ഡയഡോട്ടസ് I

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡയഡോട്ടസ് I
Greco-Bactrian king
"Pedigree" coin of Agathocles, with the effigy of Diodotus, the Greek inscription reads: ΔΙΟΔΟΤΟΥ ΣΩΤΗΡΟΣ - "(of) Diodotus the Saviour".
ഭരണകാലംc. 255 BC – c. 239 BC
പദവികൾThe Saviour

ഡയഡോട്ടസ് എന്ന പേരിൽ ഗ്രീക്ക് ബാക്ട്രിയ രാജ്യത്ത് രണ്ടു ഭരണാധിപൻമാരുണ്ടായിരുന്നു; ഡയഡോട്ടസ് ഒന്നാമനും ഇദ്ദേഹത്തിന്റെ മകനായ ഡയഡോട്ടസ് രണ്ടാമനും.

ഡയഡോട്ടസ് I[തിരുത്തുക]

ഡയഡോട്ടസ് I ബി.സി. 3-ആം നൂറ്റാണ്ടിൽ ഗ്രീക്ക് ബാക്ട്രിയയിലെ ഭരണാധികാരിയായിരുന്നു. ഒരു സെല്യൂസിദ് പ്രവിശ്യ യായിരുന്ന ബാക്ട്രിയയിലെ ഗവർണറായിരുന്ന ഇദ്ദേഹം ആന്റിയോക്കസ് II എന്ന സെല്യൂസിദ് രാജാവിനെതിരായി വിപ്ലവം സംഘടിപ്പിച്ച് ബാക്ട്രിയയിൽ സ്വതന്ത്രഭരണാധിപനായി (ബി.സി. സു. 256-55). ബാക്ട്രിയ എന്ന സ്വതന്ത്രരാജ്യം സ്ഥാപിക്കുന്ന ഉദ്യമത്തിൽ ഇദ്ദേഹത്തിന്റെ മകനായ ഡയഡോട്ടസ് രണ്ടാമനും പങ്കുചേർന്നിരുന്നു. രാജ്യത്തിന്റെ സമീപ പ്രദേശങ്ങളിലേക്കും ഇദ്ദേഹം അധികാരം വ്യാപിപ്പിച്ചിരുന്നതായി കരുതപ്പെടുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്തെപ്പറ്റി പരിമിതമായ അറിവു മാത്രമേ ലഭ്യമായിട്ടുള്ളൂ. സെല്യൂസിദ് രാജ്യം ആഭ്യന്തര പ്രശ്നങ്ങളെ നേരിട്ടുകൊണ്ടിരുന്നപ്പോൾ (ബി. സി. 246-ഓടെ) അവിടത്തെ രാജാവായിരുന്ന സെല്യൂക്കസ് രണ്ടാമൻ ഡയഡോട്ടസിന്റെ സൗഹൃദം സമ്പാദിക്കുന്നതിന് തന്റെ ഒരു സഹോദരിയെ ഡയഡോട്ടസിനു വിവാഹം ചെയ്തുകൊടുത്തിരുന്നതായി ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്. സെല്യൂക്കസ് രണ്ടാമനോടൊപ്പം ബി. സി. 239-ൽ ഡയഡോട്ടസ് പാർഥിയയിൽ ആക്രമണം നടത്തിയിരുന്നു. താമസിയാതെ ഇദ്ദേഹം മരണമടഞ്ഞു. ഇതോടെ പുത്രനായ ഡയഡോട്ടസ് രണ്ടാമൻ രാജാവായി.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡയഡോട്ടസ് (ബി. സി. 3-ാം ശ.) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡയഡോട്ടസ്_I&oldid=3804846" എന്ന താളിൽനിന്ന് ശേഖരിച്ചത്