ്യതിയാനങ്ങൾ എന്നിവയൊക്കെ ഡിസ്ലെക്സിയയ്ക്ക് കാരണമായേക്കാം..അപകടവും രോഗവും വഴി തലച്ചോറിൽ ഉണ്ടാകുന്ന ക്ഷതങ്ങൾമൂലവും, ഗർഭകാലത്തും പ്രസവസമയത്തും പ്രസവത്തിനു തൊട്ടുപിമ്പെയുമുള്ള വൈറൽ അണുബാധ, മരുന്നുകളുടെ ഉപയോഗം, പോഷകാഹാരക്കുറവ് എന്നിവ നിമിത്തവും ഡിസ്ലെക്സിയ ഉണ്ടാകാവുന്നതാണ്. ഡിസ്ലെക്സിയ രോഗിയുടെ മസ്തിഷ്കകോശങ്ങളുടെ ക്രമീകരണവും പ്രവർത്തനവും മറ്റു വ്യക്തികളുടേതിൽ നിന്നും വ്യത്യസ്തമാണ്. ഇത് ജനിതകപരമോ പരിസ്ഥിതിപരമോ ആയ കാരണങ്ങൾകൊണ്ട് ഉണ്ടാകാം. 85 ശ. മാ. ഡിസ്ലെക്സിയ രോഗികളുടേയും അടുത്തബന്ധുക്കൾക്ക് ഇതേ തകരാറുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ആൺകുട്ടികളിലാണ് ഈ വൈകല്യം കൂടുതലായി കാണപ്പെടുന്നത്. ഈ വൈകല്യമുള്ള ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അനുപാതം 3:1 ആണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

[തിരുത്തുക] ഡിസ്ലെക്സിയ - തരംതിരിക്കൽ

വായനയിലെ പ്രശ്നങ്ങൾ (Dyslexia),എഴുത്തിലെ പ്രശ്നങ്ങൾ (Dysgraphia ), ഗണിതത്തിലെ പ്രശ്നങ്ങൾ (Dyscalculia) എന്നിങ്ങനെ യാണ് തരംതിരിച്ചിട്ടുള്ളത്.

[തിരുത്തുക] ഡിസ്ലെക്സിയ

വാകിലെ അക്ഷരങ്ങൾ മാത്രമായും വാചകത്തിലെ വാക്കുകൾ മാത്രമായും വായിക്കുക , വാക്കുകൾ തെറ്റിച്ചു വായിക്കുക, പിന്നിലേക്ക്‌ വായിക്കുക, എവടെ നിറുത്തണമെന്ന് അറിയാത്ത രീതിയിൽ വായിക്കുക എന്നിങ്ങനെ പല രീതിയിൽ ഡിസ്ലെക്സിയ പ്രത്യക്ഷപ്പെടാം.

[തിരുത്തുക] ഡിസ്ഗ്രാഫിയ

കണ്ണാടിയിൽ കാണുന്നതുപോലെ എഴുതുക (മിറർ റൈറ്റിംഗ് ), വാക്കുകൾക്കിടയിൽ അനാവശ്യമായ സ്ഥലം കൊടുത്തും കൊടുക്കാതെയും എഴുതുക, ലതയ്ക്ക് പകരം തല എന്നെഴുതുക , ചിഹ്നങ്ങൾ എവിടെയാണ് ഉപയോഗിക്കേണ്ടതെന്നു തിരിച്ചറിയാനുള്ള ബുദ്ധിമുട്ട് എന്നിങ്ങനെ പല രീതിയിൽ ഡിസ്ഗ്രാഫിയക്കാരിൽ പ്രകടമാകാം.

[തിരുത്തുക] ഡിസ്കാല്കുലിയ

കൂട്ടുക, കുറയ്ക്കുക, ഹരിക്കുക, ഗുണിക്കുക, എന്ന അടിസ്ഥാനപാഠം ഡിസ്കാല്കുലിയ ഉള്ള കുട്ടികൾക്ക് മനസിലാകില്ല. കൂട്ടുക, കുറയ്ക്കുക എന്ന് പറയുമ്പോൾ എന്താണ് നിർദേശിച്ചതെന്നു കുട്ടിയുടെ മനസ്സിന് പിടിച്ചെടുക്കാൻ സാധിക്കില്ല.

  1. "Dyslexia Information Page". National Institute of Neurological Disorders and Stroke. 2010-05-12. http://www.ninds.nih.gov/disorders/dyslexia/dyslexia.htm, ശേഖരിച്ചത്: 2010-07-05. 
  2. Grigorenko EL (January 2001). "Developmental dyslexia: DISLEXIA! an update on genes, brains, and environments". JDYSLEXIA THE SWEET Child Psychol Psychiatry 42 (1): 91–125. doi:10.1111/1469-7610.00704. PMID 11205626. http://www.ingentaconnect.com/content/bpl/jcpp/2001/00000042/00000001/art00005. 
  3. Schulte-Körne G, Warnke A, Remschmidt H (November 2006). "[Genetics of dyslexia]" (German ഭാഷയിൽ). Z Kinder Jugendpsychiatr Psychother 34 (6): 435–44. doi:10.1024/1422-4917.34.6.435. PMID 17094062. 
"http://ml.wikipedia.org/w/index.php?title=ഡിസ്ലെക്സിയ&oldid=1113539" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ