ഡിഫൻസ് സെക്യൂരിറ്റി കോർപ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാഡ്ജ്

ഭാരതത്തിൽ പ്രതിരോധവകുപ്പിന്ന് കീഴിലുള്ള സ്ഥാപനങ്ങൾക്ക് അട്ടിമറികളിൽനിന്നും മോഷ്ടാക്കളിൽനിന്നും സംരക്ഷണം നൽകാനായി പ്രത്യേകം രൂപീകരിച്ച അർദ്ധസൈനികവിഭാഗമാണ് ഡിഫൻസ് സെക്യൂരിറ്റി കോർപ്സ്. 1947 ഏപ്രിൽ 25 ന്ന് സ്ഥാപിതമാകുമ്പോൾ ഇതിന്റെ ആസ്ഥാനം ഉത്തർ പ്രദേശിലെ മഥുര ആയിരുന്നു. പിന്നീട് 1947 മെയ് മാസത്തിൽ അത് ദൽഹിയിലേക്ക് മാറ്റി. തുടക്കത്തിൽ ഇതിന്റെ പേർ ഡിഫൻസ് ഡിപ്പാർറ്റ്മെന്റ് കോൺസ്റ്റാബുലറി സെന്റർ എന്നായിരുന്നു. പട്ടാളത്തിന് കീഴിലുള്ള ആണവസ്ഥാപനങ്ങൾ, ഡിഫൻസ് റിസർച് ആൻഡ് ഡെവെലെപ്മെന്റ് കേന്ദ്രങ്ങൾ, ഓർഡിനൻസ് ഫാക്ടറികൾ തുടങ്ങിയവയാണ് ഇതിന്റെ സംരക്ഷണത്തിലുള്ളത്. ഇതിലെ ഭൂരിഭാഗം ജീവനക്കരും പട്ടളവിഭാഗങ്ങളിൽ നിന്ന് പിരിഞ്ഞുപോന്നശേഷം പുനർനിയമനം കിട്ടുന്നവരാണ്.