ഡാറ്റാവണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് നല്‍കുന്ന എഡിഎസ്എല്‍ ഇന്‍റര്‍നെറ്റ് സേവനമാണ് ഡാറ്റാവണ്‍. ഇതു മൂലം ഉപയോക്താക്കള്‍ക്ക് ടെലിഫോണും ഇന്‍റര്‍നെറ്റും ഒരേ സമയം ഉപയോഗിക്കാന്‍ സാധിക്കുന്നു.
[തിരുത്തുക] ലഭ്യത
ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് ടെലിഫോണ്‍ സേവനം ഉള്ളടത്തിലെല്ലാം ഡാറ്റാവണ്‍ സേവനം ലഭ്യമാണ്. പ്രധാനമായും കേന്ദ്ര കാര്യാലയത്തിലുള്ള ഡിഎസ്എല്‍ ആക്സ്സസ് മള്‍ട്ടിപ്ലെക്സ്സറും ഉപയോക്താവിന്‍റെ സ്ഥലവും തമ്മിലുള്ള ദൂരമാണ് ലഭ്യത കണക്കാക്കാന്‍ ഉപയോഗിക്കുന്നത്. കേന്ദ്ര കാര്യാലയത്തില്‍ നിന്നും ഉപയോക്താവിന്‍റെ സ്ഥലത്തേക്കുള്ള ഭൌതിക കോപ്പര്‍ വയറിന്‍റെ നീളമാണിത്. ഈ നീളത്തെ ലോക്കല്‍ ലൂപ്പ് ദൂരം എന്ന് പറയുന്നു. ഉപയോക്താവ് തിരഞ്ഞെടുക്കുന്ന പ്ലാനുമായി ഈ ദൂരത്തിന് ബന്ധമുണ്ട്. ഡിഎസ്എല്‍ ആക്സ്സസ് മള്‍ട്ടിപ്ലെക്സ്സറും ഉപയോക്താവും തമ്മിലുള്ള ദൂരം കൂടുംതോറും വേഗത കുറയുന്നു. നിലവില്‍ ബി.എസ്.എന്‍.എല്‍. ലാന്‍ഡ് ലൈന്‍ ടെലിഫോണ്‍ കണക്ഷന്‍ ഉള്ളവര്‍ ഡാറ്റാവണ്‍ സേവനം ലഭിക്കുകയുള്ളു.
[തിരുത്തുക] സാങ്കേതികത
4 KHz വരെയുള്ള ആവൃത്തികളാണ് ശബ്ദവിനിമയത്തിനായി ടെലഫോണ്‍ ലൈനില്‍ ഉപയോഗിക്കുന്നത്. ഉപയോഗിക്കാതെ ബാക്കി കിടക്കുന്ന ആവൃത്തികളാണ് ഡാറ്റാ കൈമാറാന്‍ ഉപയോഗിക്കുന്നത്. മൈക്രോഫില്‍റ്ററാണ് ടെലഫോണ്‍ ലൈനിലൂടെ ഡാറ്റായും ശബ്ദവും കൈമാറാന്‍ സഹായിക്കുന്നത്. ഡിഎസ്എല്‍ മോഡത്തിനു മുമ്പായി ഒരു സ്പ്ലിറ്റര്‍ ഉപയോഗിച്ച് ടെലഫോണിനെ രണ്ടായി വിഭജിക്കുന്നു. ഒരു ലൈന്‍ ടെലഫോണിലേക്കും മറ്റേത് മോഡത്തിലേക്കും. മോഡത്തിലേക്കുള്ള ലൈന്‍ ഒരു മൈക്രോഫില്‍റ്റര്‍ ഉപയോഗിച്ച് 4 KHz വരെയുള്ള ആവൃത്തി പരിധി ഇവിടെ വെച്ച് ഫില്‍റ്റര്‍ ചെയ്ത് നീക്കും.
ഉപഭോക്താവും സെര്‍വറും തമ്മില്‍ സംവദിക്കാന്‍ അപ്സ്ട്രീം ബാന്‍ഡും സെര്‍വറും ഉപഭോക്താവും തമ്മില്‍ സംവദിക്കാന്‍ ഡൌണ്‍സ്ട്രീം ബാന്‍ഡും ഉപയോഗിക്കുന്നു. 25.875 KHz മുതല്‍ 138 KHz വരെ അപ് ലോഡിങ്ങിനും 138 KHz മുതല്‍ 1104 KHz വരെ ഡൌണ്‍ലോഡിങ്ങിനും ഉപയോഗിക്കുന്നു. ഉപഭോക്താവില്‍ നിന്ന് വരുന്ന ഡാറ്റാ സ്വീകരിക്കുന്നത് എഡിഎസ്എല്‍ സേവന ദാതാവിന്‍റെ പക്കലുള്ള ഡിഎസ്എല്‍ ആക്സ്സസ് മള്‍ട്ടിപ്ലെക്സ്സര്‍(ഡിസ്ലാം) എന്ന ഉപകരണമാണ്.