ഡയസെപാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Diazepam structure.svg
Diazepam-3D-balls.png
ഡയസെപാം
Systematic (IUPAC) name
7-chloro-1-methyl-
5-phenyl-1,3-dihydro-2H-
1,4-benzodiazepin-2-one
Identifiers
CAS number 439-14-5
ATC code N05BA01 N05BA17
PubChem 3016
DrugBank APRD00642
Chemical data
Formula C16H13ClN2O 
Mol. mass 284.7 g/mol
Pharmacokinetic data
Bioavailability 93%
Metabolism Hepatic
Half life 20-100 hours
Excretion Renal
Therapeutic considerations
Pregnancy cat.

C(AU) D(US)

Legal status

Prescription Only (S4)(AU) Schedule IV(CA) Schedule IV(US) Schedule IV (International)

Routes Oral, IM, IV, suppository

ബെൻസോഡയസപൈൻ വർഗ്ഗത്തിൽ പെടുന്ന ഒരു അലോപ്പതി മരുന്നാണ് ഡയസെപേം. മാനസിക രോഗങ്ങൾക്കും, പിരിമുറുക്കം, പേശികളുടെ സ്പന്ദന തകരാറുകൾ എന്നിവക്കുമുള്ള മരുന്നായ ഡയസെപാം ലോകാരോഗ്യ സംഘടനയുടെ അത്യാവശ്യ മരുന്നുകളിൽ (കോർ മെഡിസിൻ) പെട്ട ഒന്നാണ്‌.[1] ]].[2][3]

അമിതമായ ഉത്കണ്ഠ മൂലമുണ്ടാവുന്ന മാനസികരോഗങ്ങളുടെ ചികിത്സയ്ക്കുപയോഗിക്കുന്ന ഒരു ഔഷധമാണിത്. ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന രോഗിയുടെ മാനസിക പിരിമുറക്കം കുറയ്ക്കുന്നതിനായും ഡയസപാം നൽകാറുണ്ട്. അതിസംഭ്രമം മൂലമുണ്ടാവുന്ന തലവേദന, വിറയൽ, ചുഴലിദീനം പോലെയുള്ള ഞരമ്പു രോഗങ്ങൾ എന്നിവയടെ ചികിത്സയ്ക്കും ഡയസപാം നിർദേശിക്കാറുണ്ട്. ലഘു മാനസിക സമ്മർദങ്ങളകറ്റാൻ ഡയസപാം നൽകാറില്ല.

ബെൻസോ ഡയസപൈൻ വിഭാഗത്തിലുൾപ്പെടുന്ന ഒരു ക്ഷോഭശമനിയാണിത്. ന്യൂറോണുകൾ തമ്മിലുള്ള സംവേദനങ്ങൾ ഉദ്ദീപിപ്പിക്കുന്ന &gama; അമിനോ ബ്യൂട്ടറിക് അമ്ലത്തിന്റെ പ്രവർത്തനം ഉത്തേജിപ്പിക്കുകയാണ് ഈ ഔഷധം ചെയ്യുന്നത്.

ഡയസപാം ഉപയോഗിക്കുമ്പോൾ ക്ഷീണം, മയക്കം, പേശികളുടെ ചലനം നിയന്ത്രിക്കാനാവാതെ വരിക തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാറുണ്ട്. അതു കൊണ്ട് ഈ ഔഷധം സേവിക്കുമ്പോൾ ആയാസകരവും തികഞ്ഞ മനോജാഗ്രത വേതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പാടില്ല. ഗർഭാരംഭത്തിൽ (ആദ്യത്തെ മൂന്നു മാസം) ഈ മരുന്ന് കഴിക്കേണ്ടി വന്നാൽ പിറക്കുന്ന കുഞ്ഞുങ്ങൾക്ക് ജനന വൈകല്യങ്ങൾ ഉണ്ടാവാനിടയുണ്ട്.

[തിരുത്തുക] അവലംബം

  1. "ലോകാരോഗ്യ സംഘടനയുടെ അവശ്യമരുന്നുകൾ" (PDF). ലോകാരോഗ്യ സംഘടന. മാർച്ച് 2005. http://whqlibdoc.who.int/hq/2005/a87017_eng.pdf, ശേഖരിച്ചത്: 2006-03-12. 
  2. "ഡയാസെപാം". PubChem. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്: നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ. 2006. http://pubchem.ncbi.nlm.nih.gov/summary/summary.cgi?cid=3016, ശേഖരിച്ചത്: 2006-03-11. 
  3. "ഡയാസെപാം". Medical Subject Headings (MeSH). നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ. 2006. http://www.nlm.nih.gov/cgi/mesh/2006/MB_cgi?mode=&term=Diazepam, ശേഖരിച്ചത്: 2006-03-10. 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക] കുറിപ്പുകൾ


Heckert GNU white.svg കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡയസെപാം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=ഡയസെപാം&oldid=1169493" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ