ഡബ്ല്യു മാപ്പ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വിൽക്കിൻസൺ മൈക്രോവേവ് അനൈസോട്രോപ്പി പ്രോബ് | |
|---|---|
| പൊതു വിവരങ്ങൾ | |
| മറ്റ് പേരുകൾ: | മാപ്പ്; എക്സ്പ്ലോറർ 80 |
| NSSDC ID: | 2001-027A |
| സംഘടന: | നാസ |
| വിക്ഷേപണം: | 30 ജൂൺ 2001, 19:46 UTC |
| വിക്ഷേപിച്ച സ്ഥലം: | Cape Canaveral Air Force Station |
| വിക്ഷേപണ വാഹനം: | ഡെൽറ്റ II 7425-10 |
| ദൌത്യത്തിന്റെ ദൈർഘ്യം: | 10 years, 11 months and 2 days പിന്നിട്ടു |
| പിണ്ഡം: | 840 കിലോഗ്രാം |
| സ്ഥാനം: | ഫലകം:L2 |
| ഭ്രമണപഥം: | Lissajous orbit |
| ഉപകരണങ്ങൾ | |
| കെ-ബാൻഡ് 23 GHz: | 52.8 MOA beam |
| കെഎ-ബാൻഡ് 33 GHz: | 39.6 MOA beam |
| ക്യു-ബാൻഡ് 41 GHz: | 30.6 MOA beam |
| വി-ബാൻഡ് 61 GHz: | 21 MOA beam |
| ഡബ്ല്യു-ബാൻഡ് 94 GHz: | 13.2 MOA beam |
| വെബ് വിലാസം: | http://map.gsfc.nasa.gov |
| References: [1][2][3] | |
പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ അറിയുന്നതിനായി നാസയുടെ ഉപഗ്രഹമാണ് വിൽക്കിൻസൺ മൈക്രോവേവ് അനൈസോട്രോപ്പി പ്രോബ്- എന്നറിയപ്പെടുന്ന ഡബ്ല്യൂ മാപ്പ്. മഹാവിസ്ഫോടനത്തെതുടർന്ന് പ്രപഞ്ചത്തിൽ അവശേഷിക്കുന്ന സൂക്ഷ്മ തരംഗങ്ങളെ അടുത്തറിയുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
2001 ജൂൺ 30-ന് ഫ്ലോറിഡയിലെ കേപ്കനാവലിൽ നിന്നുമാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത്. പ്രപഞ്ചത്തിലെ സൂക്ഷ്മതരംഗങ്ങളെക്കുറിച്ച് ആദ്യകാല പഠനങ്ങൾ നടത്തയ ഡോ. ഡേവിഡ് വിൽക്കിൻസൺ എന്ന ശാസ്ത്രജ്ഞന്റെ പേരാണ് ഈ ഉപഗ്രഹത്തിന് നൽകിയിട്ടുള്ളത്. പ്രപഞ്ചത്തിന്റെ ഫോസിൽ എന്ന് വിശേഷിപ്പിക്കുന്ന സൂക്ഷ്മതരംഗങ്ങളുടേ പശ്ചാത്തലത്തെക്കുറിച്ച് ഈ ഉപഗ്രഹം നടത്തിയ നിരീക്ഷണ ഫലങ്ങളെ ഉപയോഗിച്ച് തയ്യാറാക്കിയ ആദ്യത്തെ മാപ്പ് 2003-ൽ നാസ പുറത്തിറക്കി.
[തിരുത്തുക] അവലംബം
- ↑ Bennett et al. (2003b)
- ↑ Limon et al. (2008)
- ↑ "WMAP News: Facts". NASA. 22 April 2008. http://map.gsfc.nasa.gov/news/facts.html, ശേഖരിച്ചത്: 2008-04-27.