ഡല്‍ഹൗസി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഡാല്‍ഹൌസി | |
|
|
|
| രാജ്യം | |
| സംസ്ഥാനം | Himachal Pradesh |
| ജില്ല(കള്‍) | ചംബ |
| ജനസംഖ്യ | 7,419 (2001) |
| സമയമേഖല | IST (UTC+5:30) |
| വിസ്തീര്‍ണ്ണം • സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം |
• 1,954 m (6,411 ft) |
ഇന്ത്യയിലെ ഹിമാചല്‍ പ്രദേശ് സംസ്ഥാനത്തിലെ ചംബ ജില്ലയിലെ ഒരു പ്രധാന പട്ടണവും മലമ്പ്രദേശവുമാണ് ഡാല്‍ഹൌസി (ഇംഗ്ലീഷ്: Dalhousie). കൂടാതെ ഇത് ഒരു കന്റോണ്മെന്റ് പട്ടണം കൂടിയാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
1854 ല്‍ ബ്രിട്ടീഷ് ഭരണകൂടം സ്ഥാപിച്ച ഒരു പട്ടണമാണ് ഡാല്‍ഹൌസി. തങ്ങളുടെ സൈന്യത്തിന്റെ വിശ്രമത്താവളമായിട്ടാണ് ബ്രിട്ടീഷ് ഭരണകൂടം വളരെ മനോഹരമായ ഈ മലമ്പ്രദേശം സ്ഥാപിച്ചെടുത്തത്. ബ്രിട്ടീഷ് വൈസ്രോയി ആയിരുന്ന ഡാല്‍ഹൌസി പ്രഭുവിന്റെ പേരിലാണ് ഈ പട്ടണം സ്ഥാപിക്കപ്പെട്ടത്.
[തിരുത്തുക] ഭൂമിശാസ്ത്രം
ഇത് ഇവിടെയുണ്ടായിരുന്ന അഞ്ച് കുന്നുകളുടെ ഇടയിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഹിമാലയത്തിന്റെ പടിഞ്ഞാറന്‍ അതിരായ ധൌലധാര്‍ പര്‍വതത്തിന്റെ അതിരായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 6000-9000 അടി ഉയരത്തില്‍ .[1] അക്ഷാംശ രേഖാംശത്തിലാണ് ഡാല്‍ഹൌസി സ്ഥിതി ചെയ്യുന്നത്.
ശരാശരി ഉയരം 1954 metres (6410 feet).
[തിരുത്തുക] പ്രത്യേകതകള്‍
ഡാല്‍ഹൌസി മറ്റൊരു മലമ്പ്രദേശമായ ചമ്പയിലേക്കുള്ള കവാടമായി കണക്കാക്കപ്പെടുന്നു. പണ്ടത്തെ ഹിന്ദു സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ ഇവിടെ കാണപ്പെടുന്നുണ്ട്.
[തിരുത്തുക] കാലാവസ്ഥ
വര്‍ഷം മുഴുവനും തണുപ്പുള്ള കാലാവസ്ഥയാണ് ഇവിടെ. ജൂണ്‍ - ജൂലൈ മാസങ്ങളില്‍ പകല്‍ അല്‍പ്പം ചൂടും രാത്രി നല്ല തണുപ്പും ഉള്ള സ്ഥലമാണ് ഇത്.
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകള്‍
2001 ലെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ഇവിടുത്തെ ജനസംഖ്യ [2] 7419 ആണ്. ഇതില്‍ പുരുഷ ശതമാനം 56% ഉം സ്ത്രീ ശതമാനം 44% ഉം ആണ്.
[തിരുത്തുക] അവലംബം
- ↑ Falling Rain Genomics, Inc - Dalhousie
- ↑ Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional). Census Commission of India. ശേഖരിച്ചത് 2007-09-03.