ഡിസംബര്‍ 16
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 16 വര്‍ഷത്തിലെ 350 (അധിവര്‍ഷത്തില്‍ 351)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1497 - വാസ്കോ ഡ ഗാമ കേപ് ഓഫ് ഗുഡ് ഹോപ്പ് കടന്നു യാത്ര തുടര്‍ന്നു.
- 1773 - അമേരിക്കന്‍ വിപ്ലവത്തിനു തുടക്കമിട്ട ബോസ്റ്റണ്‍ ടീ പാര്‍ട്ടി. തേയില നിയമത്തിനെതിരേ പ്രതിഷേധിച്ച് സണ്‍സ് ഓഫ് ലിബര്‍ട്ടി അംഗങ്ങള്‍ തേയിലപ്പെട്ടികളെടുത്ത് ബോസ്റ്റണ്‍ തുറമുഖത്തു കടലിലെറിഞ്ഞു.
- 1922 - പോളണ്ടിന്റെ പ്രസിഡന്റ് ഗബ്രിയേല്‍ നറൂറ്റോവിച്ച് വാഴ്സോയില്‍ വച്ച് കൊല്ലപ്പെട്ടു.
- 1971 - ബംഗ്ലാദേശ് വിമോചനത്തിന്റെ പേരില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം പാക്കിസ്ഥാന്റെ കീഴടങ്ങലോടെ അവസാനിച്ചു.
[തിരുത്തുക] ജന്മവാര്‍ഷികങ്ങള്‍
- 1775 - ജെയ്ന്‍ ഓസ്റ്റിന്‍, ബ്രിട്ടീഷ് എഴുത്തുകാരി.
[തിരുത്തുക] ചരമവാര്‍ഷികങ്ങള്‍
- 1965 - സോമര്‍സെറ്റ് മോം, ബ്രിട്ടീഷ് എഴുത്തുകാരന്.
[തിരുത്തുക] ഇതര പ്രത്യേകതകള്‍
- ബഹറിന്‍ - ദേശീയ ദിനം
- ബംഗ്ലാദേശ് - വിജയദിനം
- കസാഖ്സ്ഥാന് - സ്വാതന്ത്ര്യ ദിനം
- നേപ്പാള്‍ - ഭരണഘടനാ ദിനം
- ദക്ഷിണാഫ്രിക്ക - അനുരഞ്ജന ദിനം

