ഡാം സ്മോള്‍ ലിനക്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഡാം സ്മോള്‍ ലിനക്സ് | |
![]() |
|
ഡാം സ്മോള്‍ ലിനക്സ് 4.4.10 |
|
| വെബ് സൈറ്റ്: | www.damnsmalllinux.org |
| നിര്‍മ്മാതാവ് : | John Andrews, et al. |
| ഒ.എസ്. കുടുംബം: | Unix-like |
| സോഴ്സ് മാതൃക: | Free software / Open source |
| നൂതന പൂര്‍ണ്ണരൂപം: | 4.4.10 / നവംബര്‍ 18 2008 |
| കേര്‍ണല്‍ തരം: | Monolithic kernel |
| യൂസര്‍ ഇന്റർഫേസ് | JWM and Fluxboxഫലകം:Clarify me |
| സോഫ്റ്റ്‌വെയര്‍ അനുമതി പത്രിക: | Mainly the GNU GPL and others |
| നിജ സ്ഥിതി: | Current |
വളരെ ചെറിയ ഒരു ലിനക്സ് വിതരണമാണ് ഡാം സ്മോള്‍ ലിനക്സ് (Damn Small Linux അഥവാ DSL).ഇത് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആണ്.50MBയോളമാണ് ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ വലിപ്പം.പഴക്കം ചെന്ന കമ്പ്യൂട്ടറുകളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇത് ഉപയോഗിക്കാം.വളെരെ ചെറിതായതിനാല്‍ ബൂട്ട് ചെയ്യാവുന്ന ബിസിനസ് കാര്‍ഡുകള്‍, USB ഡ്രൈവുകള്‍, മെമ്മറി കാര്‍ഡുകള്‍, സിപ്പ് ഡ്രൈവുകള്‍ എന്നിവയില്‍ നിന്ന് DSL പ്രവര്‍ത്തിപ്പിക്കാനാകും.
[തിരുത്തുക] ചരിത്രം
50MB യില്‍ എത്രത്തോളം സോഫ്റ്റ്‌വെയര്‍ ഉള്‍ക്കൊള്ളിക്കാം എന്ന കൗതുകത്തില്‍ നിന്നുള്ള പരീക്ഷണഫലമാണ് ഡാം സ്മോള്‍ ലിനക്സ്.ഈ പരീക്ഷണം ഒരു പൂര്‍ണ്ണ ലിനക്സ് വിതരണമായി രൂപാന്തരം പ്രാപിക്കുകയാണുണ്ടായത്.നോപ്പിക്സ് ലിനക്സ് വിതരണത്തിന്റെ 28MB വലുപ്പമുള്ള Model-K എന്ന ഒരു ചെറിയ പതിപ്പ് അടിസ്ഥാനമാക്കിയാണ് DSL ആദ്യം വികസിപ്പിക്കപ്പെട്ടത്.പിന്നീട് യഥാര്‍ത്ഥ നോപ്പിക്സ് പതിപ്പിലേക്ക് മാറി.ജോണ്‍ ആന്‍ഡ്രൂസ് എന്നയാളാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്.ഇന്ന് DSL വികസിപ്പിക്കാന്‍ ഒരു കമ്മ്യൂണിറ്റി നിലവിലുണ്ട്.
[തിരുത്തുക] പ്രത്യേകതകള്‍
x86 രൂപഘടനയിലുള്ള കമ്പ്യൂട്ടറുകളാണ് DSL പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടത്.8MB റാം മെമ്മറി മാത്രം മതിയാകും.മോസില്ല ഫയര്‍ഫോക്സ്,ഓപ്പണ്‍ഓഫീസ് തുടങ്ങിയ കൂടുതല്‍ സോഫ്റ്റ്‌വെയറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കൂടുതല്‍ മെമ്മറി ആവശ്യമാണ്.സാധാരണ ഡെസ്ക്ടോപ്പ് ഉപയോഗത്തിന് ആവശ്യമായ വിവിധ സോഫ്റ്റ്‌വെയറുകള്‍ ഇതില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നു.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
- Damn Small Linux website
- USB DSL tutorial
- X-DSL - an Xbox port of Damn Small Linux
- Damn Small Linux at DistroWatch
- DistroWatch interview
- IBM developerWorks review
- OSNews review
- Tech Source From Bohol review
- Official Damn Small Linux - Free eBook at Thinkvast
|
|||||
