ഡാം സ്മോൾ ലിനക്സ്
| ഡാം സ്മോൾ ലിനക്സ് | |
![]() |
|
ഡാം സ്മോൾ ലിനക്സ് 4.4.10 |
|
| നിർമ്മാതാവ് : | John Andrews, et al. |
| ഒ.എസ്. കുടുംബം: | Unix-like |
| തൽസ്ഥിതി: | Current |
| സോഴ്സ് മാതൃക: | Free software / Open source |
| നൂതന പൂർണ്ണരൂപം: | 4.4.10 / നവംബർ 18 2008 |
| കേർണൽ തരം: | Monolithic kernel |
| യൂസർ ഇന്റർഫേസ് | JWM and Fluxboxഫലകം:Clarify me |
| സോഫ്റ്റ്‌വെയർ അനുമതി പത്രിക: | Mainly the GNU GPL and others |
| വെബ് സൈറ്റ്: | www.damnsmalllinux.org |
വളരെ ചെറിയ ഒരു ലിനക്സ് വിതരണമാണ് ഡാം സ്മോൾ ലിനക്സ് (Damn Small Linux അഥവാ DSL).ഇത് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ആണ്.50MBയോളമാണ് ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ വലിപ്പം.പഴക്കം ചെന്ന കമ്പ്യൂട്ടറുകളിൽ പ്രവർത്തിപ്പിക്കാൻ ഇത് ഉപയോഗിക്കാം.വളെരെ ചെറിതായതിനാൽ ബൂട്ട് ചെയ്യാവുന്ന ബിസിനസ് കാർഡുകൾ, USB ഡ്രൈവുകൾ, മെമ്മറി കാർഡുകൾ, സിപ്പ് ഡ്രൈവുകൾ എന്നിവയിൽ നിന്ന് DSL പ്രവർത്തിപ്പിക്കാനാകും.
ചരിത്രം [തിരുത്തുക]
50MB യിൽ എത്രത്തോളം സോഫ്റ്റ്‌വെയർ ഉൾക്കൊള്ളിക്കാം എന്ന കൗതുകത്തിൽ നിന്നുള്ള പരീക്ഷണഫലമാണ് ഡാം സ്മോൾ ലിനക്സ്.ഈ പരീക്ഷണം ഒരു പൂർണ്ണ ലിനക്സ് വിതരണമായി രൂപാന്തരം പ്രാപിക്കുകയാണുണ്ടായത്.നോപ്പിക്സ് ലിനക്സ് വിതരണത്തിന്റെ 28MB വലിപ്പമുള്ള Model-K എന്ന ഒരു ചെറിയ പതിപ്പ് അടിസ്ഥാനമാക്കിയാണ് DSL ആദ്യം വികസിപ്പിക്കപ്പെട്ടത്.പിന്നീട് യഥാർത്ഥ നോപ്പിക്സ് പതിപ്പിലേക്ക് മാറി.ജോൺ ആൻഡ്രൂസ് എന്നയാളാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്.ഇന്ന് DSL വികസിപ്പിക്കാൻ ഒരു കമ്മ്യൂണിറ്റി നിലവിലുണ്ട്.
പ്രത്യേകതകൾ [തിരുത്തുക]
x86 രൂപഘടനയിലുള്ള കമ്പ്യൂട്ടറുകളാണ് DSL പ്രവർത്തിപ്പിക്കാൻ വേണ്ടത്.8MB റാം മെമ്മറി മാത്രം മതിയാകും.മോസില്ല ഫയർഫോക്സ്,ഓപ്പൺഓഫീസ് തുടങ്ങിയ കൂടുതൽ സോഫ്റ്റ്‌വെയറുകൾ പ്രവർത്തിപ്പിക്കാൻ കൂടുതൽ മെമ്മറി ആവശ്യമാണ്.സാധാരണ ഡെസ്ക്ടോപ്പ് ഉപയോഗത്തിന് ആവശ്യമായ വിവിധ സോഫ്റ്റ്‌വെയറുകൾ ഇതിൽ ഉൾകൊള്ളിച്ചിരിക്കുന്നു.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- Damn Small Linux website
- USB DSL tutorial
- X-DSL - an Xbox port of Damn Small Linux
- Damn Small Linux at DistroWatch
- DistroWatch interview
- IBM developerWorks review
- OSNews review
- Tech Source From Bohol review
- Official Damn Small Linux - Free eBook at Thinkvast
|
|||||
