ഡയാസ്പുറ (സോഷ്യൽനെറ്റ്വർക്ക്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Diaspora
യു.ആർ.എൽ.DiasporaFoundation.org
വാണിജ്യപരം?No
സൈറ്റുതരംSocial networking
രജിസ്ട്രേഷൻYes
ലഭ്യമായ ഭാഷകൾVarious
ഉടമസ്ഥതNone
തുടങ്ങിയ തീയതിNovember 2010
നിജസ്ഥിതിActive

ഫേസ്ബുക്ക് പോലുള്ള സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകൾക്ക് ബദലായി, ഡിസ്ട്രിബ്യൂട്ടഡ് സോഷ്യൽ നെറ്റ്‌വർക്കിംഗ് എന്ന സാങ്കേതിക വിദ്യയിലൂടെ നിർമ്മിക്കാവുന്ന ഒരു പേർസണൽ വെബ്സെർവർ[1] ആണ് ഡയാസ്പുറ (Diaspora) . DIASPORA*എന്നു എഴുതുന്നു. അമേരിക്കയിലെ ന്യൂയോർക്ക് സർവ്വകലാശാല കൗറന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സ്റ്റഡീസിലെ ഡാൻ ഗ്രിപ്പി, മാക്സ്വെൽ സൈസ്ബർഗ്, റാഫേൽ സോഫെർ, ഇല്യാ സിറ്റോമിർസ്കി എന്നീ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ഇതിനു തുടക്കംകുറിച്ചത്[2] . ഈ ഗ്രൂപ്പിനു കിക്‌സ്റ്റാർട്ടർ എന്ന ഗ്രൂപ്പിന്റെ പക്കൽ നിന്ന് 2 ലക്ഷം ഡോളറിന്റെ സഹായം ലഭിച്ചു[2] . പൊതുജനങ്ങൾക്കുപയോഗിക്കാവുന്ന ഒരു ആൽഫാ പതിപ്പ് 2010 നവംബർ 23-നു പുറത്തിറങ്ങി. റൂബി ഭാഷയിലെഴുതിയിരിക്കുന്ന ഡയാസ്പുറ, അഫേറോ ഗ്നൂ സാർവ്വജനിക അനുമതിപത്രത്തിലാണ് (AGPL) വിതരണം ചെയ്തിരിക്കുന്നതു്. ഇന്ന് ഡയാസ്പുറയെ നിയന്ത്രിക്കുന്നത് ഡയാസ്പുറ കൂട്ടായ്മയാണു് (Diaspora Foundation).[2]

ജനങ്ങളൂടെ വികേന്ദ്രീകൃതമായ ആവാസ വ്യവസ്ഥയെ കുറിക്കുന്ന ഗ്രീക്ക് പദമാണ് പേരിന് പ്രചോദനമായത് .

Ilya Zhitomirskiy and Daniel Grippi (2011)

ഡയസ്പോറ സോഷ്യൽ നെറ്റ്‌‌വർക്ക് ഒരു വ്യക്തിയുടേയോ സ്ഥാപനത്തിന്റേയോ ഉടമസ്ഥതിയിലല്ല. സെപ്റ്റംബർ 2011 ൽ നിർമാതാക്കളുടെ പ്രഖ്യാപനമനുസരിച്ച് "... വികേന്ദ്രീകൃതമായ രൂപകൽപ്പന അനുസരിച്ച് , ഒരു കുത്തക കമ്പനിക്കും ഒരിക്കലും ഡയസ്പോറ നിയന്ത്രിക്കാനാവില്ല. ഡയസ്പോറ ഒരിക്കലും നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പരസ്യത്തിനോ വാണിജ്യ ഉപയോഗങ്ങൾക്കോ മറിച്ചു നൽകുകയില്ല. നിങ്ങൾ അഭിപ്രായപ്രകടനം നടത്തുന്നതിനു മുൻപ് ആരുടെയും നിബന്ധനകൾ മനസ്സിലാക്കുകയും അനുസരിക്കുകയും വേണ്ട. "[3]

മറ്റു സോഷ്യൽ നെറ്റ് വർക്കുകളായ ഫെയ്സ്ബുക്കിനും ഗൂഗിൾ പ്ലസ്സിനും വിപരീതമായി ഇരട്ടപ്പേരുകൾ (pseudonyms) ഉപയോഗിക്കുന്നതിലുള്ള നിയന്ത്രണമില്ലായ്മ ഡയസ്പോറയെ ശ്രദ്ധേയമാക്കിയിരുന്നു. .[4] [5]

അവലംബം[തിരുത്തുക]

  1. Salzberg, Maxwell. "Decentralize the web with Diaspora — Kickstarter". Kickstarter. Retrieved 13 May 2010. {{cite web}}: Unknown parameter |coauthors= ignored (|author= suggested) (help)
  2. 2.0 2.1 2.2 അഖിൽ കൃഷ്ണൻ. "സോഷ്യൽ മീഡിയയ്ക്കൊരു ബദൽ വേണ്ടേ?". Indiavision Live. Archived from the original on 2013-09-07. Retrieved 2013 സെപ്റ്റംബർ 7. {{cite web}}: Check date values in: |accessdate= (help)
  3. Grippi, Dan; et al. (2011). "Diaspora* means a brighter future for all of us". Archived from the original on 2011-10-02. Retrieved 30 September 2011. {{cite web}}: Explicit use of et al. in: |first= (help); Unknown parameter |month= ignored (help)
  4. Kaste, Martin (2011). "Who Are You, Really? Activists Fight For Pseudonyms". National Public Radio. Retrieved 30 September 2011. {{cite news}}: Unknown parameter |month= ignored (help)
  5. Galperin, Eva (October 19, 2011). "Victory! Google Surrenders in the Nymwars". Retrieved 14 November 2011.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]